മുഹമ്മദ് അലി അറക്കലിന് യാത്രയപ്പ് നൽകി

 ഗൾഫ് ടൈംസിൽ നിന്ന് വിരമിച്ചു് ഖത്തർ  പ്രവാസം   മതിയാക്കി വിശ്രമ ജീവിതത്തിനായി നാട്ടിലേക്ക് തിരിക്കുന്ന  ഐ എം എഫ് വൈസ് പ്രസിഡണ്ട്  മുഹമ്മദ് അലി അറക്കലിന്  സ്‌കിൽസ് ഡെവലപ്പ് സെന്ററിൽ ചേർന്ന ഇന്ത്യൻ  മീഡിയാ  ഫോറം  പ്രവർത്തക യോഗം യാത്രയപ്പ് നൽകി .പ്രസിഡണ്ട് പി സി സൈഫുദ്ധീൻ അധ്യക്ഷത വഹിച്ചു .
കഴിഞ്ഞ പത്തു്  വർഷമായി ഐ എം എഫിൽ അംഗമായ മുഹമ്മദ് അലി മൂന്നു പതിറ്റാണ്ടായി ഗൾഫ് ടൈംസിൽ  ഫോട്ടോഗ്രാഫറായി  ജോലി ചെയ്യുകയായിരുന്നു .
സാദിക്ക് ചെന്നാടൻ , അഹമ്മദ് കുട്ടി ,കെ .ഹുബൈബ് , ഫിറോസ് അഹമ്മദ് , സക്കറിയ  എന്നിവർ യാത്രാമംഗളങ്ങൾ നേർന്ന് സംസാരിച്ചു .
ജനറൽ സെക്ടറി ഐ എം എ റഫീക്ക് സ്വാഗതവും ഓമനക്കുട്ടൻ നന്ദിയും പറഞ്ഞു .

Related posts

Leave a Comment