മുല്ലപ്പെരിയാർ: കോൺഗ്രസ്സ് എംപിമാർ പാർലിമെന്റിൽ നടത്തിയ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സുരേഷ് ഗോപി എംപി

ന്യൂഡൽഹി: ‘പുതിയ ഡാം,കേരളത്തിന് സുരക്ഷ, തമിഴ് നാടിന് വെള്ളം’ എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കോൺഗ്രസ്സ് എംപിമാർ ഇന്ന് പാർലിമെന്റിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു പങ്കെടുത്തു സുരേഷ് ഗോപി എംപി. മുല്ലപ്പെരിയാർ ഡാമുമായി ബന്ധപ്പെട്ട ആശങ്കകൾ ദിനം പ്രതി ഏറി വരികയാണ്. പ്രദേശ വാസികളുടെ മാനസികാവസ്ഥ കണ്ടില്ലെന്ന് നടിക്കാൻ കഴിയില്ല എന്നും എം പി മാർ പറഞ്ഞു.

ബെന്നി ബഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, രാജ്മോഹൻ ഉണ്ണിത്താൻ,കൊടിക്കുന്നിൽ സുരേഷ്, രമ്യ ഹരിദാസ് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

Related posts

Leave a Comment