ഇടതുമുന്നണിയുടെ നഗരസഭാ ഭരണത്തിൽ സി പി എം നേതാക്കൾക്ക് പോലും വിശ്വാസം നഷ്ടപ്പെട്ടു: മുഹമ്മദ് ഷിയാസ്

കൊച്ചി: സി പി എം നേതൃത്വത്തിലുള്ള നഗരസഭാ ഭരണത്തിൽ പാർട്ടി നേതാക്കൾക്ക് പോലും വിശ്വാസം നഷ്ടപ്പെട്ടെന്നും സി പി എം ചിഹ്നത്തിൽ മത്സരിച്ചവർ പോലും പാർട്ടി വിട്ട് കോൺഗ്രസിലേക്ക് വരുന്നത് ഇതിന് തെളിവാണെന്നും ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ്. കേബിൾ അഴിമതി, ബ്രഹ്മപുരം അഴിമതി, നഗരസഭാ ഓഫീസ് നിർമാണ അഴിമതി തുടങ്ങി അഴിമതിയുടെ കൂടാരമായി നഗരസഭാ ഭരണം മാറി. അഴിമതികളിൽ പ്രതിഷേധിച്ച് സി പി എം വിട്ട കൗൺസിലർ കോൺഗ്രസ് പിന്തുണയോടെ ടൗൺ പ്ലാനിംഗ് കമ്മിറ്റി ചെയർമാനായത് തുടക്കം മാത്രമാണ്. ജനങ്ങളുടെ പിന്തുണയോടെ നഗരഭരണം കോൺഗ്രസ് തിരിച്ചു പിടിക്കുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. മുൻ കാല അഴിമതി സി പി എം ആവർത്തിക്കുകയാണ് . സി പി എം നഗരസഭയെ കറവപശുവായി കാണുകയാണ്. അഴിമതിക്ക് കുട പിടിക്കുന്ന സമീപനമാണ് മേയർ സ്വീകരിക്കുന്നതെന്നും ഷിയാസ് കുറ്റപ്പെടുത്തി. സുശക്തവും അഴിമതി രഹിതവുമായ ഭരണത്തിന് ഏറെ കാത്തിരിക്കേണ്ടി വരില്ലെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment