ഐഎസ്എലിൽ ഇന്ന് ആവേശപ്പോര്; ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം, തോറ്റാൽ സെമി കാണാതെ പുറത്ത്

ഐഎസ്എല്ലിൽ നിർണായക മത്സരത്തിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ നേരിടും. പ്ലേഓഫ് സാധ്യത നിലനിർത്താൻ ഇരുടീമുകൾക്കും ഇന്ന് ജയം അനിവാര്യമാണ്. ഇന്ന് തോറ്റാൽ ഐ.എസ്.എൽ എട്ടാം സീസണിൽ ബ്ലാസ്റ്റേഴ്‌സ് സെമി കാണാതെ പുറത്താവും. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് വിജയിച്ചേ മതിയാവൂ. 18 മത്സരങ്ങൾ വീതം കളിച്ച മുബൈയും ബ്ലാസ്റ്റേഴ്‌സും പോയിന്റ് പട്ടികയിൽ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണുള്ളത്. ഇരു ടീമുകളും തമ്മിൽ വെറും ഒരു പോയിൻറിൻറെ വ്യത്യാസം മാത്രം. ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ 33 പോയിൻറുമായി ബ്ലാസ്‌റ്റേഴ്‌സിന് നാലാം സ്ഥാനത്തേക്ക് കയറാം.

കഴിഞ്ഞ മത്സരത്തിൽ ചെന്നെയിൻ എഫ്.സിയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് തകർത്തതിൻറെ ആത്മവിശ്വാസത്തിലാവും ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കളിക്കാനിറങ്ങുക. മുംബൈയാകട്ടെ കഴിഞ്ഞ മത്സരത്തിൽ ഗോവയെ തകർത്തതിൻറെ ആത്മവിശ്വാസത്തിലാണ് ഇന്ന് കളിക്കാനിറങ്ങുന്നത്. സീസണിൽ ആദ്യ വട്ടം ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളിന് മുംബൈയെ ബ്ലാസ്റ്റേഴ്സ് തകർത്തിരുന്നു. ഐ.എസ്.എല്ലിൽ 2016ലാണ് ബ്ലാസ്റ്റേഴ്‌സ് അവസാനമായി പ്ലേ ഓഫ് കളിച്ചത്.

Related posts

Leave a Comment