Connect with us
48 birthday
top banner (1)

mumbai

കനത്ത മഴയില്‍ മുംബൈ നഗരം വെള്ളക്കെട്ടില്‍

Avatar

Published

on


മുംബൈ: കനത്ത മഴയില്‍ രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയും പരിസരപ്രദേശങ്ങളും വെള്ളത്തില്‍ മുങ്ങി. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ഏഴ് മണി വരെയുള്ള ആറ് മണിക്കൂറില്‍ പലയിടത്തും 300 മില്ലിമീറ്ററിലധികം മഴയാണ് പെയ്തത്. സബര്‍ബന്‍ ട്രെയിന്‍, ബസ് സര്‍വീസ് ഉള്‍പ്പെടെ ഗതാഗതം താറുമാറായി. മുംബൈ, താനെ, പാല്‍ഘര്‍, കൊങ്കണ്‍ ബെല്‍റ്റ് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി. വിക്രോളിയില്‍ 24 മണിക്കൂറിനിടെ 315 മില്ലിമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. വര്‍ളി, ബുന്തര ഭവന്‍, കുര്‍ള ഈസ്റ്റ്, കിങ്‌സ് സര്‍ക്കിള്‍, ദാദര്‍, വിദ്യാവിഹാര്‍ റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലെല്ലാം വെള്ളംകയറി. ഓടകള്‍ ഉള്‍പ്പെടെ നിറഞ്ഞുകവിഞ്ഞ് റോഡുകളിലൂടെ മലിനജലം ഒഴുകുന്നത് പകര്‍ച്ചവ്യാധിക്ക് ഇടയാക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Advertisement
inner ad

മുംബൈയിലും സമീപ പ്രദേശങ്ങളായ താനെ, പാല്‍ഘര്‍, റായ്ഗഡ് എന്നിവിടങ്ങളിലേക്കും സര്‍വീസ് നടത്തുന്ന സബര്‍ബന്‍ ട്രെയിന്‍ ദിവസം 30 ലക്ഷം പേര്‍ ആശ്രയിക്കുന്ന ഗതാഗത സംവിധാനമാണ്. ട്രാക്കില്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് താനെ ജില്ലയിലെ കാസറക്കും തിത്വാലക്കും ഇടയില്‍ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവച്ചു. കല്യാണിനും കാസറക്കുമിടയിലുള്ള സര്‍വീസുകള്‍ റദ്ദാക്കുകയും വഴിതിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.

താനെ, വസായ് (പാല്‍ഘര്‍), മഹദ് (റായ്ഗഡ്), ചിപ്ലുന്‍ (രത്‌നഗിരി), കോലാപുര്‍, സംഗ്ലി, സതാറ ഘട്‌കോപര്‍, കുര്‍ള, സിന്ധുദുര്‍ഗ് എന്നിവിടങ്ങളില്‍ ദേശീയ ദുരന്തനിവാരണ സേനയെ (എന്‍.ഡി.ആര്‍.എഫ്) വിന്യസിച്ചിട്ടുണ്ട്. താനെയില്‍ വെള്ളംകയറിയ റിസോര്‍ട്ടില്‍നിന്ന് 49 പേരെയും പാല്‍ഘറില്‍ 16 ഗ്രാമീണരെയും എന്‍.ഡി.ആര്‍.എഫ് രക്ഷപെടുത്തി. റോഡ് ഗതാഗതം പുനഃസ്ഥാപിക്കാന്‍ മുംബൈ ട്രാഫിക് പൊലീസും രംഗത്തിറങ്ങിയിട്ടുണ്ട്. ഡ്രെയിനേജ് ഹോളുകള്‍ അടഞ്ഞത് പലയിടത്തും വെള്ളപ്പൊക്കത്തിന് കാരണമായിട്ടുണ്ട്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

mumbai

സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച അക്രമി പൊലീസ് പിടിയിലെന്ന് സൂചന

Published

on


മുംബൈ: വീട്ടില്‍ അതിക്രമിച്ചു കയറി ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെ കുത്തി പരിക്കേല്‍പിച്ച അക്രമി പൊലീസ് പിടിയിലെന്ന് സൂചന. വ്യാഴാഴ്ച വൈകീട്ടോടെ ദാദര്‍ പൊലീസാണ് അക്രമിയെ പിടികൂടിയതെന്നാണ് വിവരം. പൊലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

വ്യാഴാഴ്ച പുലര്‍ച്ചെ 2.30ന് ബാന്ദ്രയിലെ ‘സദ്ഗുരു ശരണ്‍’ കെട്ടിടത്തിലെ അപ്പാര്‍ട്‌മെന്റിലാണ് സംഭവം. ആറോളം കുത്തുകളേറ്റ നടനെ ലീലാവതി ആശുപത്രിയില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി. നട്ടെല്ലിന് സമീപത്ത് ആഴത്തില്‍ പതിച്ച ഹാക്‌സോ ബ്ലേഡിന്റെ ഭാഗം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. നടന്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. മോഷണശ്രമമാണെന്നും നടന്റെ വീട്ടിലെ ജീവനക്കാരിയുമായി പ്രതിക്ക് ബന്ധമുണ്ടെന്നും പൊലീസ് സംശയിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ എല്ലാ വശങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Advertisement
inner ad

20 അംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. നേരത്തെ, പ്രതിയുടേതെന്ന് സംശയിക്കുന്ന, കെട്ടിടത്തിന്റെ ആറാം നിലയില്‍നിന്നുള്ള സി.സി.ടി.വി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു. പ്രതി കെട്ടിടത്തില്‍ കടന്നതും രക്ഷപ്പെട്ടതും അടിയന്തരഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന സ്റ്റെയര്‍കെയ്‌സ് വഴിയാണ്. ഒരു ജീവനക്കാരിക്ക് കൈക്ക് കുത്തേറ്റിട്ടുണ്ട്. നടിയും ഭാര്യയുമായ കരീന കപൂര്‍, മക്കളായ തയ്മൂര്‍, ജേഹ് എന്നിവരും രണ്ട് വനിത ജീവനക്കാരുമാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഇവരെ അക്രമിയില്‍നിന്നും രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് സെയ്ഫ് അലിഖാന് കുത്തേറ്റതെന്ന് പൊലീസ് പറഞ്ഞു.

പ്രതിയെ മുറിയില്‍ പൂട്ടിയിട്ടെങ്കിലും രക്ഷപ്പെടുകയായിരുന്നു. പുറത്തും കഴുത്തിനും കൈയിലുമാണ് കുത്തേറ്റത്. പുറത്ത് നട്ടെല്ലിന് അടുത്ത് ആഴത്തിലുള്ള രണ്ടു മുറിവുകള്‍ ഗുരുതരമായിരുന്നു. മകന്‍ ഇബ്രാഹീം അലിഖാനാണ് ഓട്ടോയില്‍ നടനെ 3.30ഓടെ ആശുപത്രിയില്‍ എത്തിച്ചത്.

Advertisement
inner ad
Continue Reading

Featured

സെയ്‌ഫ്‌ അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് പോലീസ്

Published

on

മുംബൈ: ബോളിവുഡ് നടൻ സെയ്‌ഫ്‌ അലിഖാനെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിയുടെ ചിത്രം പുറത്തുവിട്ട് മുംബൈ പോലീസ്. എമർജൻസി ഫയർ എസ്കേപ്പ് ഗോവണിയിലെ സി.സിടിവിയിൽ പതിഞ്ഞ ചിത്രമാണ് പോലീസ് പുറത്തുവിട്ടിരിക്കുന്നത്. ഇയാളെ ഇതുവരെ പിടികൂടിയിട്ടില്ല. തിരച്ചിലിനായി പത്തംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.ബാന്ദ്രയിലുള്ള സെയ്‌ഫ് അലിഖാൻ്റെ വീട്ടിലെ എമർജൻസി ഫയർ എസ്കേപ്പ് ഗോവണിയിലൂടെയാണ് പ്രതി നടന്റെ മുറിയിൽ കയറിപ്പറ്റിയതെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ സെയ്ഫ് അലി ഖാന്റെ ജോലിക്കാരെ ചോദ്യം ചെയ്‌തുവരികയാണ്. വ്യാഴാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കുട്ടികളുടെ മുറിയിൽ കള്ളൻ കയറിയെന്ന് സഹായികളിൽ ഒരാൾ അറിയിച്ചതിനെ തുടർന്നാണ് സെയ്‌ഫ് മുറിയിലെത്തിയത്. തുടർന്ന് കള്ളനെ പിടികൂടുന്നതിനിടെ മൽപ്പിടിത്തത്തിനിടെയാണ് പ്രതി സെയ്‌ഫ് അലി ഖാനെ കുത്തിപ്പരിക്കേൽപ്പിച്ചത്. ശരീരത്തിൽ ആറ് തവണയാണ് കുത്തേറ്റത്. വീട്ടുജോലിക്കാരിയുടെ കൈയിലും പരിക്കേറ്റിട്ടുണ്ട്.

Continue Reading

mumbai

രഹസ്യം അറയിലൂടെയാണ് അക്രമി സെയ്ഫ് അലിഖാന്റെ വീട്ടിലെത്തിയതെന്ന് പൊലീസ്

Published

on

മുംബൈ: സെയ്ഫ് അലി ഖാനെ ആക്രമിച്ചയാള്‍ക്ക് നടന്റെ വീട്ടിലെ ജോലിക്കാരി വാതില്‍ തുറന്നു കൊടുത്തെന്നു പൊലീസ്. ഏഴംഗ പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ”വീട്ടുജോലിക്കാരിയെ കാണാനെത്തിയ അക്രമിക്ക് അവരാണ് വാതില്‍ തുറന്നുകൊടുത്തത്. പിന്നാലെ ഇരുവരും തമ്മില്‍ വീട്ടില്‍ വച്ച് വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ ജോലിക്കാരിയെ അക്രമി ഉപദ്രവിക്കാന്‍ ശ്രമിച്ചു. ഇതിനിടയിലേയ്ക്കാണ് സെയ്ഫ് അലി ഖാന്‍ എത്തിയത്. വീടിനുള്ളില്‍ അപരിചിതചനെ കണ്ട സെയ്ഫ് ഇയാളെ ചോദ്യം ചെയ്യുകയും അത് സംഘര്‍ഷത്തിലെത്തുകയും നടന് കുത്തേല്‍ക്കുകയും ചെയ്തു.” പൊലീസ് പറഞ്ഞു.

സെയ്ഫ് ആക്രമിക്കപ്പെടുന്നതിനു 2 മണിക്കൂര്‍ മുന്‍പാണ് അക്രമി വീട്ടില്‍ പ്രവേശിച്ചതെന്നാണ് നിഗമനം. സംഭവത്തിനു തൊട്ടു മുന്‍പുള്ള സിസിടിവി ദൃശ്യങ്ങളിലൊന്നും ഇയാളില്ല. വീട്ടിലേക്ക് ആരും കയറുന്നത് കണ്ടിട്ടില്ലെന്നാണ് അപ്പാര്‍ട്ട്‌മെന്റിന്റെ സുരക്ഷാജീവനക്കാര്‍ പൊലീസിനു നല്‍കിയ മൊഴി.

Advertisement
inner ad

സെയ്ഫ് അലി ഖാന്റെ ഫ്‌ലാറ്റിലേക്ക് രഹസ്യ വഴിയുണ്ടെന്നും ഇത് എത്തുന്നത് നടന്റെ മുറിയിലേക്കാണെന്നും അതു വഴിയാകാം അക്രമി അകത്തേക്കു പ്രവേശിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം. നടന്റെ ഫ്‌ലാറ്റ് ഉള്‍പ്പെടുന്ന അപ്പാര്‍ട്‌മെന്റ് സമുച്ചയത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ട്. ഇവിടെ ജോലിക്കെത്തിയവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തി.

Advertisement
inner ad
Continue Reading

Featured