മുല്ലപ്പെരിയാറിന്റെ രണ്ടു ഷട്ടറുകൾ കൂടെ തുറന്നു ; അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത

മുല്ലപ്പെരിയാർ ഡാമിന്റെ 2 ഷട്ടറുകൾ കൂടി തുറന്നു. നിലവിൽ മുല്ലപ്പെരിയാറിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു.1200 ഘന അടിയോളം വെള്ളമാണ് പുറത്തേക്ക് ഒഴുകുന്നത്.

പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.അതേസമയം, അടുത്ത 3 മണിക്കൂറിൽ കേരളത്തിൽ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും കൂടാതെ തിരുവനന്തപുരം, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

Leave a Comment