ജലനിരപ്പ് 139 അടിയിലേക്ക്; മുല്ലപ്പെരിയാറില്‍നിന്ന് ഇരട്ടി വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തമിഴ്‌നാട്‌

മുല്ലപ്പെരിയാറില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തേക്ക് ഒഴുക്കാന്‍ തമിഴ്‌നാട്. നിലവില്‍ 30 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരിക്കുന്ന ഷട്ടറുകള്‍ 65 സെന്റീമീറ്റര്‍ ഉയര്‍ത്താനാണ് തീരുമാനം. 11 മണിക്കാണ് ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നത്. പെരിയാറില്‍ ജലനിരപ്പ് ഉയരും. അണക്കെട്ടില്‍ ഇപ്പോള്‍ ജലനിരപ്പ് 139 അടിയിലേക്ക് എത്തുകയാണ്. നിലവിൽ 3 ഷട്ടറുകൾ 30 സെൻറീമീറ്റർ വീതം ഉയർത്തി സെക്കൻഡിൽ 825 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. റൂൾ കർവ് പ്രകാരം 138 അടിയാണ് അനുവദീയ പരമാവധി സംഭരണ ശേഷി.

Related posts

Leave a Comment