കേരളം രാഷ്ട്രീയ കുരുതിക്കളം; കൊലപാതകങ്ങളെ അപലപിക്കുന്നു: വി.എം.സുധീരൻ

കേരളം രാഷ്ട്രീയ കുരുതിക്കളമായി മാറിയിരിക്കുന്ന അത്യന്തം ആപൽക്കരമായ സ്ഥിതിവിശേഷം നിർബാധം തുടരുന്നതിൻ്റെ ഏറ്റവുമൊടുവിലത്തെ സംഭവങ്ങളാണ് ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങൾ എന്ന് വി.എം.സുധീരൻ. 24 മണിക്കൂറിനകം എസ്.ഡി.പി.ഐ- ആർ.എസ്.എസ്. പ്രവർത്തകരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഈ കൊലപാതകങ്ങളെ ശക്തിയായി അപലപിക്കുന്നു.രാഷ്ട്രീയപ്രവർത്തനത്തിൽ ഏർപ്പെട്ടതിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുന്നത് വളരെയേറെ വേദനാജനകമാണ്. ആ കുടുംബങ്ങളുടെ തീരാ ദുഃഖത്തിൽ പങ്കുചേരുന്നു. രാഷ്ട്രീയ കൊലപാതകങ്ങൾ വർദ്ധിക്കുന്നതിന് പ്രധാനകാരണം ഇത്തരം കേസുകളിൽ നീതിപൂർവ്വവും നിഷ്പക്ഷവുമായി പോലീസിന് പ്രവർത്തിക്കാനും യഥാർത്ഥ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും കഴിയുന്നില്ലെന്നതാണ്.

പോലീസ് സംവിധാനത്തിന്റെ യഥാസമയം ശക്തമായ നടപടികൾ സ്വീകരിക്കുന്നതിലുള്ള ഗുരുതരമായ വീഴ്ച തന്നെയാണ് ഈ ചോരക്കളിക്ക് ഇടവരുത്തുന്നത്. ഇനിയെങ്കിലും നിയമാനുസൃതം തങ്ങളിലർപ്പിതമായ ചുമതലകൾ നിറവേറ്റാനും യഥാർത്ഥ കുറ്റവാളികളെ പിടികൂടി നിയമപ്രകാരമുള്ള പരമാവധി ശിക്ഷ ഉറപ്പുവരുത്തുന്നതിനും പോലീസിനും പോലീസിനെ നിയന്ത്രിക്കുന്ന ആഭ്യന്തരവകുപ്പിനും കഴിഞ്ഞേ മതിയാകൂ, അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment