Connect with us
48 birthday
top banner (1)

Featured

മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

Avatar

Published

on

തിരുവനന്തപുരം: മുനമ്പം ഭൂമി തര്‍ക്കം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Advertisement
inner ad

കത്ത് പൂര്‍ണരൂപത്തില്‍

മുനമ്പത്ത് അറുനൂറില്‍ അധികം കുടുംബങ്ങളെ പ്രതിസന്ധിയിലാക്കിയ ഭൂമി പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Advertisement
inner ad

മുനമ്പത്തെ 404 ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ വഖഫ് ബോര്‍ഡ് നിയമനടപടികളുമായി മുന്നോട്ടു വന്നതാണ് തീരദേശത്തെ ജനവിഭാഗങ്ങള്‍ക്കിടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

മുനമ്പത്തെ ഭൂമിയുടെ കഴിഞ്ഞ കാലങ്ങളിലെ ക്രയവിക്രയങ്ങള്‍ പരിശോധിച്ചാല്‍ പ്രസ്തുത ഭൂമി വഖഫിന്റെ പരിധിയില്‍ പെടുന്നതല്ലെന്നു മനസിലാക്കാവുന്നതാണ്. 2006-11 കാലത്ത് വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയോഗിച്ച നിസാര്‍ കമ്മിഷനാണ് ഭൂമി വഖഫ് ആണെന്ന അവകാശവാദം ആദ്യമായി ഉന്നയിച്ചത്. കമ്മിഷന്‍ ഈ വിഷയം ആഴത്തില്‍ പഠിച്ചിട്ടില്ല എന്ന് അവര്‍ തന്നെ സമ്മതിക്കുന്നുണ്ട്. തുടര്‍ന്ന് അധികാരത്തില്‍ എത്തിയ യു.ഡി.എഫ് സര്‍ക്കാര്‍ നിലപാട് തിരുത്തിയതോടെ പ്രശ്നം അവസാനിച്ചു. വഖഫ് ഭൂമിയാണെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതും കരം സ്വീകരിക്കേണ്ടെന്നു തീരുമാനിച്ചതുമാണ് ഇപ്പോഴത്തെ ആശങ്കയ്ക്ക് കാരണം.

Advertisement
inner ad

ഒരു മുസ്ലിം മത സംഘടനയും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ നിലവിലെ താമസക്കാര്‍ക്ക് ഉപാധികളില്ലാതെ ഭൂമി നല്‍കണം. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.

പത്ത് മിനിട്ട് കൊണ്ട് പരിഹരിക്കാന്‍ കഴിയുന്ന വിഷയമാണിത്. മുനമ്പം വിഷയം വര്‍ഗീയ ശക്തികള്‍ മുതലെടുപ്പിനുള്ള അവസരമാക്കുന്നത് കൂടി മനസിലാക്കണം. ഈ വിഷയത്തിന്റെ പേരില്‍ കേരളത്തില്‍ വര്‍ഗീയ ഭിന്നിപ്പും ചേരിതിരിവും ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് തടയണം. ഒരു പ്രദേശത്തെ ജനവിഭാഗങ്ങളെ ഒന്നാകെ ബാധിക്കുന്ന വിഷയം അടിയന്തിരമായി പരിഹരിക്കുന്നതിന് സര്‍വകക്ഷി യോഗം വിളിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Advertisement
inner ad

Featured

വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ച് അദാനിക്കും ജിന്‍ഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ചെന്നിത്തല

Published

on


തിരുവനന്തപുരം: നെയ്‌വേലി ലിഗ്‌നൈറ്റ് കോര്‍പ്പറേഷന്‍ അഞ്ച് രൂപയ്ക്ക് വൈദ്യുതി നല്‍കാം എന്ന് പറഞ്ഞിട്ടും സര്‍ക്കാര്‍ ചര്‍ച്ച നടത്തിയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദാനിക്കും ജിന്‍ഡാലിനും കൊള്ളലാഭം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ബോര്‍ഡ് എടുക്കുന്ന തീരുമാനവും റെഗുലേറ്ററി കമ്മീഷന്‍ എടുക്കുന്ന തീരുമാനവും മന്ത്രി അറിയണം. കരാറിന് പിന്നില്‍ പവര്‍ ബ്രോക്കര്‍മാരുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളുടെ തലയില്‍ 7500 കോടി രൂപ ഭാരമാണ് വൈദ്യുതി നിരക്കിന്റെ പേരില്‍ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചത്. ന്യൂക്ലിയര്‍ പവര്‍ കോര്‍പ്പറേഷന്‍ നാല് രൂപ മുതല്‍ അഞ്ചു രൂപ വരെ നിരക്കില്‍ ഒരു യൂണിറ്റില്‍ വൈദ്യുതി കൊടുക്കാന്‍ തയ്യാറാണ്. കെഎസ്ഇബി ചെയര്‍മാന്‍ നിരവധി ചര്‍ച്ചകള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തിയിട്ടുണ്ട്. സ്വകാര്യ വൈദ്യുതി നിര്‍മാണ കമ്പനികള്‍ക്ക് സര്‍ക്കാര്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുന്നു. ഇത് വന്‍ അഴിമതിയാണ്.

Advertisement
inner ad

ഈ നിരക്കില്‍ വൈദ്യുതി നല്‍കാമെന്ന് ഓഫര്‍ ചെയ്തിട്ടുണ്ടോ എന്ന് വൈദ്യുതി മന്ത്രി പറയട്ടെ. ആര്യാടന്‍ മുഹമ്മദ് കൊണ്ടുവന്ന ലോങ്ങ് ടേം പദ്ധതി പ്രകാരം നിങ്ങള്‍ കഴിഞ്ഞ എട്ടുവര്‍ഷം വൈദ്യുതി വാങ്ങിയില്ലേ. അദാനിക്ക് വേണ്ടിയാണ് ആ കരാര്‍ റദ്ദാക്കിയതെന്നും ചെന്നിത്തല ആരോപിച്ചു.

Advertisement
inner ad
Continue Reading

Alappuzha

തുറവൂർ മഹാദേവ ക്ഷേത്രത്തിൽ മുഖ്യമന്ത്രിയുടെ ഫോട്ടോയുള്ള ഫ്ലക്‌സ്; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

Published

on

കൊച്ചി: ആലപ്പുഴ തുറവൂർ മഹാദേവ ക്ഷേത്രത്തിൽ ഫ്ലക്‌സ് ബോർഡ് വച്ചതിനെതിരെ ഹൈക്കോടതിയുടെ വിമർശനം. ഭക്തർ ക്ഷേത്രത്തിൽ വരുന്നത് ഭഗവാനെ കാണാനാണ്, അഭിവാദ്യമർപ്പിച്ച ഫ്ലക്‌സ് കാണാനല്ല. മുഖ്യമന്ത്രി, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് തുടങ്ങിയവരുടെ ഫോട്ടോ പതിച്ച് ഫ്ലക്‌സ് അടിച്ചത് എന്തിനെന്ന് ദേവസ്വം ബെഞ്ച് ചോദിച്ചു. ദേവസ്വം ബോർഡ് പ്രസി‍ഡന്‍റ് ക്ഷേത്രങ്ങളുടെ ചുമതലക്കാരനും ട്രസ്റ്റിയുമാണെന്നും അല്ലാതെ ഉടമസ്ഥനല്ലെന്നും കോടതി പറ‌ഞ്ഞു. ശബരിമല ഇടത്താവളമായ ക്ഷേത്രത്തിൽ ഇത്തരത്തിൽ ഫ്ലക്‌സ് അടിച്ച് വെച്ചത് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഫ്ലക്‌സിന് മുടക്കുന്ന കാശ് അന്നദാനത്തിന് മുടക്കിയാൽ അയ്യപ്പഭക്തർക്ക് കൂടുതൽ പ്രയോജനപ്പെടുമെന്നും ജസ്റ്റീസ് അനിൽ കെ നരേന്ദ്രൻ പറഞ്ഞു.

Continue Reading

Featured

സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി. ബല്‍റാം

Published

on


സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര പരിപാടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം. മുഖ്യമന്ത്രിയും മന്ത്രിപ്പടയും കോടികള്‍ ചെലഴിച്ച് കേരളത്തിലുടനീളം അലഞ്ഞു തിരിഞ്ഞ് നടത്തിയ ‘നവകേരള സദസ്സി’ന്റെ പുതിയ എപ്പിസോഡാണോ ഈ ‘കരുതലും കൈത്താങ്ങു’മെന്ന് ബല്‍റാം ചോദിച്ചു. പരിപാടിയുടെ ‘സംസ്ഥാന തല ഉദ്ഘാടന’ത്തിന് 25 ലക്ഷത്തി എണ്‍പത്തയ്യായിരം രൂപ ചെലവഴിക്കുന്നുണ്ടത്രേ! അതെന്തിനാണ് അവിടെ മാത്രം ഇത്ര വലിയ തുകയെന്ന് ബല്‍റാം ചോദിച്ചു.

പ്രതിഫലം ചോദിച്ച കലാകാരിയെ ഒരു മന്ത്രി തന്നെ നേരിട്ട് അധിക്ഷേപിച്ച സംഭവമാണല്ലോ പുതിയ ചര്‍ച്ചയെന്ന് ചൂണ്ടിക്കാട്ടിയാണ് ബല്‍റാം വിമര്‍ശനം ആരംഭിച്ചത്. വിവാദമായപ്പോള്‍ മന്ത്രി പരാമര്‍ശം പിന്‍വലിച്ചെങ്കിലും അങ്ങനെയൊക്കെ പറയാനുള്ള അദ്ദേഹത്തിന്റെ ധാര്‍മ്മികതയേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ഇനിയും കിട്ടിയിട്ടില്ല. അതിനിടയിലാണ് ഈ മന്ത്രി ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ പുതിയ മുഖച്ഛായ നന്നാക്കല്‍ പരിപാടിയുടെ ഉത്തരവ് കാണുന്നത്.

Advertisement
inner ad

എന്തൊക്കെ പരാതിക്കാണ് ‘കരുതലും കൈത്താങ്ങും’ അദാലത്തില്‍ പരിഹാരമാവുക എന്നറിയില്ല. ഏതായാലും കൈ കൊണ്ട് തൊട്ടുകൂടാത്ത ഐറ്റങ്ങളുടെ ഒരു നെഗറ്റീവ് ലിസ്റ്റ് സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ ഉണ്ട്. രസകരമാണ് അതിലെ കാര്യങ്ങളെന്നും ബല്‍റാം പരിഹസിച്ചു.
വി.ടി. ബല്‍റാമിന്റെ പോസ്റ്റ് പൂര്‍ണരൂപം

പ്രതിഫലം ചോദിച്ച കലാകാരിയെ ഒരു മന്ത്രി തന്നെ നേരിട്ട് അധിക്ഷേപിച്ച സംഭവമാണല്ലോ പുതിയ ചര്‍ച്ച. വിവാദമായപ്പോള്‍ മന്ത്രി പരാമര്‍ശം പിന്‍വലിച്ചെങ്കിലും അങ്ങനെയൊക്കെ പറയാനുള്ള അദ്ദേഹത്തിന്റെ ധാര്‍മ്മികതയേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി ഇനിയും കിട്ടിയിട്ടില്ല. അതിനിടയിലാണ് ഈ മന്ത്രി ഉള്‍പ്പെടുന്ന സര്‍ക്കാരിന്റെ പുതിയ മുഖച്ഛായ നന്നാക്കല്‍ പരിപാടിയുടെ ഉത്തരവ് കാണുന്നത്. മുഖ്യമന്ത്രിയും മന്ത്രിപ്പടയും കോടികള്‍ ചെലഴിച്ച് കേരളത്തിലുടനീളം അലഞ്ഞു തിരിഞ്ഞ് നടത്തിയ ‘നവകേരള സദസ്സി’ന്റെ പുതിയ എപ്പിസോഡാണെന്ന് തോന്നുന്നു ഈ ‘കരുതലും കൈത്താങ്ങും’ അദാലത്ത്.

Advertisement
inner ad

ഓരോ താലൂക്കിലും ഈ പരിപാടിക്കായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് മൂന്ന് ലക്ഷം രൂപ വീതമാണ്. അതൊരു വലിയ തുകയാണെന്ന് പറയാന്‍ വയ്യ. എന്നാല്‍ ഈ പരിപാടിയുടെ ‘സംസ്ഥാന തല ഉദ്ഘാടന’ത്തിന് 25 ലക്ഷത്തി എണ്‍പത്തയ്യായിരം രൂപ ചെലവഴിക്കുന്നുണ്ടത്രേ! അതെന്തിനാണ് അവിടെ മാത്രം ഇത്ര വലിയ തുക

കേരളത്തില്‍ 77 താലൂക്കുകളിലും പരിപാടി നടക്കുമ്പോള്‍ അവിടെയെല്ലാം ഒരേ തരത്തിലുള്ള പരാതിക്കാരാണ് വരാനുള്ളത്. എണ്ണവും ഏതാണ്ടൊക്കെ ഒരുപോലെ ആയിരിക്കും എന്നനുമാനിക്കാം. അവര്‍ക്കെല്ലാം പന്തലും കസേരയും കുടിവെള്ളവുമൊക്കെയായി ഒരേ സൗകര്യങ്ങളാണ് ഒരുക്കേണ്ടത്. അതില്‍ ആദ്യം നടക്കുന്ന താലൂക്കിലെ പരിപാടിയെ സംസ്ഥാന തല ഉദ്ഘാടനമായി പ്രഖ്യാപിച്ചാല്‍ പോരേഅതല്ലാതെ 23 ലക്ഷത്തോളം രൂപ അവിടെ അധികമായി ചെലവഴിച്ചുകൊണ്ടുള്ള ഒരു ഉദ്ഘാടന മാമാങ്കം എന്തിനാണ്. സര്‍ക്കാരിന്റെ പിആര്‍ വര്‍ക്ക് എന്നതല്ലാതെ പരാതിക്കാരെ സംബന്ധിച്ച് എന്താണ് ഈ സംസ്ഥാന തല ഉദ്ഘാടനത്തിന് പ്രസക്തി

Advertisement
inner ad

എന്തൊക്കെ പരാതിക്കാണ് ഈ അദാലത്തില്‍ പരിഹാരമാവുക എന്നറിയില്ല. ഏതായാലും കൈ കൊണ്ട് തൊട്ടുകൂടാത്ത ഐറ്റങ്ങളുടെ ഒരു നെഗറ്റീവ് ലിസ്റ്റ് സര്‍ക്കാര്‍ ഉത്തരവില്‍ തന്നെ ഉണ്ട്. രസകരമാണ് അതിലെ കാര്യങ്ങള്‍:

1)സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള നിര്‍ദ്ദേശങ്ങളോ അഭിപ്രായങ്ങളോ പാടില്ല.

Advertisement
inner ad

2)വികസന കാര്യങ്ങളെക്കുറിച്ചുള്ള പ്രൊപ്പോസല്‍സ് പാടില്ല.

3)വീടില്ലാത്തവരുടെ പരാതികള്‍ സ്വീകരിക്കില്ല.

Advertisement
inner ad

4)ജോലിയുമായോ പിഎസ്സി റാങ്ക് ലിസ്റ്റുകളില്‍ നിന്ന് നിയമനം നടത്താത്തതിന്റേയോ വിഷയം ഉന്നയിക്കാനാവില്ല.

5)കര്‍ഷകരുടെയോ ദുരിതബാധിതരുടെയോ കടങ്ങള്‍ക്ക് ആശ്വാസം കിട്ടില്ല.

Advertisement
inner ad

6)പോലീസിന്റെ ഗുണ്ടായിസത്തേക്കുറിച്ചോ മയക്കുമരുന്ന് പോലുള്ള സാമൂഹിക വിഷയങ്ങളേക്കുറിച്ചോ പരാതി പാടില്ല.

7)ഭൂമിക്ക് പട്ടയം കിട്ടാത്തവര്‍ക്ക് പരാതിപ്പെടാന്‍ അവകാശമില്ല.

Advertisement
inner ad

8)അര്‍ഹതയുണ്ടായിട്ടും ഭൂമി തരം മാറ്റിക്കിട്ടാത്തതിനേക്കുറിച്ച് മിണ്ടാനാവില്ല.

9)മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു സഹായവും കിട്ടില്ല.

Advertisement
inner ad

10)എത്ര ബുദ്ധിമുട്ടുണ്ടെങ്കിലും ചികിത്സക്ക് പോലും സഹായാഭ്യര്‍ത്ഥനയുമായി അദാലത്തിലേക്ക് ചെല്ലണ്ട.

11)സര്‍ക്കാര്‍ ജീവനക്കാര്‍ ആരും രാഷ്ട്രീയ പ്രേരിത സ്ഥലംമാറ്റങ്ങളേക്കുറിച്ചോ തൊഴില്‍ പീഡനങ്ങളേക്കുറിച്ചോ പരാതിപ്പെടേണ്ട.

Advertisement
inner ad

12)സ്വന്തം കിടപ്പാടം ജപ്തി ചെയ്യപ്പെട്ട് തെരുവില്‍ ഇറങ്ങേണ്ടി വരുന്നവര്‍ പോലും സര്‍ക്കാരില്‍ നിന്ന് ഒരു സഹായവും പ്രതീക്ഷിക്കണ്ട.

പിന്നെ എന്തിനാണ് ഈ പ്രഹസനം!

Advertisement
inner ad
Continue Reading

Featured