മുകേഷ്‌ എംഎൽഎ ക്ക്‌ റാന്നി യൂത്ത്‌ കോൺഗ്രസ്സ്‌ വക 10000എംഏഎച്ച്‌ പവർ ബാങ്ക്‌

റാന്നി : സ്വന്തം ഫോണിന്റെ ചാർജ്ജ്‌ നാൽപ്പത്ത്‌ അഞ്ച്‌ മിനുറ്റ്‌ പോലും നിൽക്കുന്നില്ല എന്ന് ലൈവിൽ വന്ന് പറഞ്ഞ കൊല്ലം എംഎൽഎ.
എം മുകേഷിനു 10000 എംഏഎച്ച്‌ ശേഷിയുള്ള പവർബാങ്ക്‌ തപാലിൽ അയച്ച്‌ റാന്നി യൂത്ത്‌ കോൺഗ്രസ്സ്‌ നിയോജകമണ്ഡലം കമ്മറ്റി. എംഎൽഎ യുടെ ഫോണിലേക്ക്‌ വിളിച്ച 16 വയസ്സുകാരനോട്‌ കാർക്കശ്യമായ രീതിയിൽ പ്രതികരിച്ചതിൽ പ്രതിഷേധിച്ച്‌ യോഗം നടത്തിയ ശേഷമാണെ പവർ ബാങ്ക്‌ തപാലിൽ അയച്ച്‌ നൽകിയത്‌.
യൂത്ത്‌ കോൺഗ്രസ്സ്‌ നിയോജകമണ്ഡലം പ്രസിഡന്റ്‌ അഡ്വ. സാംജി ഇടമുറി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം
അഡ്വ. സിബി താഴ്ത്തില്ലത്ത്‌ ഉത്ഘാടനം ചെയ്തു ജെറിൻ പ്ലാച്ചേരിൽ, ഷിബു തോണിക്കടവിൽ, ഉദയൻ സി എം, ജിജോ ഐരാണിത്തറ, ടിന്റു ഐത്തല, വിജിഷ്‌ വള്ളിക്കാല, സുനിൽ കിഴക്കേചരുവിൽ എന്നിവർ പ്രസംഗിച്ചു.

Related posts

Leave a Comment