ഇന്ത്യയിലെ ആദ്യ 4×4 മഡ് റേസ് ചിത്രം ‘മഡ്ഡി’ ഡിസംബർ 31 മുതൽ ആമസോൺ പ്രൈമിൽ

കൊച്ചി: അഡ്വഞ്ചറസ് ആക്ഷൻ ത്രില്ലർ’ മഡ്ഡി’ആമസോൺ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് പ്രഖ്യാപിച്ചു. ഈ മാസം ആദ്യം തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം ഡിസംബർ 31 മുതൽ പ്രൈം വീഡിയോയിൽ സ്ട്രീമിംഗ് ചെയ്യും. മലയാളം ഉൾപ്പെടെ നാല് ഭാഷകളിൽ സിനിമ ലഭ്യമാകും.താരങ്ങളേക്കാൾ പ്രമേയത്തിന് പ്രാധാന്യം നൽകിയ മഡ്ഡി രാജ്യത്തെ തന്നെ ആദ്യ മുഴുനീള 4×4മഡ് റേസ് ചിത്രമാണ്. ആക്ഷനും, ത്രില്ലും സമുന്യയിപ്പിച്ച് ദൃശ്യ-ശ്രവ്യ വിസ്മയാണ് മഡ്ഡി തിയറ്ററുകളിൽ ഒരുക്കിയത്. നവാഗതനായ ഡോ. പ്രഗഭലാണ് ചിത്രം സംവിധാനം ചെയ്യ്തിരിക്കുന്നത്.

കെ.ജി.എഫിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രവി ബസ്റൂർ ആദ്യമായി മലയാളത്തിലെത്തുന്നു എന്നത് ചിത്രത്തെ കൂടുതൽ ശ്രദ്ധേയമാക്കുന്നു.രാക്ഷസൻ സിനിമയിലൂടെ ശ്രദ്ധേയനായ സാൻ ലോകേഷാണ് ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നുത്.ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ബോളിവുഡ് ക്യാമറാമാൻ കെ.ജി. രതീഷാണ്.

ലോകസിനിമകളിൽ പോലും അപ്പൂർവമായി മാത്രം കാണപ്പെടുന്ന മഡ്ഡ് റേസിംഗ് ആസ്പദമാക്കിയുള്ള ഒരു ആക്ഷൻ ത്രില്ലറായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.നവാഗതരായ പ്രധാന അഭിനേതാക്കളെ ഓഫ് റോഡ് മഡ് റേസിംഗിൽ രണ്ട് വർഷത്തോളം പരിശീലിപ്പിച്ചതിന് ശേഷം ഡ്യൂപ്പുകളെ ഉപയോഗിക്കാതെയാണ് ഈ ചിത്രത്തിന്റെ അതിസാഹസിക രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്.

പി.കെ 7 (PK7)ബാനറിൽ പ്രേമ കൃഷ്ണദാസാണ് സിനിമ നിർമ്മിക്കുന്നത്.പുതുമുഖങ്ങളായ യുവൻ കൃഷ്ണ , റിദ്ദാൻ കൃഷ്ണ, അനുഷ സുരേഷ്, അമിത് ശിവദാസ് നായർ എന്നിവരാണ് പ്രധാന കഥാപാത്രംങ്ങളെ അവതരിപ്പിക്കുന്നത്. ഹരീഷ് പേരഡി, ഐ.എം.വിജയൻ, രൺജി പണിക്കർ, സുനിൽ സുഗത, ശോഭ മോഹൻ, ഗിന്നസ് മനോജ് എന്നിവരാണ് മറ്റ് അറിയപ്പെടുന്ന അഭിനേതാക്കൾ.

Related posts

Leave a Comment