മുന്‍ ചീഫ് സെക്രട്ടറി സി.പി.നായരുടെ നിര്യാണത്തില്‍ മുല്ലപ്പള്ളി രാമചന്ദ്രൻ അനുശോചിച്ചു

തിരുവനന്തപുരം: മുൻ ചീഫ് സെക്രട്ടറി സി. പി. നായരുടെ നിര്യാണം കേരളീയ പൊതു സമൂഹത്തിന് കനത്ത നഷ്ടമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഇന്ത്യൻ സിവിൽ സർവീസിന്റെ മഹത്വം ഉയർത്തിപ്പിടിച്ച സത്യസന്ധനും നീതിമാനുമായ ഒരു പ്രഗൽഭ ഉദ്യോഗസ്ഥനായിരുന്നു സി. പി. നായർ. പുതു തലമുറയിലെ ഐഎഎസുകാർക്കു പിൻതുടരാവുന്ന മാതൃക. സാഹിത്യ രംഗത്തും തന്റെ വ്യക്തിമുദ്ര പതിപ്പിച്ച സി.പി നായർ പലപ്പോഴും എനിക്കു നൽകിയ ഉപദേശ നിർദ്ദേശങ്ങൾ ഒരു ജനപ്രതിനിധിയും മന്ത്രിയും എന്ന നിലയിൽ ഏറെ പ്രയോജനമായിരുന്നു. രാഷ്ട്രീയ രംഗത്ത് ഞാൻ എടുത്ത നിലപാടുകൾ സത്യസന്ധമായി വിലയിരുത്തിക്കൊണ്ട് പ്രൗഢമായ തന്റെ അഭിപ്രായം തുറന്നു പറഞ്ഞിട്ടുണ്ട്. സർവ്വാദരണീയനായ സി. പി. നായരുടെ തിളങ്ങുന്ന ഓർമ്മക്കു മുൻപിൽ പ്രണാമം.

Related posts

Leave a Comment