മുല്ലപ്പെരിയാറിൽ പ്രത്യേകിച്ചും ഒന്നും സംഭവിച്ചിട്ടില്ല ; ജനലക്ഷങ്ങൾ ആശങ്കയിൽ , കുലുക്കമില്ലാതെ മുഖ്യമന്ത്രി

തിരുവനന്തപുരം: മുല്ലപ്പെരിയാർ വിഷയത്തിൽ ജനലക്ഷങ്ങൾ നിമിഷങ്ങൾ‍ ആശങ്കയിൽ ചിലവഴിക്കുമ്പോഴും കുലുക്കമില്ലാതെ മുഖ്യമന്ത്രി പിണറായി വിജയൻ. മുല്ലപ്പെരിയാറിൽ അപകടം വരാൻ പോവുന്നുവെന്ന് ഭീതി പരത്തുവന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കും. മുല്ലപ്പെരിയാറിൽ പുതുതായി ഇപ്പോൾ ഒന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയത്തിൽ തമിഴ്‌നാടുമായുള്ള ഭിന്നത ചർച്ചയിലൂടെ പരിഹരിക്കും. അവിടെ ഇപ്പോൾ പുതിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ചിലർ സമൂഹ മാധ്യമങ്ങളിലൂടെ അനാവശ്യ ഭീതി പരത്തുകയാണ്. തമിഴ്‌നാടുമായുള്ള പ്രശ്‌നങ്ങൾ ചർച്ചയിലൂടെ പരിഹരിക്കുമെന്നും മുഖ്യമന്ത്രിപറഞ്ഞു. ഇവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment