മുകേഷിനെ വിളിച്ച വിദ്യാർത്ഥിയെ കണ്ടെത്തി ; മാധ്യമങ്ങളെത്തും മുമ്പ് സിപിഎം ഓഫീസിലേക്ക് മാറ്റി

പാലക്കാട്: കൊല്ലം എംഎല്‍എയും സിനിമാ താരവുമായ മുകേഷ് ഫോണിലൂടെ കയര്‍ത്ത് സംസാരിച്ച വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞു. വിദ്യാര്‍ഥി ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയാണ്.

വി. കെ ശ്രീകണ്ഠന്‍ എം.പി കുട്ടിയുടെ വീട്ടില്‍ എത്തിയിട്ടുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥി വീട്ടില്‍ ഉണ്ടായിരുന്നില്ല. ഇന്ന് രാവിലെ എട്ട് മണിയോടെ സിപിഐഎം പ്രവര്‍ത്തകര്‍ കുട്ടിയെ മാറ്റിയെന്നാണ് വിവരം. പാറപ്പുറം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസിലേക്കാണ് മാറ്റിയത്. വിഷയം കോണ്‍ഗ്രസ് ഏറ്റെടുത്തതിന് പിന്നാലെയാണ് സിപിഎമ്മിന്റെ ഈ നീക്കം.

കഴിഞ്ഞ ദിവസമാണ് മുകേഷ് എംഎല്‍എയും പാലക്കാട് സ്വദേശിയായ വിദ്യാര്‍ത്ഥിയും തമ്മിലുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നത്. പരാതി പറയാന്‍ വിളിച്ച വിദ്യാര്‍ത്ഥിയോട് മുകേഷ് എംഎല്‍എ അപമര്യാദയായി പെരുമാറിയിരുന്നു. സംഭവം വന്‍ വിവാദമായതോടെ വിശദീകരണവുമായി എംഎല്‍എ രംഗത്തെത്തിയിരുന്നു.

Related posts

Leave a Comment