മൂന്നാർ സർവീസ് സഹകരണ ബാങ്കിൽ ടൂറിസത്തിന്റെ മറവിൽ കോടികളുടെ അഴിമതി എന്ന് ആരോപണം ; പിന്നിൽ സിപിഎം

 മൂന്നാർ :   മൂന്നാറിലെ  തേയിലത്തോട്ടം തൊഴിലാളികളും  വാഹനം ഓടിക്കുന്നവരും വ്യാപാരികളും കൂലിപ്പണിക്കാരും ചുമട്ടുതൊഴിലാളികളും ഉൾപ്പെടെ ആയിരക്കണക്കിന് സാധാരണ ജനങ്ങൾ മെമ്പർന്മാരായിട്ടുള്ള സംഘമാണ്  മൂന്നാർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് നമ്പർ ഐ -209…ഇടുക്കി ജില്ലാ  ബാങ്കിൽ മിച്ച ഫണ്ടിനത്തിൽ 25 കോടി രൂപ നിക്ഷേപമുള്ളതും എല്ലാവർഷവും ഒന്നര കോടി രൂപയിലേറെ അറ്റാദായം ഉണ്ടാക്കുകയും ചെയ്യുന്ന ബാങ്ക് ആണ് മൂന്നാർ സർവ്വീസ് സഹകരണ ബാങ്ക്.ബാങ്ക് ഭരണസമിതി യെയും  ബാങ്കിന്റെ പൊതുയോഗത്തേയും തെറ്റിദ്ധരിപ്പിച്ചും , തെറ്റായ  രേഖകൾ കാണിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയും ബാങ്ക് പ്രസിഡന്റിന്റേയും ബാങ്ക് സെക്രട്ടറിയുടെയും മുൻ മന്ത്രിപുത്രിയുടേയും നേതൃത്വത്തിൽ അധികാര കേന്ദ്രങ്ങളുടെ പിൻബലത്തിൽ  കോടികളുടെ അഴിമതിയാണ് നടന്നു വരുന്നത്.

ഭരണ സ്വാധീനത്തിന്റെ മറവിൽ വൈദ്യുതി വകുപ്പിന്റെ കീഴിൽ വരുന്ന  ഹൈഡൽ ഡിപ്പാർട്ട്മെൻറ് അധീനതയിലുണ്ടായിരുന്ന മൂന്നാർ രാമസ്വാമി അയ്യർ ഹെഡ് വർക്സ് ഡാമിൽ ഉള്ള  പാർക്ക് 20 വർഷക്കാലത്തേക്ക് പാട്ടക്കരാർ പ്രകാരം ഏറ്റെടുത്തു അതിൽ അനധികൃതമായി പരിസ്ഥിതിക്ക് വിഘാതമായ  നൂറുകണക്കിന് ലോഡ് മണ്ണുകൾ ഡാമിൽ നിക്ഷേപിച്ചും വർഷങ്ങൾ പഴക്കമുള്ള സംരക്ഷിത വനങ്ങൾ വെട്ടിമാറ്റിയും അനധികൃത നിർമ്മാണം നടത്തി. ഇവയെല്ലാം നിയമപരമായാണ് ചെയ്തതത് എന്ന വ്യാജ പ്രചരണം സംഘടിപ്പിക്കുകയും  റവന്യൂ പഞ്ചായത്ത് വകുപ്പുകളെ ഭരണസ്വാധീനത്താൽ നിശബ്ദരാക്കുകയും ഹൈഡൽ ടൂറിസം വകുപ്പിൽ നിന്നും ജില്ലാ ജോയിന്റ് രജിസ്ട്രാർ ഓഫിസിൽ നിന്നും ചില ഉത്തരവുകൾ സമ്പാദിക്കുകയും ചെയ്തു. അതിലേക്കായ് ബാങ്ക് ഭരണ സമിതിയുടെ (1)30/7/2019-ലെ 32-ാം നമ്പർ തീരുമാനവും (2)23/10/2020-ലെ 18-ാo നമ്പർ തീരുമാനവും
(3) 28/6/2019-ലെ കേരള ഹൈഡൽ ടൂറിസം C/ 12 / HQ / 2019 – 20 – വർക്ക് ഓർഡർ
(4) 29/6/19 -കേരള ഹൈഡൽ ടൂറിസം C/ HQ / 2018 – 19- എഗ്രിമെന്റ്
(5) 24/7/19 -ഇടുക്കി കളക്ടർ / 3852/2019 – C4/ K Dis- എൻ.ഒ.സി.
(6) ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ (ജനറൽ ) 12/11/2019-ലെ ഉത്തരവ് No. CRP – 6147/19/ K Dis
എന്നീ ഉത്തരവുകളെല്ലാം തെറ്റായ വിവരങ്ങൾ നൽകി ഉണ്ടാക്കപ്പെട്ടതാണെന്ന്  കേരള ഹൈക്കോടതി WP(C) No. 23533 of 2021 (N) കേസ് വിചാരണയിൽ ബാങ്കിന് സമ്മതിക്കേണ്ടി വന്നു. ബാങ്കിന്റെ അനധികൃത നിർമ്മാണത്തിൻമേലുള്ള മൂന്നാർ വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ ഒഴിവാക്കാൻ മേൽക്കാരണങ്ങളാൽ ബാങ്കിന് സാധിച്ചതുമില്ല. മേലിൽ  നിർമ്മാണം നടക്കില്ല എന്നതും വ്യക്തമാണ്.

 മൂന്നാർ പുഴയോര നിർമ്മാണ നിരോധന ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ച വിവരവും കളക്ടർ , സബ് കളക്ടർ തുടങ്ങിയവർ പഞ്ചായത്ത് , സർക്കാർ കെട്ടിടങൾക്ക് പോലും സ്റ്റോപ്പ് മെമ്മോ നൽകിയ വിവരവും അറിയാവുന്ന ബാങ്ക് പ്രസിഡന്റും സെക്രട്ടറിയും സംഘവും നടത്തിയ ഈ പ്രവർത്തനം ആയിരക്കണക്കിന് സഹകാരികളെ വഞ്ചിക്കുന്നതാണ്.സത്യം തിരിച്ചറിഞ്ഞ ഹൈഡൽ ടൂറിസം വകുപ്പ് മൂന്നാർ സർവ്വീസ് സഹകരണ ബാങ്കുമായുള്ള കരാർ റദ്ദാക്കുകയും സാധന സാമഗ്രികൾ ഉടനടി നീക്കം ചെയ്യണമെന്നും ഉത്തരവിട്ടിരിക്കുന്നു. – ഈ കുറ്റത്തിന്റെ ഉത്തരവാദികൾ ആരൊക്കെ …? ബാങ്കിന് ഉണ്ടായ നഷ്ടം പ്രസിഡന്റും സെക്രട്ടറിയും സംഘവും നികത്തുമോ …?.മൂന്നാർ -മാട്ടുപ്പെട്ടി റോഡരുകിൽ T & U എന്ന് റിസോർട്ട് 18 കോടി രൂപയുടെ ബാങ്ക് ലേലത്തിലിരുന്നത് കോടതിക്ക് പുറത്ത് 28.5 കോടി രൂപയ്ക്ക് വില പറഞ്ഞ് ജപ്തിക്കാരന് ലാഭവും – മൂന്നാർ സർവീസ് സഹകരണ ബാങ്കിന് കോടികളുടെ നഷ്ടവും കച്ചവടത്തിന് നേതൃത്വം നൽകിയവർക്ക് കോടികൾ ലാഭ വിഹിതവും ലഭിച്ചു. ഇതും മറ്റൊരു  വഞ്ചനയുടേയും അഴിമതിയുടേയും സംഭവം.

 മൂന്നാർ സർവീസ് സഹകരണ ബാങ്കിന്റെ പ്രസിഡണ്ടന്റ് കെ.വി.ശശിയുടേയും സെക്രട്ടറിയുടെയും മുൻമന്ത്രിയുടെയും നേതൃത്വത്തിൽ നടത്തപ്പെട്ട കോടിക്കണക്കിന് രൂപയുടെ അഴിമതിയെപ്പറ്റി  വിശദമായ , സത്യസന്ധമായ അന്വേഷണം നടത്തുകയും ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടു വന്നു തക്കതായ ശിക്ഷ ഇവർക്ക് നൽകണമെന്നും നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ചെയ്തുകൊടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും സാധാരണ ജനങ്ങളുടെ  പണം കൊള്ളയടിച്ചവരിൽ നിന്ന് തിരികെ പണം ഈടാക്കി ബാങ്കിന് തിരികെ നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും സഹകാരികൾ ആവശ്യപ്പെട്ടു .

Related posts

Leave a Comment