ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ബിടെക് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു

വിജയവാഡ: ഗുണ്ടൂരിൽ മൂന്നാം വർഷ ബിടെക് വിദ്യാർത്ഥിനിയെ യുവാവ് കുത്തിക്കൊന്നു. നല്ലെ രമ്യശ്രീ(20)യാണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതിയായ ശശികൃഷ്ണ(22)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയായിരുന്നു സംഭവം.റോഡിലൂടെ നടന്നുപോവുകയായിരുന്ന രമ്യശ്രീയെ തടഞ്ഞു നിർത്തിയ ശശി കഴുത്തിലും വയറിലും കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. യുവതിയെ നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.യുവതിയെ ആക്രമിച്ച ശേഷം പ്രതി സ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു. തുടർന്ന് ആത്മഹത്യയ്ക്കും ശ്രമിച്ചു. പൊലീസാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.രമ്യശ്രീയും ശശിയും ആറ് മാസം മുൻപ് ഇൻസ്റ്റഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. ഓട്ടോമൊബൈൽ ഷോപ്പിലാണ് ഇയാൾ ജോലി ചെയ്തിരുന്നത്. യുവതിയും ഇയാളും തമ്മിൽ ചില പ്രശ്‌നങ്ങളുണ്ടായി. രമ്യശ്രീക്ക് മറ്റൊരു യുവാവുമായി അടുപ്പമുണ്ടെന്ന് ശശിയ്ക്ക് സംശയമുണ്ടായിരുന്നു.

Related posts

Leave a Comment