മുല്ലപ്പെരിയാര്‍ ; സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ മനുഷ്യചങ്ങല ആരംഭിച്ചു ; വൻ ജനപങ്കാളിത്തം

ഇടുക്കി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം ആരംഭിച്ചു.വണ്ടിപ്പെരിയാര്‍ മുതല്‍ വാളാട് വരെയാണ് മനുഷ്യചങ്ങല തീർത്തത്.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സര്‍ക്കാരിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്നും പുതിയ ഡാമിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് നാല് കിലോമീറ്റര്‍ മനുഷ്യച്ചങ്ങല തീര്‍ത്തത്.കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി സമരം ഉദ്ഘാടനം ചെയ്തു.
മുല്ലപ്പെരിയാര്‍ കേസ് നാളെയാണ് സുപ്രിംകോടതി പരിഗണിക്കുന്നത്.

Related posts

Leave a Comment