തമിഴ്നാട് വീണ്ടും ചതിച്ചു, മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നു

തൊടുപുഴ: തമിഴ്നാടിന്റെ ചതി തു‌ടരുന്നു. കേരളത്തിന്റെ ആവശ്യങ്ങളെല്ലാം തള്ളി, മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഒൻപത് ഷട്ടറുകളും ഒരു മുന്നറിയിപ്പുമില്ലാതെ തുറന്നു വിട്ടു. ഇതിന്റെ ഫലമായ ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നു. ചെറുതോണിയിലെ മൂന്നാമത്തെ ഷട്ടർ ഇന്നലെ തുറന്നു. മൂന്നു മാസത്തിനിടെ നാലാം തവണയാണ് ഇടുക്കി അണക്കെട്ട് തുറന്നുവിടുന്നത്.
ഇടുക്കി ഡാമിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. ഷട്ടർ 60 സെന്റിമീറ്ററിലേക്ക് ഉയർത്തി. സെക്കൻഡിൽ 60000 ലിറ്റർ വെള്ളം പുറത്തേക് ഒഴുക്കിവിടുന്നുണ്ട്. തമിഴ് നാട് കൊണ്ടു പോകുന്ന വെള്ളത്തിന്റെ അളവ് കുറച്ചതിനെ തുടർന്ന് മുല്ലപ്പെരിയാറിൽ ജലനിരപ്പ് 141.90 അടിയായി ഉയർന്നു. പെരിയാർ കടുവ സാങ്കേതത്തിലെ നെല്ലിക്കാം പെട്ടി ഭാഗത്തെ തീവ്ര മഴയെ തുടർന്നാണ് മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് വൻതോതിൽ കൂടിയത്.
ലോവർ പെരിയാറിലെ പാബ്ള ഡാം ഇന്നു രാവിലെ തുറന്നു. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് തുടർച്ചയായി മഴ ലഭിക്കുന്നതിനാൽ നീരൊഴുക്കു കൂടി. ഇന്ന് രാവിലെ 9 മണിക്കാണ് ഡാമിന്റെ ഷട്ടറുകൾ ഉയർത്തിയത്. 500 ക്യുമെക്സ് ജലമാണ് ഒഴുക്കിവിടുക. പെരിയാറിന്റെ ഇരുകരകളിലുമുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. അതേ സമയം, അണക്കെട്ടുകളിൽ നിന്നു പുറത്തേക്കൊഴുകുന്ന വെള്ളം ലോവർ പെരിയാർ ഭാ​ഗത്ത് വലിയ തോതിലുള്ള വെള്ളക്കെട്ടുണ്ടാക്കി. നിരവധി വീടുകളിൽ വെള്ളം കയറി,

Related posts

Leave a Comment