സംസ്ഥാനത്തെ നടുക്കി കൊലപാതകങ്ങൾ; തലസ്ഥാനത്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ട്വന്റി-20 ക്രിക്കറ്റ് കളി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് കൊലപാതകങ്ങൾ നടന്നിട്ടും തിരുവനന്തപുരത്ത് പ്രതിയെ പിടിക്കാൻ പോയ പോലീസുകാരൻ മുങ്ങി മരിച്ചിട്ടും ക്രിക്കറ്റ് മത്സരം മാറ്റിവെക്കാതെ പോലീസ് ഉന്നത ഉദ്യോഗസ്ഥർ. കഴക്കൂട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് രാവിലെയാണ് ഐപിഎസ് -ഐഎഎസ് ഉദ്യോഗസ്ഥർ തമ്മിലുള്ള സൗഹൃദ ക്രിക്കറ്റ് മത്സരം നടന്നത്.

എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥർ അടക്കമാണ് ട്വന്റി-20 മത്സരത്തിൽ പങ്കെടുത്തത്. മുങ്ങിമരിച്ച പോലീസുകാരന്റെ പോസ്റ്റുമാർട്ടം നടക്കുമ്പോൾ തന്നെ ആയിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ ക്രിക്കറ്റ് മത്സരം. അതീവ ജാഗ്രത പാലിക്കേണ്ട ഈ സമയത്താണ് പോലീസിന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള നിരുത്തരവാദപരമായ സമീപനം ഉണ്ടായത്.

Related posts

Leave a Comment