പരസ്ത്രീ ബന്ധവും മദ്യപാനവും അസഹനീയം ? മുകേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്താനൊരുങ്ങി മേതിൽ ദേവിക.

മുകേഷുമായുള്ള വിവാഹ ബന്ധം വേർപെടുത്താനൊരുങ്ങി മേതിൽ ദേവിക. മുകേഷിന്റെ പരസ്ത്രീ ബന്ധവും മദ്യപാനവും തെറിവിളിയും അസഹ്യമായതിനെ തുടർന്നാണ് തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. എട്ടു വർഷം നീണ്ട വിവാഹ ജീവിതത്തിനൊടുവിലാണ് ദേവിക കോടതിയിൽ അപേക്ഷ നൽകിയത്. ഭാര്യയെന്ന പരിഗണന ലഭിക്കാതെ വന്നതോടെയാണ് വിവാഹമോചനം എന്നാണ് സൂചന. കുറച്ചുകാലമായി മുകേഷുമായി വേർപിരിഞ്ഞാണ് മേതിൽ ദേവികയുടെ താമസം. പാലക്കാടുള്ള അമ്മയുടെ വസതിയിൽ ആദ്യ വിവാഹത്തിലുള്ള മകനൊപ്പമാണ് ദേവിക. കൊല്ലത്ത് മത്സരിക്കാൻ മുകേഷ് തയ്യാറായപ്പോൾ ആദ്യഭാര്യയായ സരിത മുകേഷിനെതിരെ വലിയ ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. സ്വന്തം കുടുംബത്തെ പോലും തിരിഞ്ഞു നോക്കാത്ത മദ്യപാനിയും പണക്കൊതിയനുമായ മുകേഷ് എങ്ങനെ ജനപ്രതിനിധിയാകും എന്നുള്ളതായിരുന്നു സരിതയുടെ ചോദ്യം. മുകേഷിനെതിരെ പാർട്ടിയിലും കടുത്ത അമർഷമുണ്ട്. കൊല്ലത്തുനിന്നും ഇത്തവണ തുച്ഛമായ വോട്ടകൾക്കാണ് മുകേഷ് നിയമ സഭയിൽ എത്തിയത്.

Related posts

Leave a Comment