Idukki
മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും: പെരിയാറിന്റെ ഇരുകരകളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

തൊടുപുഴ : തമിഴ്നാട്ടില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ ഡാം നാളെ തുറക്കും. രാവിലെ പത്തു മണി മുതല്‍ സ്പില്‍വേ ഘട്ടംഘട്ടമായി തുറന്ന് പരമാവധി 10,000 ക്യൂസെക്സ് വരെ ജലം അണക്കെട്ടില്‍നിന്ന് പുറത്തേക്ക് ഒഴുക്കുമെന്നാണ് തമിഴ്നാട് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
അണക്കെട്ടില്‍ ജലനിരപ്പ് 137 അടി പിന്നിട്ടു. 142 അടിയാണു പരമാവധി സംഭരണ ശേഷി. വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞ ദിവസം കനത്ത മഴ അനുഭവപ്പെട്ടതോടെയാണ് ജലനിരപ്പ് ഉയര്‍ന്നത്. മണിക്കൂറില്‍ 15,500 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്.
Idukki
ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ സ്ത്രീമരിച്ചു

ഇടുക്കി: പെരുവന്താനം ചെന്നാപ്പാറയിൽ കാട്ടാന ആക്രമണ ത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിങ്കളാഴ്‌ച വൈകുന്നേരം 5.30 നുണ്ടായ സംഭവത്തിൽ ചെന്നാപ്പാറ കൊമ്പൻപാറയിൽ ഇസ്‌മയിലിൻ്റെ ഭാര്യ സോഫിയ(45) ആണ് മരിച്ചത്.
കുളിക്കാനായി സമീപത്തെ അരുവിയിലേക്ക് പോകുന്നതിനിടെയാണ് സോഫിയായെ കാട്ടാന ആക്രമിച്ചത്. ഏറെ നേരം കഴിഞ്ഞും തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് പോയപ്പോഴാണ് സോഫിയായെ കാട്ടാന ആക്രമിച്ച നിലയിൽ കണ്ടെത്തിയത്.
വനത്തോട് ചേർന്നു കിടക്കുന്ന മേഖലയാണിത്. ആന ഇപ്പോഴും സ്ഥലത്ത് നിലയുറപ്പിച്ചതിനാൽ മൃതദേഹത്തിന് അടുത്തേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. ഈ മാസം ഇടുക്കിയിൽ കാട്ടാനയുടെ ആക്രണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ.
Idukki
സാജൻ സാമുവൽ കൊലക്കേസില്‍ ഒരു പ്രതി കൂടി കീഴടങ്ങി

ഇടുക്കി: മേലുകാവ് ഇരുമാപ്ര സ്വദേശി സാജൻ സാമുവലിനെ കൊലപ്പെടുത്തിയ കേസില്‍ ഒരു പ്രതി കൂടി പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി.കേസില്‍ മുഖ്യപ്രതിയായ അറക്കുളം മുളയ്ക്കല്‍ വിഷ്ണു ജയൻ (30) ആണ് കാഞ്ഞാർ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍പ്പെട്ട വിഷ്ണുവിനെതിരേ കാപ്പയും ചുമത്തിയിരുന്നു. നിരവധി കഞ്ചാവ് കേസിലും പ്രതിയാണ്. രണ്ടാഴ്ച മുന്പ് രണ്ട് വിദ്യാർഥികളെ കാറിടിപ്പിച്ച ശേഷം നിർത്താതെ പോയ കേസിലും പ്രതിയാണ് ഇയാള്‍. മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള കാർ അന്നു തന്നെ ഇയാളുടെ വീട്ടില്‍നിന്ന് പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കൂടാതെ ക്രിമിനല്‍ കേസുകളില്‍ ജാമ്യം എടുത്ത ശേഷം കോടതിയില്‍ ഹാജരാകാത്തതിനാല്‍ ഇയാള്‍ക്കെതിരേ വാറണ്ടും പുറപ്പെടുവിച്ചിട്ടുണ്ട്.
Idukki
ഇടുക്കിയില്‍ കാട്ടാനയാക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

കാന്തല്ലൂര്‍: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചെമ്പക്കാട് സ്വദേശി ബിമല്‍(57) എന്നയാളാണ് മരിച്ചത്. ചിന്നാര്‍ വന്യജീവി സങ്കേതത്തില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം. വനം വകുപ്പിന്റെ പാമ്പാര്‍ ലോഗ് ഹൗസിലേക്കുള്ള വഴി വെട്ടിത്തെളിക്കുന്നതിനായി എത്തിയതായിരുന്നു ബിമൽ ഉൾപ്പെടെയുള്ള ഒമ്പതംഗ സംഘം. ഇക്കൂട്ടത്തിൽ രണ്ട സ്ത്രീകളും ഉണ്ടായിരുന്നു. സംഘം നടന്നുപോകുന്നതിനിടെയാണ് ആനയുടെ ആക്രമണമുണ്ടാകുന്നത്. ആനയുടെ മുന്നിൽ അകപ്പെട്ട ബിമലിന് രക്ഷപ്പെടാനായില്ലെന്നാണ് കൂടെയുണ്ടായവര്‍ പറയുന്നത്. ഗുരുതരമായി പരിക്കേറ്റ ബിമലിനെ വനം വകുപ്പിന്റെ വാഹനത്തില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News4 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram6 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login