മൂന്നാർ തെരെഞ്ഞെടുപ്പ് കേസ് ;ബിഷപ്പിനു സമൻസ്

എറണാകുളം :ദേവികുളം എം എല്‍ എ, എ. രാജയുടെ തെരഞ്ഞെടുപ്പ് അസ്ഥിരപ്പെടുത്തണ മെന്നു ആവശ്യപ്പെട്ടു യു ഡി എഫ് സ്ഥാനാര്‍ത്ഥി ഡി. കുമാര്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് കേസില്‍ സി എസ് ഐ നോര്‍ത്ത് കേരള ഡയോസിസ് ബിഷപ്പ് ബേക്കര്‍ നൈനാന്‍ഫെന്‍ തിരുമേനിയോട് മൂന്നാർ സി എസ് ഐ പള്ളി എല്ലപ്പെട്ടി പാസ്റ്ററേറ്റിലെ കുടുംബ രജിസ്റ്റര്‍, മാമ്മോദീസ രജിസ്റ്റര്‍, മരണ രജിസ്റ്റര്‍ എന്നീ രേഖകളുമായി ആഗസ്റ്റ് 10-ാം തീയതി കോടതിയില്‍ ഹാജരാക്കണമെ് ആവശ്യപ്പെട്ടു . കേരള ഹൈക്കോടതി സമൻസ് അയക്കുവാന്‍ ഉത്തരവിട്ടു .
മൂന്നാർ സി എസ് ഐ പള്ളി എല്ലപ്പെട്ടി പാസ്റ്ററേറ്റിലെ പാസ്റ്റര്‍ അരുരാജിനോട് പ്രസ്തുത രേഖകള്‍ ഹാജരാക്കണമെന്നു ആവശ്യപ്പെട്ടു കോടതി സമൻസ് അയച്ചു എങ്കിലും രേഖകള്‍ കാണ്മാനില്ല എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറി. ഇതിനെ തുടർന്നാണ് ഡി .കുമാര്‍ രേഖകള്‍ ഹാജരാക്കാന്‍ ബിഷപ്പിനോട് ആവശ്യപ്പെടണമെന്നു കാണിച്ച് നല്‍കിയ ഹര്‍ജി അനുവദിച്ചു കൊണ്ടാണ് സമസ് അയക്കുവാന്‍ ഉത്തരവിട്ടത് .
എ രാജയും കുടുംബാഗംങ്ങളും മൂന്നാർ സി എസ് ഐ പള്ളി എല്ലപ്പെട്ടി പാസ്റ്ററേറ്റിലെ ഇടവക അംഗങ്ങള്‍ ആണെന്നും മാമ്മോദീസ മുങ്ങിയതാണെന്നും ഏ .രാജയുടെ മാതാവിനെ പള്ളി സെമിത്തേരിയിലെ കല്ലറയില്‍ അടക്കം ചെയ്തതാണെും മറ്റും തെളിയിക്കുന്ന സുപ്രധാന രേഖകള്‍ ആണ് കോടതി മുമ്പാകെ ഹാജരാക്കുവാന്‍ ബിഷപ്പിനോട് നിര്‍ദ്ദേശിച്ചിരിക്കുത്.എ രാജക്കെതിരെയുള്ള തെരഞ്ഞെടുപ്പ് കേസിലെ നിര്‍ണ്ണായകമായ വഴിത്തിരിവാണ് കോടതി ഉത്തരവ്.ഡി .കുമാറിനു വേണ്ടി അഡ്വക്കേറ്റ് എം നരേന്ദ്രകുമാര്‍ ഹൈക്കോടതിയില്‍ ഹാജരായി.

Related posts

Leave a Comment