പരോളിലിറങ്ങിയ പ്രതി തൂങ്ങി മരിച്ചു

കൊട്ടാരക്കര: ശിക്ഷാ കാലാവധിക്കിടെ പുറത്തിറങ്ങിയ കൊലപാതക കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ.കൊട്ടാരക്കര പൂവറ്റൂർ രാജേഷ്തു ഭവനിൽ തുളസീധരൻ പിള്ള (60) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ റബ്ബർ തൊടിയിൽ നിന്നും ആണ് പ്രതിയുടെ മൃതദേഹം കണ്ടെടുത്തത്. പത്തുവർഷം മുമ്പ് നടന്ന കൊലപാതക കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്നു തുളസീധരൻ പിള്ള. തിരിച്ചുവന്നശേഷം ബന്ധുക്കളും വീട്ടുകാരും സ്വീകരിക്കാൻ തയ്യാറാകാത്തതിനെത്തുടർന്ന് മനംനൊന്താണ് ഇദ്ദേഹം ആത്മഹത്യ ചെയ്തത്. സംഭവത്തിൽ കൊട്ടാരക്കര പോലീസ് കേസെടുത്തു. ഭാര്യ വസന്തകുമാരി, മക്കൾ രാജേഷ് കുമാർ, രാജി.

Related posts

Leave a Comment