‘ചെവിക്കുറ്റി അടിച്ചു പൊട്ടിക്കണം’;പത്താംക്ലാസ്സ്‌ കുട്ടിയോട് അപമര്യാദയായി പെരുമാറി മുകേഷ് എം എൽ എ

പാലക്കാട്‌ : ഫോണിൽ ബന്ധപ്പെട്ട പത്താം ക്ലാസ്സ്‌ വിദ്യാർത്ഥിയോട് അപമര്യാദയായി പെരുമാറി മുകേഷ് എം എൽ എ. തുടർച്ചയായി ആറു തവണ വിളിച്ച് ശല്യം ചെയ്തെന്ന് പറഞ്ഞാണ് വിദ്യാർത്ഥിയോട് അപമര്യാദയായി സംസാരിച്ചത്. സുഹൃത്ത് തന്ന നമ്പർ ആണെന്നും ഒരു അടിയന്തര പ്രശ്നം പറയുവാൻ ആണ് വിളിച്ചതെന്നും വിദ്യാർത്ഥി വ്യക്തമാക്കിയിട്ടും കേൾക്കാൻ കൂട്ടാക്കാതെ എംഎൽഎ വളരെ മോശമായാണ് വിദ്യാർത്ഥിയോട് പെരുമാറിയത്. മുകേഷ് തട്ടിക്കയറിയപ്പോൾ വിദ്യാർത്ഥി വിളിച്ചതിൽ ക്ഷമ പറഞ്ഞിട്ടും എംഎൽഎ കുട്ടിക്ക് നേരെ ശകാരം തുടരുകയായിരുന്നു. സാമൂഹ്യമാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് മുകേഷിനെതിരെ രംഗത്ത് വന്നിട്ടുള്ളത്.

Related posts

Leave a Comment