ക്രമസമാധാനം തകർന്നു കേരളം ; ജയിലിൽ നിന്ന് പുറത്തിറങ്ങിയ പ്രതി കൊല്ലപ്പെട്ട നിലയിൽ

തിരുവനന്തപുരം: ജയിലില്‍ നിന്ന് പുറത്തിറങ്ങിയ പ്രതിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.നരുവാമൂട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയക്കോട് മേലെ പുത്തന്‍വീട്ടില്‍ അനീഷ് എന്ന ഇരുപത്തെട്ടുകാരനാണ് കൊല്ലപ്പെട്ടത്. കുളങ്ങരക്കോണത്തെ ഒരു ഹോളോബ്രിക്സ് കമ്ബനിക്കുള്ളില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ഇതു സംബന്ധിച്ചു പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തുന്നത്.

നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനീഷ് കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ ആയിരുന്നു. ആഴ്ചകള്‍ക്ക് മുമ്ബാണ് ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്

Related posts

Leave a Comment