ഐപിഎല്‍ പതിനഞ്ചാം സീസണിൽ മുംബൈ ഇന്ത്യൻസ് 4 താരങ്ങളെ നിലനിർത്തും.

മുംബൈ : ഐപിഎൽ പതിനഞ്ചാം സീസണ് മുൻപായി താരലേലം നടക്കാനിരിക്കെ മുംബൈ ഇന്ത്യൻസ് 4 താരങ്ങളെ നിലനിർത്തുമെന്ന് റിപ്പോർട്ടുകൾ. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ, ജസ്പ്രീത് ബുംറ, കീറോൻ പൊള്ളാർഡ്, ഹർദിക് പാണ്ഡ്യ എന്നിവരെ നിലനിർത്തി വെക്കുമെന്നാണ് സൂചനകൾ. വിദേശ താരങ്ങളിൽ പൊള്ളാർഡിന് ആയിരിക്കും കൂടുതൽ മുൻഗണന മൂന്ന് ഇന്ത്യന്‍ താരങ്ങളെയോ ഒരു വിദേശ താരത്തെയോ അല്ലെങ്കില്‍ രണ്ട് വീതം ഇന്ത്യന്‍ താരങ്ങളെയും വിദേശ താരങ്ങളെയും നിലനിര്‍ത്താം എന്നാണ് പുതിയ തീരുമാനം. മുൻ സീസണുകളിൽ മുംബൈ ഇന്ത്യൻസിന്റെ എല്ലാ നിർണ്ണായക മത്സരങ്ങളിലും കരുത്തായത് ഈ താരങ്ങളുടെ പ്രകടനങ്ങളായിരുന്നു.

Related posts

Leave a Comment