എല്ലാം സർക്കാർ അറിഞ്ഞുതന്നെ, ഉദ്യോ​ഗസ്ഥരെ ബലിയാടാക്കുന്നതിനെതിരേ വനം വകുപ്പ് മേധാവി

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബേബി ഡാം പ്രദേശത്തു നിന്ന് മരം മുറിച്ചു മാറ്റാനുള്ള അനുമതി നൽകാനുള്ള തീരുമാനമെടുത്തത് വകുപ്പ് തല സെക്രട്ടറിമാരുടെ സാന്നിധ്യത്തിലെന്നു വനം വകുപ്പ് മേധാവിയും ഐഎഫ്എഎസ് അസോസിയേഷനും ആരോപിച്ചു. ഉന്നത തലത്തിൽ എടുത്ത തീരുമാനങ്ങളുടെ പേരിൽ വനം വകുപ്പ് ഉദ്യോ​ഗസ്ഥരെ ശിക്ഷിക്കുന്ന നടപടിക്കെതിരേ പ്രതിഷേധം ശക്തമായി. വനം, ജല മന്ത്രിമാർ പറയുന്നതെല്ലാം നുണയാണെന്നും മുഖ്യമന്ത്രിയുടെ നി​ഗൂഢ മൗനം കുറ്റസമ്മതവുമാണെന്ന് വനം വകുപ്പിലെ ഉന്നത ഉദ്യോ​ഗസ്ഥർ പറയുന്നു. ഇതിനിതെരേ പരസ്യമായി പ്രതികരിക്കാനൊരുങ്ങുകയാണ് അസോസിയേഷൻ.
മുല്ലപ്പെരിയാറിലെ മരംമുറിയുമായി ബന്ധപ്പെട്ട് സസ്പെൻറ് ചെയ്യപ്പെട്ട മുൻ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെതിരായ നടപടി റദ്ദാക്കണണെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥർ വരുപ്പു മന്ത്രിയെ കണ്ടു. ബെന്നിച്ചനെതിരായ സസ്പെൻഷൻ പിൻവലിക്കണമെന്ന് ഐഎഫ്എസ് അസോസിയേഷൻ ആവശ്യപ്പെട്ടു. മരം മുറി ഉത്തരവിട്ടത് സെക്രട്ടറിമാർ അറിഞ്ഞായിരുന്നുവെന്നും മന്ത്രിസഭയെ മുൻ കൂട്ടി അറിയിക്കേണ്ട ബാധ്യത സെക്രട്ടറിമാർക്കാണെന്നും അസോസിയേഷൻ വ്യക്തമാക്കി,
ഉദ്യോഗസ്ഥനെതിരായ നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി വനം മേധാവി പി കെ.കേശവൻ മുഖ്യമന്ത്രിയെ കണ്ടു. ഇതേ ആവശ്യവുമായി ഐഎഫ് എസ് അസോസിയേഷൻ വനംമന്ത്രി എ കെ ശശീന്ദ്രനെയും കണ്ട് നിവേദനം നൽകി. ഇന്നലെ ഐഎഫ്എസ് അസോസിയേഷൻ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടും നിവേദനം നൽകിയിരുന്നു. മന്ത്രിസഭയോ മന്ത്രിമാരോ അറിയാതെ നയപരമായ തീരുമാനത്തിൽ സ്വന്തമായി ഉത്തരവിറക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബെന്നിച്ചൻ തോമസിനെ സർക്കാർ സസ്പെൻഡ് ചെയ്തത്.
അതിനിടെ വനം-ജല സെക്രട്ടറിമാർ പങ്കെടുത്ത മൂന്ന് യോഗങ്ങളുടെ തുടർച്ചയായാണ് ഉത്തരവിറക്കിയതെന്ന് കാണിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസ് സർക്കാറിന് നൽകിയ വിശദീകരണക്കുറിപ്പും പുറത്ത് വന്നു. സസ്പെൻഷന് മുമ്പ് വനംവകുപ്പ് ആവശ്യപ്പെട്ട വിശദീകരണത്തിന് ബെന്നിച്ചൻ നൽകിയ മറുപടി ഉന്നത ഉദ്യോഗസ്ഥരെ വെട്ടിലാക്കുന്നതാണ്. ജല വിഭവ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിയും വനംവകുപ്പ് പ്രിൻസിപ്പിൽ സെക്രട്ടറിയും പങ്കെടുത്ത മൂന്ന് യോഗങ്ങളുടെ തുടർച്ചയായാണ് അഞ്ചാം തിയ്യതിയിലെ മരം മുറി ഉത്തരവെന്നാണ് വിശദീകരണം.

Related posts

Leave a Comment