മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു, ഇടുക്കിയിൽ റെഡ് അലർട്ട്


കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേ തുറന്നു. താഴെ വള്ളക്കടവിൽ ജലനിരപ്പുയർന്നുതുടങ്ങി. ഉച്ചയോടെ വെള്ളം ഇടുക്കി അണക്കെട്ടിലെത്തും. അവിടെയും ജനലിരപ്പുയരാനുള്ള സാഹചര്യം വിലയിരുത്തി റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയർന്നാൽ ചെറുതോണിയിലെ രണ്ടു ഷട്ടറുകൾ തുറക്കുന്നതടക്കമുള്ള നടപടകിളെക്കുറിച്ചും ആലോചനകൾ പുരോഗമിക്കുന്നു. ഇന്നു രാവിലെ ഏഴരയ്ക്കാണു മുല്ലപ്പെരിയാർ ഡാമിന്റെ രണ്ട് സ്പിൽവേകളാണു തുറന്നത്. കേരള റവന്യൂ, ജലവിഭവ മന്ത്രിമാരുടെ സാന്നിധ്യത്തില്ർ തമിഴിനാട് ഉദ്യോഗസ്ഥരാണ് സ്പിൽവേ തുറന്നത്.
അയ്യപ്പൻകോവിൽ പഞ്ചായത്തിന്റെ വിവിധ ഭാ​ഗങ്ങളിലും വണ്ടിപ്പെരിയാർ പഞ്ചായത്തിലുമാണ് വെള്ളക്കെട്ട് വരാൻ സാധ്യത.‌ എന്നാൽ, പ്രദേശത്ത് ഇന്നു രാവിലെ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്.
മുല്ലപെരിയാർ അണക്കെട്ടിന്റെ സ്പിൽവെ തുറന്നു . രാവിലെ 7 മണിയോടെയാണ് സ്പിൽവേ തുറന്നത് . 3,4 സ്പിൽവേ ഷട്ടറുകൾ ആണ് 35 സെന്റി മീറ്റർ വീതം ആണ് ഉയർത്തിയത് . 534 ഘനഅടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കിവിടുന്നത് . 138 അടിയാക്കി ക്രമീകരിക്കാനുള്ള വെള്ളമേ തുറന്നു വിടുകയുള്ളുവെന്ന് തമിഴ്നാട് അറിയിച്ചു. ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138.70 അടിയാണ്. മുല്ലപ്പെരിയാർ തുറന്നാലും പെരിയാറിൽ ഏകദേശം 60 സെന്റീമീറ്ററിൽ താഴെ മാത്രമേ ജലനിരപ്പ് ഉയരു.

വെള്ളമൊഴുകുന്ന മേഖലകളിലെ 350 കുടുംബങ്ങളെ രണ്ടു ക്യാമ്പുകളിലായി മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളമെത്തിയാൽ ഇടുക്കി ഡാമിൽ 0.25 അടി മാത്രമേ ജലനിരപ്പ് ഉയരു. പക്ഷേ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറന്നേക്കും

മുല്ലപ്പെരിയാർ ജലത്തിനൊപ്പം മഴ കൂടി ശക്തമായാൽ നളെ വൈകിട്ട് മുതൽ ഇടുക്കിയിൽ നിന്ന് സെക്കണ്ടിൽ ഒരു ലക്ഷം ലീറ്റർ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി കെ എസ് ഇ ബിയും അറിയിച്ചിട്ടുണ്ട്.

ഇതിനിടെ കേന്ദ്ര ജല കമ്മിഷൻ അം​ഗീകരിച്ച റൂൾ കർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീംകോടതിയിൽ വ്യക്തമാക്കി. തമിഴ്നാട് തയാറാക്കിയ റൂൾ കർവാണ് കേന്ദ്ര ജല കമ്ിഷൻ അം​ഗീകരിച്ചത്. കരേളത്തിന്റെ പ്രവചനാതീതമായ കാലാവസ്ഥയിൽ ഇത് സ്വീകാര്യമല്ലെന്നും ഒരു ഘട്ടത്തിലും ജലനിരപ്പ് 142 അടിയാക്കാൻ പാടില്ലെന്നും കേരളം വാദിച്ചു.

ട്ടുണ്ട്.

Related posts

Leave a Comment