കോട്ടയത്ത് സഹപാഠി പെൺകുട്ടിയെ കഴുത്തറുത്ത് കൊന്നു ;പ്രണയനൈരാശ്യമെന്ന് സംശയം

കോട്ടയം: പാലാ സെന്‍റ്​ തോമസ്​ കോളജില്‍ പെണ്‍കുട്ടിയെ സഹപാഠി കഴുത്തറുത്ത് കൊന്നു. വൈക്കം തലയോലപ്പറമ്പ് ​ സ്വദേശിനി നിതിന മോളാണ്​ (22)കൊല്ലപ്പെട്ടത്​. കൂത്താട്ടുകുളം സ്വദേശി അഭിഷേക്​ ബൈജുവാണ്​ കൊടുംക്രൂരത ചെയ്​തത്​.

ഫുഡ്​ ടെക്​നോളജി ബിരുദ വിദ്യാര്‍ഥികളാണ്​ കൊല്ലപ്പെട്ട നിതിനയും കൊലപാതകി അഭിഷേകും. കൊലപാതകത്തിന്​ പിറകിലെ കാരണം വ്യക്തമായിട്ടില്ല . പ്രണയനൈരാശ്യമാണ്​ കൊടും ക്രൂരതയുടെ കാരണമെന്ന്​ പൊലീസ്​ സംശയിക്കുന്നുണ്ട്​.

പരീക്ഷ കഴിഞ്ഞ്​ കാമ്പസ്സിലിരിക്കുമ്പോഴാണ് ​ സംഭവം നടക്കുന്നത് . കത്തികൊണ്ടാണ്​ കഴുത്തറുത്തത്​. കാമ്പസ്സിലേക്ക് ​ കത്തി കൊണ്ടുവരേണ്ട സാഹചര്യമില്ലാത്തതിനാല്‍ കരുതികൂട്ടി കത്തിയുമായെത്തി കൊലപാതകം നടത്തുകയായിരുന്നുവെന്നാണ്​ കരുതുന്നത്​. അഭിഷേകിനെ പാലാ പൊലീസ്​ കസ്റ്റഡിയിലെടുത്തിട്ടുണ്ട്​.

Related posts

Leave a Comment