Connect with us
48 birthday
top banner (1)

Kerala

ഫയൽ നോക്കാൻ മ്യൂസിക് സിസ്റ്റം: ഉത്തരവ് പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ

Avatar

Published

on

തിരുവനന്തപുരം: പൊതുഭരണ വകുപ്പിൽ മ്യൂസിക് സിസ്റ്റം സ്ഥാപിക്കുന്നതിന് ഭരണാനുമതി നൽകിയ ഉത്തരവ് പിൻവലിക്കണമെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ. പാട്ട് കേട്ടേ പണിയെടുക്കൂ എന്ന ശീലമോ ആവശ്യമോ സംസ്ഥാന സർക്കാർ ജീവനക്കാർക്കോ സെക്രട്ടേറിയറ്റ് ജീവനക്കാർക്കാേ ഇല്ലെന്നും അത് അനാവശ്യമാണെന്ന തിരിച്ചറിവ് ഉണ്ടെന്നും അസോസിയേഷൻ പ്രസിഡന്റ് എം.എസ് ഇർഷാദും ജനറൽ സെക്രട്ടറി കെ ബിനോദും വ്യക്തമാക്കി. ജീവനക്കാരൻ്റെ ആധിയും വ്യാധിയും മാറാനുള്ള ഒറ്റമൂലിയല്ല സംഗീതം. എൽ ഡി എഫ് സർക്കാരിന് കീഴിൽ മാനസികവും ശാരീരികവുമായ ഒട്ടനവധി പിരിമുറുക്കങ്ങൾക്കിടയിലാണ് ജീവനക്കാർ ജോലി ചെയ്യുന്നതെന്നത് സത്യവും വസ്തുതയുമാണ്. ജീവനക്കാരൻ്റെ അവകാശങ്ങളും ആനുകൂല്യങ്ങളും യഥാസമയം അനുവദിക്കാതെ അത്തരമൊരു അവസ്ഥയിലേക്ക്  അവനെ തള്ളിയിടുകയാണ്.
അതിനുള്ള പരിഹാരം സംഗീത സംവിധാനം ഏർപ്പെടുത്തുക എന്നതല്ല
സെക്രട്ടേറിയറ്റ് സെക്ഷനുകളിൽ മ്യൂസിക് സിസ്റ്റം വലിയ അനാവശ്യമാണ്. ചെറിയ തുകയാണ് അനുവദിച്ചതെന്നത് ശരിയായ ന്യായീകരണമല്ല. കുടിശ്ശികയായ ഡി എ അനുവദിക്കുക, ലീവ്  സറണ്ടർ തുക പണമായി അനുവദിക്കുക, മെഡിസെപ്പ് കുറ്റമറ്റ രീതിയിൽ നടപ്പിലാക്കുക തുടങ്ങിയ കാര്യങ്ങളാണ് അടിയന്തരമായി ചെയ്യേണ്ടതെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ഔചിത്യമില്ലാത്ത ആവശ്യങ്ങൾ ഏത് കോണിൽ നിന്നുയർന്നാലും അത് അപ്പോൾ തന്നെ നിരസിക്കുകയാണ് വേണ്ടത്. അക്സസ് കൺട്രോളിനാൽ ബന്ധനസ്ഥനാക്കിയ സെക്രട്ടേറിയറ്റ് ജീവനക്കാരനെ മ്യൂസിക് സിസ്റ്റം കൊണ്ട് സാന്ത്വനമേകാൻ നോക്കുന്നത് അപഹാസ്യമാണ്.പൊതുജനങ്ങൾക്ക് മുന്നിൽ സെക്രട്ടേറിയറ്റ് ജീവനക്കാരെ ഇകഴ്ത്തി കാണിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ആയതിനാൽ അടിയന്തരമായി ഉത്തരവ് പിൻവലിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Kerala

സിപിഎം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവം: കേസെടുത്ത് പൊലീസ്

Published

on

തിരുവനന്തപുരം: സിപിഎം പാളയം ഏരിയാ സമ്മേളനത്തിനായി വഴി തടഞ്ഞ് വേദിയൊരുക്കിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്.കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനുമാണ് കേസ്.തിരുവനന്തപുരം വഞ്ചിയൂര്‍ പൊലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്.സിപിഐഎം പാളയം ഏരിയാ സമ്മേളനത്തിനായി ഒരുക്കിയ വേദിയായിരുന്നു വിവാദത്തിന് കാരണമായത്.

Advertisement
inner ad

വഞ്ചിയൂര്‍ കോടതിക്ക് സമീപമാണ് റോഡ് അടച്ചുകെട്ടി സിപിഐഎം വേദിയൊരുക്കിയത്.ഇതേ തുടര്‍ന്ന് സ്ഥലത്ത് വലിയ രീതിയില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.

ഇതിന് പിന്നാല അനുമതി വാങ്ങാതെയാണ് സിപിഐഎം വേദിയൊരുക്കിയതെന്ന രീതിയില്‍ വാര്‍ത്തകള്‍ പുറത്തുവന്നു.എന്നാല്‍ അനുമതി വാങ്ങിയാണ് വേദിയൊരുക്കിയതെന്നായിരുന്നു പാളയം ഏരിയാ സെക്രട്ടറി വഞ്ചിയൂര്‍ ബാബു.

Advertisement
inner ad

Advertisement
inner ad
Continue Reading

Ernakulam

നവീൻ ബാബുവിൻ്റെ മരണം:സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Published

on

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.

കേസ് ഡയറി ഹാജരാക്കാനും അന്വേഷണ പുരോഗതി റിപ്പോർട് സമർപ്പിക്കാനും സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Advertisement
inner ad

സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീമിന്‍റെ അന്വേഷണം ശരിയായ ദിശയിലാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സംസ്ഥാന സർക്കാർ അറിയിക്കും.

കൊലപാതകമെന്ന കുടുംബത്തിന്‍റെ സംശയം കൂടി പരിശോധിക്കാമെന്നാണ് പ്രോസിക്യൂഷൻ നിലപാട്.

Advertisement
inner ad
Continue Reading

Kerala

സിദ്ധാർത്ഥന്റെ മരണം; പ്രതികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി,ഹൈക്കോടതി റദ്ദാക്കി

Published

on

വയനാട്: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ആയിരുന്ന ജെ.എസ് സിദ്ധാര്‍ഥിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളായ എസ്എഫ്ഐ നേതാക്കളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി റദ്ദാക്കി ഹൈക്കോടതി.പ്രതികളായ വിദ്യാര്‍ഥികള്‍ക്കുള്ള മൂന്ന് വര്‍ഷത്തെ അഡ്മിഷന്‍ വിലക്കും കോടതി റദ്ദ് ചെയ്തു. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഈ നടപടി.

അതേസമയം കേസില്‍ പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നാല് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പ്രതികള്‍ക്ക് പഠനം തുടരാന്‍ അവസരം നല്‍കണമെന്നും സര്‍വകലാശാലയ്ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെയുള്ള സര്‍വകലാശാല നടപടിറദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്.

Advertisement
inner ad
Continue Reading

Featured