പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതിയുടെ വീടിനുനേരെ ആക്രമണം

പാലക്കാട്‌ : ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസിലെ പ്രധാന പ്രതിയുടെ വീടിന് നേരെ പെട്രോൾ ബോംബ് ആക്രമണം . കാവില്‍പ്പാട് സ്വദേശി ഫിറോസിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വീടിന് നേരെ പെട്രോള്‍ നിറച്ച കുപ്പി എറിയുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് ആക്രമണമുണ്ടായത്.ശ്രീനിവാസന്‍ വധക്കേസില്‍ ഫിറോസിനെ പൊലിസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തില്‍ പ്രതികള്‍ സഞ്ചരിച്ച വാഹനം ഓടിച്ചയാളാണ് ഫിറോസ്. പാലക്കാട് ഇരട്ടക്കൊലപാതകങ്ങളില്‍ പൊലിസ് അതീവ ജാഗ്രതപുലര്‍ത്തുന്ന സാഹചര്യത്തിലാണ് ആക്രമണം. ആക്രമണത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ആക്രമണത്തെത്തുടർന്ന് പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

Related posts

Leave a Comment