പത്താം ക്ലാസുകാരനോട്‌ അപമര്യാദയായി പെരുമാറിയ സംഭവം ; മുകേഷിനെതിരെ സിപിഎമ്മുകാരുടെ കമന്റുകൾ

കൊല്ലം : പഠന സഹായം ആവശ്യപ്പെട്ട് വിളിച്ച് പത്താം ക്ലാസ് വിദ്യാർത്ഥിയോട് അപമര്യാദയായി സംസാരിച്ച എം മുകേഷ് എം എൽ എ വൈകുംനേരത്ത് ന്യായീകരണ വീഡിയോയുമായി രംഗത്ത് വന്നിരുന്നു. എന്നാൽ മുകേഷ് സംഭവം വിശദീകരിച്ച് വീഡിയോ പങ്കു വെച്ചിട്ടും ഫേസ്ബുക്ക് പോസ്റ്റിനു താഴെ ഇടത് അനുകൂല പ്രൊഫൈലുകളിൽ നിന്ന് തെറിവിളിയും വിമർശന കമന്റുകളും നിറയുകയാണ്. ഒട്ടേറെ സിപിഎം അനുകൂലികൾ ആണ് മുകേഷിനെതിരെ സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നിട്ടുള്ളത്.’ മുകേഷിനെ ചുമന്നാൽ പാർട്ടി നാറും ‘ എന്ന് ഉൾപ്പെടെയുള്ള ഒട്ടേറെ കമന്റുകൾ ആണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിലെ ജനകീയ വിഷയങ്ങളിൽ ശ്രദ്ധ കാണിക്കാതെ ടിവി ഷോകളിൽ സജീവമായി പങ്കെടുക്കുന്ന മുകേഷിനെതിരെ പാർട്ടിക്കുള്ളിൽ വലിയ രോഷം ഉണ്ടായിരുന്നു. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയനും ജോൺ ബ്രിട്ടാസുമായി മുകേഷിനുള്ള അടുപ്പം കാരണം കൊല്ലത്തെ പല പ്രമുഖ സിപിഎം നേതാക്കൾക്കും അദ്ദേഹത്തിനെതിരെ സംസാരിക്കാൻ ഭയം ആണെന്നാണ് പൊതുവേയുള്ള ആക്ഷേപം. വരുംദിവസങ്ങളിൽ മുകേഷിനു എതിരെയുള്ള സാമൂഹ്യ മാധ്യമങ്ങളിലെ സിപിഎം പ്രവർത്തകരുടെ പടയൊരുക്കം എന്താകുമെന്ന് കണ്ടറിയേണ്ടതാണ്.

Related posts

Leave a Comment