Special
ഓളപ്പരപ്പില്‍ വിസ്മയക്കാഴ്ചയൊരുക്കി മുഹമ്മദ് ആസിം: വിശ്വസിക്കാനാവാതെ കാഴ്ചക്കാര്‍

തിരുവനന്തപുരം: നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ പരമിതികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് മുഹമ്മദ് ആസിം നീന്തിക്കയറയത് നൂറുകണക്കിന് കാണികളുടെ ഹൃയങ്ങളിലേയ്ക്ക്. ഇരുകൈകളുമില്ലാത്ത, ഒരു കാലിന് ഭാഗിക പരിമിതിയുമുള്ള മുഹമ്മദ് ആസിം എന്ന 17 കാരനാണ് അവോക്കി റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ അവിശ്വസനീയ പ്രകടനം കാഴ്ചവെച്ചത്. ഡിഫറന്റ് ആര്‍ട് സെന്ററും അവോക്കി റിസോര്‍ട്ടും സംയുക്തമായി സംഘടിപ്പിച്ച അണ്‍ബിലീവബിള്‍ പരിപാടിയുടെ ഭാഗമായാണ് കാണികളേവരെയും പ്രചോദനത്തിന്റെ ആവേശത്തിലെത്തിച്ച അതുല്യപ്രകടനം നടന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനവും ആലപിച്ചുകൊണ്ട് ബാക്ക് സ്ര്‌ടോക്ക് സ്‌റ്റൈലില്‍ നീന്തിയും ഓളപ്പരപ്പില്‍ പലവട്ടം കറങ്ങിത്തിരിഞ്ഞും ആ കൊച്ചുമിടുക്കന്‍ വിസ്മയം തുടര്‍ന്നു.
കാഴ്ചക്കാരായി നിന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളടക്കമുള്ള കാണികള്‍ ഹൃദയം നിറഞ്ഞ കൈയടിയാണ് ആസിമിന് സമ്മാനിച്ചത്. അനിര്‍വചനീയം, അവിശ്വനീയം എന്നാണ് പരിപാടിക്ക് സാക്ഷ്യം വഹിക്കാനെത്തിയ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. അസാധ്യമെന്നൊന്നില്ല എന്ന് തെളിയിച്ച പ്രകടനമായിരുന്നു ആസിമിന്‍േത്.. ദൈവം സ്‌നേഹം നിറച്ച കൈയൊപ്പ് ചാര്‍ത്തിയ കുട്ടികളാണ് ഭിന്നശേഷിക്കുട്ടികള്‍. അവരുടെ നിഷ്‌കളങ്കമായ സ്‌നേഹമാണ് ഡഫറന്റ് ആര്‍ട് സെന്റര്‍ നിറയെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആദരമായി പൊന്നാടയും മെമെന്റോയും ആസിമിന് അദ്ദേഹം നല്‍കി. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, അവോക്കി മാനേജിംഗ് ഡയറക്ടര്‍ ഗണേഷ്‌കുമാര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അവോക്കി റിസോര്‍ട്ടിന്റെ ആദരവും ചടങ്ങില്‍ സമ്മാനിച്ചു. തന്റെ കൂട്ടുകാരായ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ നല്‍കിയ കൈയടിയും പ്രോത്സാഹനവുമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സന്തോഷമെന്നും മഹത്വമെന്നും ആസിം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
തന്റെ സ്വപ്‌നങ്ങള്‍ക്ക് എല്ലാവരും കൂട്ടായുണ്ടാവണമെന്നും ആസിം കൂട്ടിച്ചേര്‍ത്തു. 90 ശതമാനം ശാരീരീക പരിമിതി മറികടന്ന് പെരിയാര്‍പുഴ നീന്തിക്കടന്ന റെക്കോര്‍ഡിട്ട കോഴിക്കോട് വെള്ളിമണ്ണ സ്വദേശിയാണ് മുഹമ്മദ് ആസിം. തന്റെ ഗ്രാമത്തിലെ വെളിമണ്ണ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളിനെ അപ്പര്‍ പ്രൈമറി ആക്കാനുള്ള നിയമപരമായ പോരാട്ടത്തിലൂടെയാണ് ആസിം ജനശ്രദ്ധ നേടുന്നത്. തന്റെ ശ്രമത്തിലൂടെ അതു സാധ്യമാക്കുകയും 200 കുട്ടികളുണ്ടായിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ 700 ഓളം കുട്ടികള്‍ പഠിക്കുകയും ചെയ്യുന്നു. ഈ സ്‌കൂള്‍ ഹൈസ്‌ക്കൂളാക്കി അപ്ഗ്രേഡ് ചെയ്യണമെന്ന സന്ദേശവുമായി സ്‌കൂള്‍ മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ 52 ദിവസം കൊണ്ട് 450 ല്‍ അധികം കിലോമീറ്ററുകര്‍ വീല്‍ച്ചെയറില്‍ സന്ദര്‍ശിച്ച് ലോക ചരിത്രത്തില്‍ ഇടം പിടിച്ച ഒരു സഹന സമര യാത്രയും ആസിം നടത്തിയിട്ടുണ്ട്.
Special
‘കുഞ്ഞുഞ്ഞിൻ്റെ യാത്രകൾ: അതിവേഗം, ബഹുദൂരം’; ഉമ്മൻ ചാണ്ടിയുമായി നടത്തിയ അഭിമുഖം

കോവിഡ് മഹാമാരിയിൽ ലോകം നാലു ചുവരുകൾക്കുള്ളിലേക്ക് ചുരുങ്ങിയപ്പോൾ, ആൾക്കൂട്ടത്തിന്റെ നടുവിൽ ജീവിച്ച ഉമ്മൻ ചാണ്ടി ക്ക് അത്തരം സാഹചര്യം ബുദ്ധിമുട്ട് ഉളവാക്കുന്നതായിരുന്നു. കോവിഡ് ഈ ലോകത്തെ ഗ്രസിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുമായി നടത്തിയ ‘അതിവേഗം – ബഹുദൂരം’ ഉള്ള അദ്ദേഹത്തിന്റെ യാത്രകൾ പ്രതിപാദിക്കുന്ന ഒരു അഭിമുഖം…..
June 20, 2020
തയ്യാറാക്കിയത് : റിജിൻ രാജൻ
ചെറുപ്പം മുതൽക്കേ പൊതുപ്രവർത്തനത്തിൽ താല്പര്യമുള്ള വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. സ്വന്തം പിതാവിൻ്റെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ചെന്ന് പഠിപ്പ്മുടക്ക് സമരം നടത്തി പൊതു പ്രവർത്തനം ആരംഭിച്ച ഉമ്മൻ ചാണ്ടി, പാവങ്ങളുടെ പടത്തലവനായി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുകയാണ്. കേരളം കണ്ട ഏറ്റവും ദീനാനുകമ്പയുള്ള നേതാവാണ് ഉമ്മൻ ചാണ്ടി. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എം.എൽ.എ. ആയി ജൈത്രയാത്ര തുടങ്ങിയിട്ട് അൻപത് വർഷമാകുന്നു.
ഉമ്മൻ ചാണ്ടിയുടെ യാത്രകൾ എന്നും ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഒരു പൊതുപ്രവർത്തകനായി അദ്ദേഹം നടത്തിയ യാത്രകൾ അനുഭവങ്ങളുടെയും അറിവിൻ്റെയും കൂമ്പാരം തന്നെയാണ്. ഒരണ സമരത്തിൻ്റെ ഭാഗമായി സ്വന്തം പിതാവിൻ്റെ സ്കൂളിൽ പോയി കൂട്ടമണിയടിച്ച് കുട്ടികളെ വിട്ടതും തുടർന്ന് കാലിൽ കുപ്പിചില്ല് കൊണ്ടതും ഇന്നും ഉമ്മൻ ചാണ്ടിയുടെ മനസ്സിൽ ഓർമകളായി തങ്ങിനിൽക്കുന്നു. വേദനകളും യാതനകളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തന ജീവിതം. എസ്.ബി. കോളേജിൽ പഠിക്കുമ്പോൾ ബസ് സമരത്തെ തുടർന്ന് സൈക്കളിൽ പുതുപ്പള്ളിയിൽ നിന്ന് ചങ്ങനാശ്ശേരി വരെ പോവുകയും തുടർന്ന് കളക്ടർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ അതേ വേഗതയിൽ കോട്ടയത്തേക്ക് സൈക്കിൾ ചവിട്ടുകയും ചെയ്ത അനുഭവങ്ങൾ. കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ശേഷം മറ്റു വിദ്യാർത്ഥികൾ റിക്ഷാ വണ്ടിയിൽ ആനയിച്ച് ലേഡീസ് ഹോസ്റ്റലിൽ കൊണ്ടുപോയ നിമിഷങ്ങൾ. വിജയശ്രീലാളിതനായി എത്തിയ നേതാവിനെ പെൺകുട്ടികൾ ആരാധനയോടെ നോക്കി നിന്നു. കെ.എസ്.യു. പ്രവർത്തകനായിരുന്നപ്പോൾ കാസർഗോഡ് ചിറ്റാരിക്കലിൽ യൂണിറ്റ് ഉദ്ഘാടനം ചെയ്യാൻ പോയ ഉമ്മൻ ചാണ്ടിക്ക് അവസാന ബസ് നഷ്ടമാകുകയും തുടർന്ന് ഭീമനടിയിൽ നിന്ന് കാൽനടയായി വിജിനമായ പ്രദേശത്തുകൂടി ഇരുട്ടിൽ സഞ്ചരിക്കേണ്ടി വന്ന പോലുള്ള അനേകം പ്രതിസന്ധികൾ.
കെ.എസ്.യു., യൂത്ത് കോൺഗ്രസ് അധ്യക്ഷൻ, എം.എൽ.എ., മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ പദവികൾ വഹിച്ച് കാൽനടയായും, സൈക്കിൾ, ജീപ്പ്, കാർ, ബസ്, ട്രെയിൻ തുടങ്ങി പലവിധ മർഗ്ഗങ്ങളാൽ സഞ്ചരിച്ച് ജനങ്ങളോടൊപ്പം ജീവിക്കുകയാണ് ഉമ്മൻ ചാണ്ടി. പൊതുപ്രവർത്തനം എന്ന വളരെ സങ്കീർണ്ണമായ പന്ഥാവിലൂടെ മുന്നോട്ട് സഞ്ചരിക്കുന്ന ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുമായുള്ള പ്രത്യേക അഭിമുഖം.
"കുഞ്ഞുഞ്ഞിൻ്റെ യാത്രകൾ: അതിവേഗം, ബഹുദൂരം"
- അൻപത് വർഷമാകുന്നു സാർ എം.എൽ.എ. ആയിട്ട്. ഇത്രയും വർഷം നീണ്ട ഈ പൊതുജീവിതത്തിൽ കുറേ യാത്രകൾ സാർ ചെയ്തിട്ടുണ്ട്. ഉമ്മൻ ചാണ്ടി എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ യാത്രകളുടെ സംഭാവനയെന്താണ്?
ചെറുപ്പം മുതലേ എനിക്ക് യാത്ര ഇഷ്ടമാണ്. എത്ര ദൂരം സഞ്ചരിച്ചാലും മുഷിയുകയോ മടുക്കുകയോ ഇല്ല. യാത്രയിലൂടെ എനിക്ക് വളരെയേറെ പേരെ ബന്ധപ്പെടുവാനും പലതും പഠിക്കുവാനും സാധിച്ചിട്ടുണ്ട്.
- സൈക്കിൾ തൊട്ട് വിമാനത്തിൽ വരെ സാർ യാത്ര ചെയ്തിട്ടുണ്ടല്ലോ. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങളെ മനസ്സിലാക്കാൻ പറ്റിയ ഏറ്റവും നല്ല യാത്രാമാർഗം ഏതാണ്?
ട്രെയിൻ യാത്ര പ്രത്യേകിച്ച് സെക്കൻ്റ് ക്ലാസ്സിൽ സഞ്ചരിക്കുമ്പോൾ വളരെ പേരുമായി ബന്ധപ്പെടുവാൻ സാധിക്കും.
- സാറിന്റെ അംബാസഡർ കാറിനോടുള്ള പ്രിയം എല്ലാവർക്കും അറിയാവുന്നതാണ്. ദാവോസിൽ വച്ചുണ്ടായ അപകടത്തിനുശേഷം, കാറിൽ യാത്ര ചെയ്ത സാർ തന്നോടൊപ്പമുണ്ടായിരുന്ന ഒരു പ്രവർത്തനോട് പറഞ്ഞ ഫലിതം കേട്ടിട്ടുണ്ട്. കാലേൽ കമ്പിയിട്ടിട്ടുണ്ട്, കുത്തി കൊള്ളാതെ നോക്കണമെന്ന്. പ്രവർത്തകരോടൊപ്പമുള്ള ഇത്തരം തിങ്ങിനിറഞ്ഞ യാത്രകൾ സാറിനെ എങ്ങനെയാണ് സ്വാധീനിച്ചത്?
എനിക്ക് സഹപ്രവർത്തകരും ഒന്നിച്ചുള്ള യാത്ര വളരെ സന്തോഷകരമാണ്. പ്രവർത്തകരിൽ നിന്നും ജനങ്ങളിൽ നിന്നും അകന്നു നില്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ സമ്പർക്കത്തിലൂടെ എനിക്ക് വളരെയേറെ അനുഭവ സമ്പത്ത് ഉണ്ടാകുന്നു.
- സാർ രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ വാഹനം ഓടിക്കുന്ന ദൃശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നേതാവെന്നതിനോടൊപ്പം തന്നെ ഒരു സാധാരണ പ്രവർത്തകനെ പോലെ പ്രവർത്തിക്കാൻ പിന്നിലുള്ള പ്രചോദനം എന്താണ്?
ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്. പക്ഷേ വണ്ടി ഓടിക്കാറില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പാർലമെൻ്റ് സ്ഥാനാർത്ഥിയോടൊപ്പം പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ എന്നും ഞാൻ ഉണ്ടാകും.
- പൊതുപ്രവർത്തനങ്ങളുടെ ഭാഗമായും ഔദ്യോഗികമായും ഒക്കെ സാർ കേരളത്തിന് പുറത്ത് ഒരുപാട് യാത്ര ചെയ്തിട്ടുണ്ടല്ലോ. ഇതിൽ സാറിന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന സ്ഥലമേതാണ്?
2006 ജനുവരി 26-ന് മുഖ്യമന്ത്രി ആയിരുന്നപ്പോൾ യൂറോപ്പിലെ ദാവോസിൽ പോയി. അവിടെ മഞ്ഞുകട്ടയിൽ തെന്നി വീണത് എന്നും ഓർക്കുന്ന യാത്ര.
- അതുപോലെ, സാർ ഇന്ത്യയെ പ്രതിനിധീകരിച്ചും അല്ലാതെയും അനേകം വിദേശയാത്രകളും നടത്തിയിട്ടുണ്ടല്ലോ. ഒരു Proud Indian feeling തോന്നിയ ഏതെങ്കിലും സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ?
ഞാൻ വളരെയേറെ രാജ്യങ്ങളിൽ പോയിട്ടുണ്ട്. അവിടെ ജോലിയെടുക്കുന്നവരെ കുറിച്ച് പ്രത്യേകിച്ച് നമ്മുടെ നേഴ്സ്മാരെക്കുറിച്ച് വിദേശത്തുള്ളവർക്കുള്ള മതിപ്പും അവരുടെ സന്തോഷവും എന്നെ വളരെയേറെ ആകർഷിച്ചിട്ടുണ്ട്.
- പൊതുപ്രവർത്തകർക്ക് പൊതുവെ കുടുംബത്തിനോടൊപ്പം ചിലവഴിക്കാൻ സമയം കിട്ടാറില്ലല്ലോ. സാർ ഒരിക്കൽ യാത്ര കഴിഞ്ഞ് വന്നപ്പോഴാണ് ഭാര്യ പ്രസവിച്ച വിവരം അറിഞ്ഞത് എന്ന് കേട്ടിട്ടുണ്ട്. അത് ഒന്ന് വിശദീകരിക്കാമോ?
പൊതു പ്രവർത്തനങ്ങളിലെ തിരക്കിൽ ഒഴിവാക്കപ്പെടുന്നത് സ്വന്തം വ്യക്തിപരമായ കാര്യങ്ങളും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളും ആയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ സമയം മാത്രമേ എനിക്ക് സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാൻ സാധിച്ചിട്ടുള്ളൂയെന്നത് സ്വാഭാവികമാണ്. പൊതുപ്രവർത്തകർ ജനങ്ങളോടൊപ്പം ജനങ്ങൾക്കു വേണ്ടി സമയം ചെലവഴിക്കേണ്ടിവരും.
- കേരളം പല രീതിയിലും ലോകത്തിന് മാതൃകയാണ്. സാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെയും കേരളം ലോകത്തിന് മാതൃകയായിട്ടുണ്ട്. അതിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും കിട്ടിയിട്ടുണ്ട്. ഭരണാധികാരികൾ തങ്ങളുടെ കാര്യാലയത്തിൽ ഇരിക്കാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന ഒരു സന്ദർഭമായിരുന്നല്ലോ അത്. കേരളത്തിലെ പതിന്നാല് ജില്ലകളിലും സാർ നടത്തിയ യാത്രയായിരുന്നല്ലോ ജനസമ്പർക്ക പരിപാടി. അതിനു മുമ്പും അതിനു ശേഷവും ഉള്ള സാറിന്റെ ചിന്താഗതിയിൽ വന്ന മാറ്റം എന്താണ്?
ജനസമ്പർക്ക പരിപാടി എനിക്ക് വളരെയേറെ സംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം ആത്മവിശ്വാസവും. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിൽ ഉള്ളവരുടെ പ്രശ്നങ്ങൾ പഠിക്കുകയും മനസ്സിലാക്കി പരിഹാരം ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യത്തിൻ്റെ അന്തഃസത്ത ഉയർത്തിപ്പിടിക്കുവാൻ സാധിക്കുന്നത്. ഗവൺമെൻ്റിൻ്റെ ഏതു തീരുമാനവും ഏതു പരിപാടിയും പാവപ്പെട്ടവനെ എങ്ങനെ ബാധിക്കുന്നു എന്നു പരിശോധിക്കണം.
- കോവിഡ് – 19 എന്ന മഹാമാരി കാരണം ലോകത്തിൽ മനുഷ്യർ വീട്ടിലടച്ചുപൂട്ടപെട്ട നിലയിലാണ്. സാമൂഹ്യഅകലം പാലിക്കുകയെന്നത് പൊതുപ്രവർത്തകർക്ക് ഒരു വെല്ലുവിളിയാണ്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സാർ ഇതിനെ എങ്ങനെയാണ് നോക്കികാണുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ പൊതുപ്രവർത്തകർ എങ്ങനെ ജനങ്ങളുമായി സംവദിക്കണം.
ഇതുപോലെ ഒരു സാഹചര്യം ജീവിതത്തിൽ ആദ്യമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരം. എല്ലാവരും ഒന്നിച്ച് ചേർന്നു പ്രവർത്തിക്കുന്ന സാഹചര്യമാണ് നമ്മൾ ആഗ്രഹിച്ചത്. ആ മനോഭാവത്തിന് ഒരു മാറ്റം – ശാരീരിക അകലം സ്വയം പാലിക്കുക. മാനസ്സിക ഐക്യം, അതാണ് ഇനി വേണ്ടതും. ഏതു സാഹചര്യവും വെല്ലുവിളിയായി സ്വീകരിക്കണം.
Featured
കുഞ്ഞൂഞ്ഞ് കീഴടങ്ങിയത് ക്യാൻസറിനോട്

ഏതു മലവെള്ളത്തെയും ചങ്കൂറ്റത്തോടെ തടഞ്ഞു നിർത്തിയ മനക്കരുത്തിനെയും മെയ്വഴക്കത്തെയും കീഴടക്കിയത് അർബുദം എന്ന മഹാമാരി. കഴിഞ്ഞ ഏതാനും വർഷങ്ങളായി അർബുദത്തോടാണ് ഉമ്മൻ ചാണ്ടി പോരാടിയത്. കേരളത്തിലെ ചികിത്സ ഫലിക്കാതെ വന്നപ്പോൾ
രോഗ വിവരങ്ങൾ പറഞ്ഞപ്പോൾ രാഹുൽ ഗാന്ധിയാണ് ഉടൻ തന്നെ ഉമ്മൻ ചാണ്ടിയെ ജർമനിയിലേക്ക് കൊണ്ടുപോകണമെന്ന് നിർദേശിച്ചത്. എന്നാൽ ഹോമിയോ ചികിത്സയ്ക്കായിട്ടാണ് ജർമനിയിൽ കൊണ്ടുപോകുന്നതെന്ന പ്രചാരണം തെറ്റാണെന്നും അലോപ്പതി ചികിത്സയാണ് ലഭ്യമാക്കുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെ”ചികിത്സാ നിഷേധം നടത്തിയിട്ട് ഞങ്ങൾക്ക് എന്താണ് നേടാനുളളത്?. ഇതുപോലെ വിഷമമുണ്ടായ ഒരു സന്ദർഭം ജീവിതത്തിൽ മുൻപ് ഉണ്ടായിട്ടേയില്ല. അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നാണ് എല്ലാവരുടെയും ആഗ്രഹം. ഇതുപോലുള്ള വ്യാജപ്രചാരണം നടത്തുന്നവർ ദയവ് ചെയ്ത് അതിൽ നിന്ന് പിൻമാറണം. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം എന്ന് തെറ്റായ പ്രചാരണം നടത്തുന്നവരോട് അഭ്യർത്ഥിക്കുന്നു. 2015ലും 2019ലും അദ്ദേഹത്തിന് അസുഖം വന്നിട്ടുണ്ട്. 2015ൽ രോഗം വന്നപ്പോൾ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019ൽ ആരോഗ്യനില മോശമായപ്പോൾ ജർമനിയിലും യുഎസിലും ചികിത്സയ്ക്കായി പോയി.
”. – ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
Sahithyaveekshanam
‘ബാക്ടീരിയ’; അനു ചന്ദ്രയുടെ കവിത വായിക്കാം

‘മരണ’ത്തെ അറിഞ്ഞിട്ടുണ്ടോ?
ഞാൻ കണ്ടറിഞ്ഞിട്ടുണ്ട്.
മരിക്കുന്നതിനും മുൻപേയായി,
അപ്പാപ്പൻ നീര് വെച്ചു കനക്കുന്നതും,
അരിച്ചുകയറുന്ന നെയ്യനുറുമ്പുകൾ
അപ്പാപ്പന്റെ ദേഹം പറ്റുന്നതും,
അപ്പാപ്പനെ തേടി പൂമ്പാറ്റകൾ പറന്നു വരുന്നതും
വരെയും കണ്ടിട്ടുണ്ട്.
അതും നോക്കി കുട്ടിയോപ്പുവാണ് പറഞ്ഞത്,
‘ചത്ത പിന്നെ ശവല്ലേ,
അതിന്റെ അവകാശ്യോളാണാ
അവകാശം ഒറപ്പിക്കാൻ വരുന്നതെ’ന്ന്.
അതിനിടയിൽ നീട്ടികൂവി കാലങ്കോഴിയുടെ
ഒച്ചയെടുത്തപ്പോഴും
കുട്ടിയോപ്പു പ്രവചിച്ചു
‘അപ്പാപ്പൻ നാളത്തോടെ തീർന്നെന്ന്’.
കിടന്നിടത്തു നിന്നൊരു മനുഷ്യൻ
പിരിഞ്ഞു
പോകുന്നതിന്റെയാ മരണദൂത് കേട്ടപ്പോ
എന്റെ നെഞ്ചുമപ്പൊ കയ്ച്ചു.
അന്ന് രാത്രിയിൽ മരണവിളി പോലെ,
ചായ്പ്പിൽ കിടന്ന പൂച്ചകൾ നിലവിളി കൂട്ടിയപ്പോ
കുട്ടിയോപ്പു പറഞ്ഞു
‘ന്തയാലും നാളത്തോടെ തീരുവ..
ന്നാ പിന്നെ അപ്പാപ്പനെ സന്തോഷിപ്പിച്ചു
യാത്രായാക്കാ’ന്ന്.
കഫംകെട്ടി ഉച്ചത്തിൽ ശ്വസിച്/മരണമാസന്നമായ
അപ്പാപ്പനെ
എങ്ങനെ സന്തോഷിപ്പിക്കണം?
ബോധക്ഷയത്തിലണെങ്കിലും അപ്പാപ്പന് ചെവി കേൾക്കാം.
‘ന്നാ പിന്നെ ഒരു പാട്ടാവാമെ’ന്നായി
പണ്ടേ അപ്പാപ്പന് പ്രിയപ്പെട്ട
‘സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗ……’
പതിഞ്ഞു പോയ ഒരുപാടോർമ്മകൾ ചിതറിതെറിച്ചു
കിടപ്പുള്ളത് കൊണ്ടാകാം
അതുകേട്ടപ്പോൾ
ഇമ്പമുള്ള രീതിയിൽ അപ്പാപ്പൻ ദീര്ഘമായൊന്നു
നിശ്വസിച്ചു.
ഇഷ്ടമറിഞ്ഞപ്പോ ഞങ്ങളും പാട്ടുച്ചത്തിലാക്കി.
പാട്ടിന്റാവേഗം അപ്പാപ്പന്റെ ശ്വാസ
-ത്തിന് നെടുകെ പോറലേല്പിച്ചു.
ശ്വാസം വർദ്ധിക്കുകയും,
ക്രമാതീതമായി മാറുകയും ,
ചുണ്ട് നീലിച്ചും തുടങ്ങിയപ്പോ
കുട്ടിയോപ്പു പറഞ്ഞു
‘ഒച്ച കൊറക്കെടി..ഇപോ തീരുമെന്ന്’
ഞാൻ പാട്ടോഫാക്കിയപ്പോ അപ്പാ
-പ്പന്റെ ചെവിയിൽ
അന്ത്യകൂദാശ ചൊല്ലാൻ
കുട്ടിയോപ്പു തുനിയുന്നതിനും
മുൻപേ അപ്പാപ്പന്റെ ദേഹം
ചൂട് കയറി,
പിടിച്ചു വെച്ച മലവും,മൂത്രവും
ഒഴുകി വീണു,
കൃഷ്ണമണി വികസിച്ചു വികസിച്ചു കയറിയപ്പോ
എവിടന്നോ ഒരു കാക്ക മുറിക്കകം പറന്നു
വന്നപ്പാപ്പന്റെ കട്ടിലിലേക്ക് ചത്തു വീണു.
അതിന്റെ തൂവൽ അപ്പാപ്പന്റെ
ദേഹത്തേക്ക് പൊഴിഞ്ഞു വീണപ്പോ
ശകുനം ഉറപ്പിച്ച കുട്ടിയോപ്പു
‘തീർന്നു’ന്നും പറഞ്ഞു
വാവിട്ടലറി.
അപ്പാപ്പൻ നിശ്ചലമായി.
എന്റെ നെഞ്ചറച്ചു.
അന്തരീക്ഷം കയ്ച്ചു.
‘തീർന്ന’ അപ്പാപ്പനെ നിവർത്തി
കിടത്താൻ ആളുകൾ
വന്നുനിറയുന്നതിനും
മുൻപെയുമായി ഞാൻ മുറി
വിടുമ്പോൾ കുട്ടിയൊപ്പു
പറഞ്ഞില്ലെങ്കി കൂടി
എനിക്കറിയാമായിരുന്നു
ഇനിയിപ്പോ അപ്പാപ്പന്റെ ശവം
മണ്ണടിയുമെന്നും,
ആ ശവത്തിന്റോവകാശം,
ബാക്ടീരിയക്കുള്ളതാണെന്നും.
മരണത്തെ കണ്ടറിഞ്ഞതിന്റെ കുറിപ്പ്!!
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login