Connect with us
inner ad

Kuwait

കൃഷ്ണൻ കടലുണ്ടി

Published

on

മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണ സമ്മേളനവും പലസ്‌തീൻ ഐക്യ ദാർഢ്യവും വെള്ളിയാഴ്ച !

കുവൈറ്റ് സിറ്റി : മുജാഹിദ് സംസ്ഥാന സമ്മേളന പ്രചാരണ സമ്മേളനവും പലസ്‌തീൻ ഐക്യ ദാർഢ്യസമ്മേളനവും ഒക്ടോബര്
27 ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സാൽമിയ ഇന്ത്യൻ പബ്ലിക് സ്കൂളിൽ നടക്കും ! ‘വിശ്വമാനവികതക്ക് വേദവെളിച്ചം’ എന്ന പ്രമേയത്തിൽ പത്താമത് മുജാഹിദ് സംസ്ഥാന സമ്മേളനം 2024 ജനുവരി 25, 26, 27, 28 തിയ്യതികളിൽ മലപ്പുറം ജില്ലയിലെ കരിപ്പൂരിൽ പ്രത്യേകം സജ്ജമാക്കിയ നഗരിയിൽ ആണ് നടക്കുക. ശൈഖ് അഹ്മദ് മുഹമ്മദ് സഈദ് അൽ ഫാരിസി (ജനറൽ സെക്രട്ടറി, സൽസബീൽ ജംഇയ്യത്തുൽ ഖൈരിയ്യ) പ്രചാരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളന പ്രമേയ വിശദീകരണം കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി നിർവ്വഹിക്കും.ബൈത്തുൽ മുഖദ്ദസ് റിസർച്ച് സ്കോളറായ എൻജി. നൂറുദ്ദീൻ ഹുസൈൻ ഫിലസ്തീനി ഫലസ്തീൻ ഐക്യദാർഢ്യത്തിന് നേതൃത്വം നൽകും. സ്ലൈഡുകൾ കാണിച്ചുള്ള പ്രത്യേക സെഷനായിരിക്കും എൻജി. നൂറുദ്ദീൻ ഹുസൈൻ നയിക്കുക. കുവൈത്തിലെ വിവിധ സംഘടന നേതാക്കൾ സമ്മേളനത്തിൽ സംബന്ധിക്കും.

Advertisement
VKSHNM NWS KWT 1000 x 180 PX-01

വർഗീയതയും വിഭാഗീയതയും ശക്തമാവുകയും ഫാസിസവും തീവ്രവാദ സംഘങ്ങളുംവെറുപ്പുൽപാദന സംഘങ്ങളായി മാറുകയും ചെയ്യുന്ന വർത്തമാന കാലത്ത് രാഷ്ട്രങ്ങൾ തമ്മിൽ യുദ്ധവും മനുഷ്യരാശിക്ക് അപൽകരമായ ഭീതിയും നില നിൽക്കുന്നു. മനുഷ്യനെ സഹോദര നായി പരിഗണിക്കേണ്ടതിനു പകരം പൈശാചികതയുടെ പ്രചോദനവും അപരവൽക്കരണവും ഇക്കാലത്ത് ശക്തമാവുന്നു. മാനവികതക്ക് വേണ്ടി ഒരുമിക്കുകയും പിൻമടക്കിമില്ലാതെ പോരാടുകയും ചെയ്യുകയെന്ന ആഹ്വാനമാണ് സമ്മേളനം മുന്നോട്ട് വെക്കുന്നത് .സജീവമായ മാനവികതയുടെ പ്രായോഗികതയുണ്ടാവുന്നത് മനുഷ്യരെ ഒന്നായി കാണുമ്പോൾ മാത്രമാണ്. ജാതി, വർഗ, ഭാഷ, ദേശ, ആദർശ വ്യത്യാസങ്ങളില്ലാതെ മാനവരൊന്നായി കാണുന്ന ദൈവീക വേദത്തിൻറെ ജീവിത വെളിച്ചം സ്വീകരിക്കേണ്ടത് വിശ്വമാനവികതക്ക് അനിവാര്യമാണ് എന്ന് മുജാഹിദ് രസ്ഥാനം വിലയിരുത്തുന്നു. ഇൻറർ ഫെയ്ത്ത് ഡയലോഗ്, ദേശീയ മാവികത സംഗമം, മനുഷ്യനെയും പ്രകൃതിയേയും പരിരക്ഷിക്കുന്ന ഹരിത പദ്ധതികൾ, ആരോഗ്യ ദർശനം എന്നിവ സംസ്ഥാന സമ്മേളന ചർച്ചയാവും എന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ഐ.ഐ.സി ഖുർആൻ ലേണിംഗ് സ്കൂൾ വകുപ്പിന് കീഴിൽ കുവൈത്തിൽ നിന്നും നാട്ടിൽ നിന്നും കൂടാതെ തുർക്കി, ബഹ്റൈൻ, ഖത്തർ, ഒമാൻ, ദുബൈ തുടങ്ങി വിവിധ വിദേശ രാജ്യങ്ങളിൽ നിന്നുമായി ആയിരത്തിൽ പരം ആളുകൾ പങ്കെടുത്ത് നടത്തിയ ഓൺലൈൻ ഖുർആൻ ക്വിസ്സ് മത്സരത്തിലെ വിജയികൾക്കുള്ള സ്വർണ്ണ നാണയവും പ്രോത്സാഹന സമ്മാനങ്ങളും സമ്മേളനത്തിൽ വിതരണം ചെയ്യും. പ്രചാരണ സമ്മേളനത്തിന് സ്തീകൾക്ക് പ്രത്യേക സൌകര്യവും കുവൈത്തിലെ വിവിധ ഏരിയകളിൽ നിന്ന് സമ്മേളന നഗരിയിലേക്ക് വാഹന സൌകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9906 0684, 9977 6124, 6640 5706, 97827920. നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

പത്രസമ്മേളനത്തിൽ കേരള നദ് വത്തുൽ മുജാഹിദീൻ (കെ.എൻ.എം മർക്കസ്സുദ്ദഅ് വ) സംസ്ഥാന സെക്രട്ടറി ഡോ. ജാബിർ അമാനി, ഇന്ത്യൻ ഇസ്ലാഹി സെൻറർ കേന്ദ്ര പ്രസിഡൻറ് യൂനുസ് സലീം, ജനറൽ സെക്രട്ടരി അബ്ദുൽ അസീസ് സലഫി, ട്രഷറർ അനസ് മുഹമ്മദ്, വൈസ് പ്രസിഡൻറ് അബൂബക്കർ സിദ്ധീഖ് മദനി എന്നിവർ പങ്കെടുത്തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01
Continue Reading
Advertisement
VKSHNM NWS KWT 1000 x 180 PX-01
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ജഹ്റയിലും മുത്ലയിലും യൂത്ത് ഇന്ത്യയുടെ നേതൃത്തിൽ ഇഫ്താർ സം​ഗമം!

Published

on

കുവൈത്ത് സിറ്റി : യൂത്ത് ഇന്ത്യയുടെയും ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ജഹറയിലെയും , മുതലയിലെയും രണ്ട് കേന്ദ്രങ്ങളലായി ഇഫ്താർ വിരുന്നൊരുക്കി. ജഹറയിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് സിജിൽ ഖാൻ യൂത്ത് ഇന്ത്യയുടെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തി സംസാരിച്ചു, ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് ജഹറ ബ്രാഞ്ച് മാനേജർ സുലൈമാൻ മുഖ്യഥിതിയായി പങ്കെടുത്തു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സാമൂഹ്യ പ്രവർത്തകൻ കെ. സി മജീദ് സ്വാഗതം പറഞ്ഞു. യൂത്ത് ഇന്ത്യ ജനറൽ സെക്രട്ടറി ഹഷീബ്, സോഷ്യൽ റിലീഫ് കൺവീനർ റമീസ്, ട്രെഷറർ അകീൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ മഹനാസ് മുസ്തഫ, സിറാജ് അബൂബക്കർ, അഷ്ഫാഖ്, മുഖ്സിത്, യാസിർ പ്രവർത്തകരായ ഫഹീം ജമാൽ, ഷുഹൈബ്, തുഫൈൽ,വലീദ്, ഷിബിൻ, ജവാദ്, നബീൽ കെ. ഐ. ജി പ്രവർത്തകരായ നിഷാദ് ഇളയത്, ഹാഫിസ് പാടൂർ, ജഹറയിലെ സാമൂഹ്യ പ്രവർത്തകരായ മമ്മൂട്ടി പട്ടാമ്പി, റഫീഖ് വല്യാഡ് എന്നിവർ നേതൃത്വം നൽകി. ചേർത്ത് പിടിക്കലിന്റെ ഹൃദ്യാനുഭവം പകർന്ന ഇരു സംഗമങ്ങളിലുമായി ഒട്ടേറെ പേർ പങ്കെടുത്തു.

Continue Reading

Kuwait

ഒരുമയുടെ സന്ദേശവുമായി റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് ഇഫ്താര്‍ സംഗമം

Published

on

കുവൈറ്റ് സിറ്റി : ഒരുമയുടെ സ്‌നേഹ സന്ദേശവുമായി റൈസിംഗ് സ്റ്റാര്‍ ക്രിക്കറ്റ് ക്ലബ് ഇഫ്താര്‍ സംഗമം നടത്തി . ഇക്കഴിഞ്ഞ ശനിയാഴ്ച സാൽമിയ തക്കാര റെസ്റ്റോറന്റ് ഹാളിൽ വെച്ച് നടത്തിയ ഇഫ്താർ സംഗമത്തിൽ ക്ലബ് അംഗങ്ങൾ ഉൾപ്പടെ നിരവധി സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കടുത്തു. ക്ലബ് പ്രസിഡന്റ് വിപിൻ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച യോഗം മുഖ്യ രക്ഷാധികാരി ബി എസ് പിള്ളൈ ഉത്‌ഘാടനം ചെയ്തു. ത്യാഗത്തിന്റെയും സഹനത്തിന്റെയും വിശ്വാസത്തിലൂന്നി മനസ്സും ശരീരവും സ്വയം സമർപ്പിക്കുന്ന നാളുകളിൽ വൃതാനുഷ്ഠാനത്തിന്റെ ആത്മീയ ഉണർവിനൊപ്പം പരസ്‌പര്യത്തിന്റെ മാധുര്യം പങ്കുവയ്ക്കാൻ മാനവീകതയുടെ ഒത്തു ചേരലിന് സാധിക്കുമെന്ന് ബി എസ് പിള്ളൈ അഭിപ്രായപെട്ടു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ സിനിജിത് ദേവരാജ്, ഷമീർ കണ്ടി, ജിജോ ബാബു ജോൺ, വൈസ് ചെയർമാൻ യോഗേഷ് തമോറെ, വൈസ് ക്യാപ്റ്റൻ ജയേഷ് കൊട്ടോള, ബിപിൻ ഓമനക്കുട്ടൻ, ലിജു മാത്യൂസ്, അക്ബർ ഉസ്മാൻ തുടങ്ങിയവർആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. കഴിഞ്ഞ സീസണിൽ മികച്ച പ്രകടനങ്ങൾ കാഴ്ച്ചവെച്ച ടീം അംഗങ്ങളെ യോഗത്തിൽ ആദരിച്ചു. മികച്ച ബാറ്റ്സ്മാൻ – ജയേഷ് കൊട്ടോള, മികച്ച ബൗളർ – വിപിൻ രാജേന്ദ്രൻ, മികച്ച വിക്കറ്റ് കീപ്പർ – അരുൺ കൃഷ്ണ, മികച്ച ആൾറൗണ്ടർ – ശിവ കൊട്ടി റെഡ്‌ഡി, ഈ വർഷത്തെ മികച്ച പ്രകടനം – ഷിജു മോഹനൻ, ക്ലബ് മാൻ ഓഫ് ദി ഇയർ- റിജോ പൗലോസ് എന്നിവരെയും മികച്ച പ്രകടനത്തിനായി നദീം സാഹിദ് ഷെയ്ഖ്, അംജദ് ഹുസൈൻ ഭട്ട്, സുഹൈൽ അഹ്മദ് ടാർ, റിനോഷ് മാമൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

അനീഷ് കെ അശോക്,അജിത് ഉല്ലാസ്,രഞ്ജിത് കുന്നുംപുറത്,വിജിത് കുമാർ, അലി ഉസ്മാൻ,അഷ്‌റഫ് ബഷീർ, അനഗ് തൃശൂർ എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ കൺവീനർ മനോജ് റോയ് സ്വാഗതവും അരുൺ തങ്കപ്പൻ നന്ദിയും രേഖപെടുത്തി.

Continue Reading

Kuwait

റമദാൻവ്രതശുദ്ധിയിൽസൗഹൃദതനിമ ഇഫ്താർവിരുന്ന് ഗംഭീരമായി!

Published

on

കുവൈറ്റ് സിറ്റി : റമദാൻ വ്രതശുദ്ധിയിൽ തനിമ കുവൈറ്റ്‌ സൗഹൃദത്തനിമ 2024 ഇഫ്താർ വിരുന്നു ഗംഭീരമായി സംഘടിപ്പിച്ചു. സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ തനിമ 20 വർഷമായി റമദാൻ നോമ്പ് കാലത്തു നടത്തി വരാറുള്ള ഇഫ്താർ വിരുന്നായ സൗഹൃദത്തനിമ ഈ വർഷവും ഏപ്രിൽ 5 ആം തീയതി യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ വെച്ച് സംഘടിപ്പിച്ചു. ആസൂത്രണമികവ് കൊണ്ടു മികച്ചു നിന്ന ഈ വിരുന്നിൽ കുവൈറ്റ്‌ ട്രാൻസ്‌പ്ലാന്റ് സൊസൈറ്റി പ്രസിഡന്റും, ഓർഗൻ പ്രോക്രൂട്ട്മെന്റ് തലവനുമായ ഡോ. മുസ്‌തഫ അൽ മോസാവി മുഖ്യാതിഥി ആയിരുന്നു.

Advertisement
VKSHNM NWS KWT 1000 x 180 PX-01

സൗഹൃദത്തനിമ കൺവീനർ ഹബീബുള്ള മുറ്റീച്ചൂറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രോഗ്രാം കൺവീനർ ഡോമിനിക് ആന്റണി സ്വാഗതം ആശംസിച്ചു. തനിമ ജനറൽ കൺവീനർ ഷൈജു പള്ളിപ്പുറം ആമുഖപ്രസംഗം നിർവഹിച്ചു.തനിമ പുതിയതായി ആസൂത്രണം ചൈയ്യുന്ന കാരുണ്യത്തനി മയുടെ ഉത്ഘാടനവും ഡോക്ടർ മുസ്‌തഫ അൽ മോസാവി നിർവഹിച്ചു. കുവൈറ്റിൽ നിന്നും ഉപരിപഠനത്തിനായി നാട്ടിലേക്ക് പോകുന്ന എയ്ഞ്ചലിൻ ഷാ ജേക്കബ്, നെവിൻ ജോൺ അലക്സ്‌, ബ്രയാനാ തെരേസ തോമസ് എന്നീ കുട്ടിത്തനിമാംഗങ്ങൾക്കുള്ള പുരസ്‌കാരങ്ങൾ കൈമാറി.

കെ. എം. ആർ.എം. സ്പിരിച്വൽ ഡയറക്ടർ റവ.ഫാ. ജോൺ തുണ്ടിയത്ത് കോർ എപ്പിസ്കോപ്പ, സാരഥി കുവൈറ്റ് പ്രസിഡണ്ട്‌ കെ. ആർ. അജി, മതപണ്ഢിത നായ ഫൈസൽ മഞ്ചേരി എന്നിവർ ഇഫ്താർ സന്ദേശം നൽകി.ബി ഇ സി എക്സ്ചേഞ്ച് സി ഇ ഓ മാത്യുസ് വർഗീസ്, മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ സി ഇ ഓ ഹംസ പയ്യന്നൂർ, ഗൾഫ് അഡ്വാൻസ് ട്രേഡിങ് കമ്പനി സി ഇ ഓ കെ.സ്.വർഗീസ് എന്നിവർ ആശംസ അറിയിച്ചു. സൗഹൃദത്തനിമ ജോയിന്റ് കൺവീനർ ടി. കെ. ഷംസുദീൻ യോഗത്തിന് നന്ദി അറിയിച്ചു.

Continue Reading

Featured