ഐപിഎല്‍: രാജസ്ഥാന്‍ റോയല്‍സ് ഇന്ന് മുംബൈ ഇന്ത്യന്‍സിനെ നേരിടും

ഷാര്‍ജ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് രോഹിത് ശര്‍മ്മ നയിക്കുന്ന നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ നേരിടും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ വൈകിട്ട് 7:30 മുതലാണ് മത്സരം. സീസണില്‍ ഇതുവരെ പ്ലേ ഓഫ് ഉറപ്പിക്കാന്‍ കഴിയാത്ത മുംബൈയുടെ കഥ ഇന്ന് തോറ്റാല്‍ തീരും. അതേസമയം പുറത്താകലിന്‍റെ സമാന അവസ്ഥയിലാണ് രാജസ്ഥാനും. മുംബൈ ഇന്ത്യന്‍സിനും രാജസ്ഥാന്‍ റോയൽസിനും ഇന്നത്തേത് അടക്കം രണ്ട് മത്സരങ്ങള്‍ ബാക്കിയുണ്ടെങ്കിലും നെറ്റ് റൺറേറ്റ് ദയനീയമായതിനാല്‍ മുന്നോട്ടുപോകണമെങ്കില്‍ തുടര്‍ജയങ്ങള്‍ മാത്രമാണ് വഴി.

Related posts

Leave a Comment