പിണറായിയുടെ കത്തിന് പുല്ലുവില ; മുല്ലപ്പെരിയാർ ആശങ്ക അറിയിച്ചിട്ടും തമിഴ്‌നാടിന് കുലുക്കമില്ല

കൊച്ചി: പിണറായിയുടെ കത്തിന് സ്റ്റാലിൻ നൽകുന്നത് പുല്ലുവില. പിണറായി സർക്കാരിന്റെ കത്തിനോട് തമിഴ്നാട് സർക്കാർ അലംഭാവവും, അവ​ഗണനയുമാണ് കാണിക്കുന്നതെന്ന് പ്രമുഖ മലയാളം ഓൺലൈൻ വാർത്താ ചാനൽ റിപ്പോർട്ട് ചെയ്യുന്നു.

മുല്ലപ്പെരിയാറിൽ കേരളത്തിന്റെ ആശങ്ക അറിയിച്ച്‌ കത്തയച്ചിട്ടും തമിഴ്‌നാടിന് അനക്കമില്ല. തുരങ്കം വഴി വൈഗ അണക്കെട്ടിലേക്ക് പരമാവധി വെള്ളം വലിച്ചെടുത്ത് തുറന്നു വിടാൻ ബന്ധപ്പെട്ടവർക്ക് അടിയന്തര നിർദ്ദേശം നൽകണമെന്നാണ് തമിഴ്‌നാട് സർക്കാറിനോട് ആവശ്യപ്പെട്ടത്. ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നതിന് 24 മണിക്കൂർ മുമ്പെങ്കിലും കേരള സർക്കാരിനെ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ കത്തിനോട് ഒരു അനുഭാവവും തമിഴ്‌നാട് പ്രകടിപ്പിക്കുന്നില്ല. ‘സർ, പ്ലീസ്, വെള്ളം എടുത്തോളൂ, പക്ഷേ..’….. ഈ അഭ്യർത്ഥനയുമായി സ്റ്റാലിന്റെ പേജിലെത്തി മലയാളികൾ പോസ്റ്റും ചെയ്യുന്നു. എന്നാലും മുല്ലപ്പെരിയാറിൽ മൗനം തുടരുകയാണ് തമിഴ്‌നാട് സർക്കാർ.അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.10 അടിയായി. നീരൊഴുക്കിൽ മാറ്റമില്ല. തമിഴ്‌നാട് സെക്കൻഡിൽ 2200 ഘനയടി വെള്ളം ഇവിടെനിന്ന് വൈഗയിലേക്കു തുറന്നുവിട്ടിട്ടുണ്ട്. 1800 ഘനയടി 4 പെൻസ്റ്റോക്ക് പൈപ്പുകൾ വഴിയും 400 ഘനയടി ഇറച്ചിപ്പാലം വഴിയുമാണു കൊണ്ടുപോകുന്നത്.

അടിയന്തര സാഹചര്യമുണ്ടായാൽ 300 ഘനയടി വെള്ളം കൂടിയേ തമിഴ്‌നാടിനു കൊണ്ടുപോകാൻ കഴിയൂ. ഇതിൽ കൂടുതൽ അണക്കെട്ടിൽനിന്നു പുറത്തേക്ക് ഒഴുക്കണമെങ്കിൽ സ്പിൽവേയിലെ ഷട്ടറുകൾ തുറന്ന് പെരിയാറിലേക്ക് ഒഴുക്കണം. അതിന് ഇനിയും തമിഴ്‌നാട് തയ്യാറാകുന്നില്ല.

Related posts

Leave a Comment