മുല്ലപ്പെരിയാർ വിഷയത്തിൽ പ്രതികരണവുമായി പൃഥ്വിരാജ്

കൊച്ചി : മുല്ലപെരിയാർ വിഷയത്തിൽ പ്രതികരണവുമായി പൃഥ്വിരാജ്. 120 വർഷത്തോളം പഴക്കമുളള ഒരു ഡാം പ്രവർത്തിക്കുന്നതിന് എന്ത് ഒഴിവുകഴിവ് പറഞ്ഞാലും അത് സമ്മതിക്കാനാവില്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാര്യങ്ങൾ മാറ്റിവെച്ച് ശരി എന്തോ അത് ചെയ്യാനുള്ള സമയമായി എന്ന് പൃഥ്വിരാജ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ് :

വസ്തുതകളും കണ്ടെത്തലുകളും എന്തുമായികൊള്ളട്ടെ, 125 വർഷം പഴക്കമുള്ള ഈ അണക്കെട്ട് പ്രവർത്തിക്കുന്നതിന് ഒഴിവുകഴിവുകൾ ഇല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ് വശങ്ങൾ മാറ്റിവെച്ച് ശരിയായത് ചെയ്യാനുള്ള സമയമാണിത്. നമുക്ക് സിസ്റ്റത്തിൽ മാത്രമേ വിശ്വസിക്കാൻ കഴിയൂ, സിസ്റ്റം ശരിയായ തീരുമാനം എടുക്കണമെന്ന് നമുക്ക് പ്രാർത്ഥിക്കാം.

അതേസമയം മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഇന്ന് രാവിലെ 7 മണിക്ക് ഒടുവിൽ ലഭിച്ച റിപ്പോർട്ട് പ്രകാരം ജലനിരപ്പ് 136.80 അടി പിന്നിട്ടു. ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാൻ കാരണം. ഇതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം രാത്രി മഴ ശക്തിയാർജ്ജിച്ചതോടെ സെക്കന്റിൽ അയ്യായിരത്തി അറുനൂറ്റിയമ്പത് ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് 2150 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.

Related posts

Leave a Comment