മുല്ലപ്പെരിയാർ മരംമുറി: കേരളം അറിഞ്ഞത് തമിഴ്നാട് പറഞ്ഞപ്പോൾ, സർക്കാർ വിയർക്കുന്നു

കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബേബിഡാം പരിസരത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ തമിഴ്നാടിന് അനുമതി നൽകിയ വൈൽഡ് ലൈഫ് വാർഡന്റെ നടപടിയിൽ സർക്കാർ വിയർക്കുന്നു. സംഭവത്തെക്കുറിച്ച് രാവിലെ പതിനൊന്നു മണിക്കകം റിപ്പോർട്ട് ആവശ്യപ്പെട്ടെങ്കിലും‌ ഇതു വരെ വനംമന്ത്രിക്കു വ്യക്തമായ രേഖകൾ കൈമാറിയില്ല. അതിനിടെ മുഖ്യമന്ത്രിയുടെ അറിവോടെയാണു മരംമുറിക്ക് അനുമതി നൽകിയതെന്ന പ്രതിപക്ഷ ആരോപണത്തിൽ സർക്കാർ വെള്ളം കുടിക്കുന്നു.
മുല്ലപ്പെരിയാർ ബേബി ഡാം ബലപ്പെടുത്താൻ സമീപത്തെ 15 മരങ്ങൾ മുറിച്ച് നീക്കാൻ കേരളം തമിഴ്നാടിന് അനുമതി നൽകിയെന്ന് സംസ്ഥാനസർക്കാർ അറിഞ്ഞത് തമിഴ്നാട് മുഖ്യമന്ത്രിയുടെ അഭിനന്ദനക്കത്ത് കിട്ടിയപ്പോൾ മാത്രമെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസിന് ഇക്കാര്യത്തിൽ നേരത്തേ ഒരറിവും ഉണ്ടായിരുന്നില്ല. തനിക്കോ ജലവിഭവവകുപ്പ് മന്ത്രിക്കോ ഇക്കാര്യമറിയുമായിരുന്നില്ല. മരംമുറിക്ക് അനുമതി നൽകിയ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
ഉദ്യോഗസ്ഥതലത്തിൽ മാത്രം തീരുമാനമെടുക്കാൻ പാടില്ല ഇക്കാര്യത്തിൽ. നയപരമായ പ്രശ്നങ്ങൾ ഉൾക്കൊള്ളുന്ന കാര്യമാണ്. ഞാനോ മുഖ്യമന്ത്രിയുടെ ഓഫീസോ ജലവിഭവവകുപ്പ് മന്ത്രിയോ വിവരം അറിഞ്ഞിട്ടില്ല- എ കെ ശശീന്ദ്രൻ പറയുന്നു. ഏത് സാഹചര്യത്തിലാണ് തീരുമാനം എന്ന് ഉദ്യോഗസ്ഥൻ വിശദീകരിക്കണം. ഇന്ന് 11 മണിക്ക് മുമ്പ് റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട് എന്നും വനംമന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാർ, ബേബി ഡാമിനു സമീപം മരംമുറിയ്ക്ക് അനുമതിയുമായി ബന്ധപ്പെട്ട വിഷയം; ഏത് സാഹചര്യത്തിലാണ് തീരുമാനം എടുത്തതെന്ന് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം ചോദിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. രാവിലെ11 മണിയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി. തൻ്റെ ഓഫീസോ ,മുഖ്യമന്ത്രിയുടെ ഓഫീസോ, ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസോ അറിയാതെയായിരുന്നു വൈൽഡ് ലൈഫ് വാർഡൻ്റെ തീരുമാനമെന്നാണ് വനംമന്ത്രിയുടെ വിശദീകരണം. എന്നാൽ മുല്ലപ്പെരിയാർ പോലെ വളരെ സുപ്രധാനമായ നയതീരുമാനങ്ങളെടുക്കേണ്ട വിഷയങ്ങൾ പോലും മന്ത്രിമാർ അറിയുന്നില്ലെന്ന മന്ത്രിയുടെ കുറ്റസമ്മതം രണ്ടാം പുണറായി വിജയൻ സർഡക്കാരിന്റെ ഭരണപരാജയമാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.
അതിനിടെ, ലത്ത് മരം മുറിച്ചു തുടങ്ങിയതായി മന്ത്രി തന്നെ സമ്മതിക്കുകയും ചെയ്യുന്നു.

Related posts

Leave a Comment