അജിന മോട്ടോ ; രുചിയുടെ ലോകത്തെ വ്യാജരാജാവ്

മാഗി നൂഡിൽസിൽ അമിതമായ തോതിൽ ഹാനികരമായ  ചില രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത് ഏറെ ചർച്ചക്ക് വിധേയമായിരുന്നു .പ്രധാനമായും MSG എന്ന പേരിൽ അറിയപ്പെടുന്ന മോണോസോഡിയം ഗ്ലൂട്ടമേറ്റ് (monosodium glutamate) എന്ന രാസ വസ്തുവാണ് ചർച്ചക്കു ഏറ്റവും മുന്നിൽ. MSG അജിനാമോട്ടോ എന്ന പേരിൽ നമുക്കേവർക്കും സുപരിചിതമാണല്ലോ ?

സത്യത്തിൽ എന്താണിത് ? MSG എന്നത് പ്രകൃതിയിൽ കണ്ടു വരുന്ന ഒരു അമിനോ ആസിഡാണ് ( Non essential Amino acids ) ,നാം നിത്യേനെ കഴിക്കാറുള്ള തക്കാളി ,ഉരുളക്കിഴങ്ങ് എന്നിവയിലെല്ലാം ഇവ അടങ്ങിയിട്ടുണ്ട് .അതിനു പുറമേ ശരീരത്തിൻറെ സുപ്രധാനമായ പ്രവർത്തനങ്ങളിലും ഗ്ലൂട്ടമേറ്റിന് (glutamate)വലിയ പങ്കുള്ളതിനാൽ ശരീരം സ്വയം അതു നിർമിക്കുന്നുമുണ്ട് .

എന്നാൽ ഇന്ന് നാം രുചിക്കു വേണ്ടി ഉപയോഗിക്കുന്ന MSG തികച്ചും വ്യത്യസ്തമാണ്.അതിൻറെ  കണ്ടെത്തിലിനു പിന്നിൽ ഒരു കഥയുണ്ട് , സത്യത്തിൽ അജിനാമോട്ടോ എന്നത് ചൈനയുമായും ചൈനീസ് വിഭവങ്ങളുമായി ബന്ധപ്പെടുത്തിയാണ് നാം പലരും മനസ്സിലാക്കി വെച്ചിരിക്കുന്നത് .സത്യത്തിൽ ഇത് ആദ്യമായി കണ്ടെത്തിയത് ജപ്പാൻകാരാണ് .പുരാതനകാലത്ത് കടൽപായൽ കൊണ്ട് (Saccharina japonica ) നിർമിച്ച ഒരു തരം സൂപ്പ് ജപ്പാൻകാരുടെ ഇഷ്ടവിഭവമായിരുന്നു .കോമ്പു (Kombu) എന്ന പേരിലാണ് ഈ വിഭവം അറിയപ്പെടുന്നത് .

 സൂപ്പിൻറെ അതീവ രുചിക്ക് പിറകിലുള്ള  രഹസ്യത്തെ കുറിച്ച് നടത്തിയ ഗവേഷണമാണ് മോണോസോഡിയം ഗ്ലൂട്ടമേറ്റിൽ അവരെ എത്തിച്ചത് .1908 ലാണ് ജപ്പാനീസ് രസതന്ത്രജ്ഞനായ പ്രൊഫ:കികുനായി ഇക്കഡെ (Kikunae Ikeda) യാണ് കടൽപായലിൽ നിന്നും ആദ്യമായി ഈ രാസവസ്തുവിനെ (MSG) വേർതിരിച്ചെടുത്തത് .കടൽപായലിൽ നിന്നും മറ്റു പ്രകൃതി വിഭവങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഈ  MSG 100% പ്രകൃതിദത്തമായതിനാൽ ആരോഗ്യത്തിനു ഒരു വിധത്തിലുള്ള ദോഷവും പ്രധാനം ചെയ്യുന്നില്ല , മറ്റൊരു വലിയ കണ്ടെത്തൽ കൂടെ ഇദ്ദേഹം നടത്തി.

അതെന്തെന്നാൽ നമ്മുടെ നാവിനുള്ള അഞ്ചാമത്തെ രുചിയെ കുറിച്ചുള്ളതാണത് .മനുഷ്യൻറെ നാവിന് 4 രുചികളെ (മധുരം,പുളി,ഉപ്പ്,കയ്പ്പ് )മാത്രമേ തിരിച്ചറിയാൻ സാധിക്കൂ എന്നായിരുന്നു അത്രയും കാലം ധരിച്ചിരിന്നത് ,എന്നാൽ മനുഷ്യൻറെ നാവിനു അഞ്ചാമത്തെ ഒരു രുചികൂടെ ആസ്വദിക്കാൻ സാധിക്കുമെന്ന് അദ്ദേഹം കണ്ടെത്തി .ഉമാമി (Umami) എന്നാണ്  ഈ അഞ്ചാമത്തെ സ്വാദ് അറിയപ്പെടുന്നത് .നാവിലെ ഉമാമി രസമുകുളങ്ങളെ ഉത്തേജിപ്പിക്കാനുള്ള അജിനാമോട്ടോയുടെ കഴിവാണ് അതിനെ രുചിയുടെ രാജാവാക്കി മാറ്റിയത് .

എന്നാൽ ഇന്ന് ചിത്രം മാറിയിരിക്കുന്നു .ഇന്ന് ലഭിക്കുന്ന അജിനാമോട്ടോ പ്രകൃതിദത്തമേയല്ല . ഇവ വ്യാവസായിക അടിസ്ഥാനത്തിൽ രാസവസ്തുക്കളുപയോഗിച്ചാണ് നിർമിക്കുന്നത് .അവ നിശ്ചിതഅളവിന് മേലെ ശരീരത്തിന് അകത്ത് പ്രവേശിച്ചാൽ ശരീരത്തിന് മാരകമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .രാസപരമായി MSG  മനുഷ്യൻറെ തലച്ചോറിലെ സന്ദേശവാഹകരായ ഗ്ലൂട്ടമേറ്റുമായി സാമ്യമുള്ളതിനാൽ ഇത് സൃഷ്ടിക്കുന്ന രുചിയനുഭവം പെട്ടെന്ന് തലച്ചോറിൽ എത്തുന്നു .ഈ രുചി മാത്രമാണ് കഴിക്കുന്നയാൾക്ക് കൂടുതൽ അനുഭവപ്പെടുക ഇത് ചീത്തരുചികൾ അനുഭവപ്പെടുന്നതിൽ നിന്ന് നാക്കിലെ രസമുകുളങ്ങളെ തടയുകയും ചെയ്യുന്നു .

അതേരൂപത്തിൽ പഴകിയ ഭക്ഷണസാധനങ്ങളോടൊപ്പം MSG ചേർത്താൽ ഭക്ഷണം കേടുവന്നകാര്യം കഴിക്കുന്നയാൾ അറിയാതെ പോകുന്നു ..ഇതിനാലാണ് ഹോട്ടലുകാർക്ക് അജിനാമോട്ടോയോട് പ്രിയമേറുന്നത് .സ്ഥിരമായി MSG അടങ്ങിയ ഭക്ഷണം കഴിക്കുന്നവർക്ക് വരുന്ന പ്രത്യേക രോഗമാണ്  ചൈനീസ് റെസ്റ്റോറന്റ് സിൻഡ്രോം (Chinese restaurant syndrome). നമുക്കേവർക്കും അറിയാവുന്ന പോലെ ചൈനീസ് ഭക്ഷണങ്ങളിൽ ഈ രാസവസ്തു കൂടിയതോതിൽ കണ്ടുവരുന്നതിനാലാണ് ഈ രോഗവും ഈ പേരിൽ അറിയപ്പെടുന്നത് .

നെഞ്ചുവേദന ,വയറുവേദന ,ചർദ്ദി,വയറിളക്കം,വായ്ക്കുള്ളിൽ എരിച്ചിൽ  തുടങ്ങിയവയാണ് പൊതുവേയുള്ള രോഗലക്ഷണങ്ങൾ .അപൂർവ്വം ചിലരിൽ  മാനസികപ്രശങ്ങൾ സൃഷ്ടിക്കാനും MSG കാരണമാകാറുണ്ടത്രേ . വിഭ്രാന്തി, ഉത്കണ്ഠ,ഉറക്കക്കുറവ് ,അമിതഉറക്കം ഇവയൊക്കെ MSG സൃഷ്ടിക്കുന്ന മാനസിക പ്രശ്നങ്ങളാണ് , അമിതമായ തോതിൽ സ്ഥിരമായി അകത്തുചെന്നാൽ തലച്ചോറിലെ ഹൈപോതലാമസ് ഗ്രന്ഥിയെ പ്രവർത്തനത്തെ തകരാറിലാക്കി മറ്റു പല രോഗങ്ങൾക്കും ഇവ കാരണമായി തീരുന്നു.  MSG അടങ്ങിയ വസ്തുക്കൾ പൂർണ്ണമായും വർജ്ജിക്കുന്നതാണ് അഭികാമ്യം .

Related posts

Leave a Comment