മുഹമ്മദ് അഫ്സലിനെ ഇൻകാസ് ഷാർജ ആദരിച്ചു.

വിദ്യാഭ്യാസ രംഗത്ത് ഉന്നത നേട്ടം കൈവരിച്ചതിൻ്റെ ഭാഗമായി യു എ ഇ ഗോൾഡൻ വിസ ലഭിച്ച മുഹമ്മദ് അഫ്സലിനെ ഇൻകാസ് ഷാർജ ആദരിച്ചു. അജ്മാൻ യൂണിവേഴ്സിറ്റിയുടെ സയൻസ് ബിരുദത്തിൽ ഒന്നാം സ്ഥാനം മുഹമ്മദ് അഫ്സൽ നേടിയിരുന്നു.ഇൻകാസ് ഷാർജ എക്സിക്യുട്ടീവ് മെമ്പർ എ കെ നിസാറുദ്ദീൻ്റെ മകനായ മുഹമ്മദ് അഫ്സൽ ഷാർജ ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂടിയാണ്. വിദ്യാർത്ഥികളെ അളവറ്റ് പ്രോത്സാഹിപ്പിക്കുന്ന യുഎഇ പരീക്ഷയിൽ ഉന്നത വിജയം നേടുന്നവർക്ക് ഗോൾഡൻ വിസ നൽകി വരുന്നുണ്ട്.
       ഷാർജ ഇൻകാസ് പ്രസിഡൻ്റ് അഡ്വ വൈ എ റഹീം അധ്യക്ഷത വഹിച്ച ചടങ്ങ് യു എ ഇ ഇൻകാസ് ആക്ടിംങ്ങ് പ്രസിഡൻ്റ് ടി എ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. യു എ ഇ ഇൻകാസ് ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി മുഖ്യ പ്രഭാഷണം നടത്തി.ബിജു എബ്രഹാം, സി പി ജലീൽ, ടി പി അഷ്റഫ്, ഇ ടി പ്രകാശ്,എ വി മധു, ഡോ: രാജൻ വർഗ്ഗീസ്, നവാസ് തേക്കട, സാം വർഗ്ഗീസ്,നൗഷാദ് മന്ദൻകാവ്, ഷാൻ്റി തോമസ്, സലാം കളനാട് ,ഷാനിഫ് ,അജിത് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
കോവിഡ് മാനദണ്ഡപ്രകാരം ഷാർജയിൽ വെച്ച് നടന്ന ചടങ്ങിൽ ഇൻകാസ് ദുബൈ ട്രഷറർ സി പി ജലീലിൻ്റെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി മധുരവിതരണവും നടത്തി.

Related posts

Leave a Comment