ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ മറവിൽ വിദ്യാർഥികളുടെ വിവരങ്ങൾ ബഹുരാഷ്ട്ര കുത്തകക്ക് ; ജി സ്യുട്ട് തെരെഞ്ഞെടുത്തത് സർക്കാർ നയങ്ങൾ അനുസരിച്ചുള്ള സ്വതന്ത്രസോഫ്റ്റുവെയറുകളെ തള്ളി

കൊച്ചി : കേരളത്തിലെ വിദ്യാലയങ്ങളിൽ ഓൺലൈൻ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്നത് ഗൂഗിളിന്റെ നിയന്ത്രണത്തിലുള്ള ജി സ്യൂട്ട് ആണ്.ഗൂഗിള്‍ മീറ്റ്, ഗൂഗിള്‍ ഡ്രൈവ്, ജീമെയില്‍, ഗൂഗിള്‍ ഡോക്സ് തുടങ്ങിയ സേവനങ്ങള്‍ ഒരുമിച്ചു് ലഭിക്കുന്നതാണു് ജി-സ്വീറ്റ്.കേരളത്തിലെ സ്കൂളുകളിലെ ക്ലാസ്റൂം പ്രവര്‍ത്തനങ്ങള്‍ക്കായി ജി-സ്വീറ്റ് പ്ലാറ്റ്ഫോം ഉപയോഗിച്ചു തുടങ്ങാന്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) ആണ് തീരുമാനിച്ചത്. എന്നാൽ സർക്കാർ നിയന്ത്രണത്തിലുള്ള കൈറ്റ് ഇത്തരത്തിൽ സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിക്കാതെ ഗൂഗിളിനെ ആശ്രയിച്ചത് സ്പിങ്ളറിനെക്കാൾ വലിയ ഡാറ്റാ കൈമാറ്റ അഴിമതി ആണെന്നാണ് ആരോപണം ഉയരുന്നത്.ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയർ കൂട്ടായ്മ ഇതിലെ ചതിക്കുഴികൾ തുറന്നു കാട്ടുന്ന പോസ്റ്റ് അവരുടെ ബ്ലോഗിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു

ഗൂഗിളിന്റെ ജി-സ്വീറ്റ് കേരളത്തിലെ വിദ്യാലയങ്ങള്‍ക്ക് സൗജന്യമായി നലകാനുള്ള വാഗ്ദാനം അവർക്ക് ജി-സ്വീറ്റിനു കൂടുതൽ ഉപഭോക്താക്കളെ നേടാനും, അവരുടെ പരസ്യ, തിരച്ചിൽ കച്ചവടങ്ങളിലെ കുത്തക നിലനിർത്താനുമുള്ള പദ്ധതിയായി വിലയിരുത്തപ്പെടുന്നു. ഗൂഗിളിന്റെ മേലുള്ള ആശ്രിതത്വം, എല്ലാവരും നിരീക്ഷിക്കപ്പെടാനും അതുമൂലമുണ്ടാകുന്ന പ്രതികരിക്കാനുള്ള പേടിയും രാഷ്ട്രീയ തീരുമാനങ്ങളെടുക്കാനുള്ള കഴിവ് അടിയറവയ്ക്കുക പോലുള്ള ഗുരുതരമായ പരിണതഫലങ്ങൾക്കു കാരണമാകുമെന്നും പലരും ചൂണ്ടിക്കാട്ടുന്നു. ഇതിനുപുറമേ ഗുരുതരമായ വിഷയം ലക്ഷക്കണക്കിന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവരങ്ങൾ മറ്റൊരു സ്വകാര്യ സെർവറിലേക്ക് എത്തിപ്പെടുകയെന്നതാണ്.

കൈറ്റിന്റെ പ്രഖ്യാപനത്തില്‍ “വിദ്യാര്‍ത്ഥികളുടേയോ അധ്യാപകരുടേയോ സ്വകാര്യ വിവരങ്ങള്‍ പങ്കുവയ്ക്കുകയില്ല. പ്ലാറ്റ്ഫോമില്‍ അപ്‌ലോഡ് ചെയ്യുന്ന ഡാറ്റയില്‍ കൈറ്റിനു് പൂര്‍ണ്ണമായ നിയന്ത്രണം ഉണ്ടായിരിക്കും” എന്ന് പറഞ്ഞി‌ട്ടുണ്ടു്. എല്ലാ ഉപയോക്താക്കളുടേയും വളരെയധികം ഡാറ്റ ശേഖരിക്കുന്നതിനാല്‍ ഗൂഗിളിന് അധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും ഐഡി മാറ്റിയാലും ശേഖരിച്ച ഡാറ്റ ഉപയോഗിച്ച് അവരെ തിരിച്ചറിയാന്‍ എളുപ്പത്തില്‍ സാധ്യമാകുമെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.ഒരു സൈറ്റില്‍ നിന്നും മറ്റൊരു സൈറ്റിലേക്കു മാറുമ്പോള്‍ സന്ദര്‍ശിക്കുന്ന സൈറ്റുകളില്‍ ഉള്ള ചെറിയ പ്രോഗ്രാമുകളുംകാണാനാവാത്ത ചെറിയ ചിത്രങ്ങളും മറ്റും ഉപയോഗിച്ചു നമ്മള്‍ ഏതൊക്കെ സൈറ്റുകള്‍ സന്ദര്‍ശിച്ചു,നമ്മള്‍ ആ സൈറ്റുകളില്‍ എന്തൊക്കെ ചെയ്തു തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കപ്പെടുന്നുണ്ട്. ഇത്തരം ശേഖരിക്കപ്പെടുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നമ്മുടെ സ്വകാര്യ വിവരങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്താനുള്ള സാധ്യതകളേറെയാണ്.

ജി-സ്വീറ്റ് എന്ന കൂട്ടം സോഫ്റ്റുവെയറുകള്‍ സ്വതന്ത്ര സോഫ്റ്റുവെയര്‍ അല്ല.അതുകൊണ്ടു തന്നെ അതുപയോഗിക്കുന്നവര്‍ക്കു അതിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാനാവില്ല.നിലവിൽ സൗജന്യമായാണ് ഗൂഗിൾ സേവനം ലഭ്യമാക്കുന്നത് എങ്കിലും ഭാവിയിൽ ഇതിന് നിരക്ക് ഏർപ്പെടുത്താനും സാധ്യതകളുണ്ട്.വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കണമെന്ന വിവിധ പഠനങ്ങൾ മുൻപിൽ നിൽക്കുമ്പോൾ ഇത്തരത്തിൽ ലക്ഷക്കണക്കിന് വിവരങ്ങൾ സ്വകാര്യ സർവ റിന് പങ്കുവെച്ചത് സ്പിങ്ളറിലെ പോലെ തന്നെ അഴിമതിയായി കണക്കാക്കാം.ഇതുമായി ബന്ധപ്പെട്ട് ആശങ്കകളും പങ്കുവെച്ചുകൊണ്ട് ഒട്ടേറെപ്പേർ രംഗത്തുവന്നിട്ടുണ്ട്.സർക്കാരിന്റെ അലംഭാവമാണോ മറ്റേതെങ്കിലും ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള ഡാറ്റാ കൈമാറ്റ ഉടമ്പടി ആണോയെന്നുള്ളതിൽ അന്വേഷണങ്ങൾ നടക്കേണ്ടതുണ്ട്. വരുംദിവസങ്ങളിൽ ഈ വിഷയം കൂടുതൽ ചർച്ചയും സർക്കാരിന് തലവേദനയും ആകുവാൻ ഇടയുണ്ട്.

Related posts

Leave a Comment