ആലപ്പുഴയിലെ കൊലപാതകങ്ങൾ ആഭ്യന്തര വകുപ്പിൻറെ ഗുരുതര വീഴ്ച്ചയെന്ന് രമേശ് ചെന്നിത്തല. എസ്.ഡി.പി.ഐയും ബി.ജെ.പിയും നടത്തുന്ന ചോരക്കളി അവസാനിപ്പിക്കണം. രാഷ്ട്രീയ കൊലപാതകം തടയാൻ പൊലീസ് നടപടി സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കാൻ ഭരണകൂടം കോടികൾ ചെലവഴിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. എസ്.ഡി.പി.ഐ നേതാവ് കെ.എസ് ഷാനെ കൊലപ്പെടുത്തിയത് ആര്.എസ്.എസാണെന്ന് എസ്.ഡി.പി.ഐ ആരോപിച്ചു. ഇന്നലെ രാത്രിയാണ് അഞ്ചംഗ സംഘം കെ.എസ് ഷാനെ വാഹനമിടിച്ചു വീഴ്ത്തിയ ശേഷം വെട്ടികൊലപ്പെടുത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഒ.ബി.സി മോര്‍ച്ച നേതാവ് രജ്ഞിത്ത് ശ്രീനിവാനനെ എട്ടംഗ സംഘം വീട്ടില്‍ കയറി കൊലപ്പെടുത്തുകയായിരുന്നു. ആലപ്പുഴ വെള്ളക്കിണറിലെ ബി.ജെ.പി നേതാവായ രഞ്ജിത്ത് ശ്രീനിവാസൻറെ കൊലപാതകത്തിന് പിന്നില്‍ എസ്.ഡി.പി.ഐയെന്ന് ബി.ജെ.പിയും ആരോപിച്ചു.
ആലപ്പുഴ ഇരട്ട കൊലപാതകം ആഭ്യന്തരവകുപ്പിന്റെ ഗുരുതര വീഴ്ച്ച: രമേശ് ചെന്നിത്തല
