‘മുല്ലപ്പെരിയാര്‍’ ജലനിരപ്പ് ഉയരുന്നു ; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്;

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. മധ്യ കേരളത്തില്‍ കൂടുതല്‍ മഴ കിട്ടും. തെക്കന്‍ കേരളത്തിലും മഴ ശക്തമാകും. വടക്കന്‍ കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.മലയോര മേഖലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. മത്സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.അതേസമയം മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നു. നിലവില്‍ 136.8 അടിയാണ് ജലനിരപ്പ്. 5650 അടി വെള്ളമാണ് സെക്കന്‍ഡില്‍ ഡാമിലേക്ക് ഒഴുകിയെത്തുന്നത്. ജലനിരപ്പ് 140 അടിയിലെത്തിയാല്‍ ആദ്യത്തെയും, 141ലെത്തിയാല്‍ രണ്ടാമത്തെയും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിക്കും. 142 അടിയെത്തിയാല്‍ മൂന്നാം ജാഗ്രതാ നിര്‍ദ്ദേശത്തോടൊപ്പം ഷട്ടര്‍ തുറക്കും.

Related posts

Leave a Comment