Connect with us
Gold Loan - Online [1400x180] [ESFBG_103423_25_09_24]-01

Fashion

മിസിസ് ഇന്ത്യ:  അവസാന റൗണ്ടില്‍ ഇടംനേടി കൊച്ചി സ്വദേശി നിമ്മി

Avatar

Published

on

കൊച്ചി:  ആഗോളതലത്തില്‍ നടക്കുന്ന മിസിസ് ഇന്ത്യ മത്സരത്തില്‍ അവസാന റൗണ്ടില്‍ ഇടം നേടി കൊച്ചി ചെറായി സ്വദേശി നിമ്മി വെഗാസ്. വിദേശത്ത് ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയില്‍ ഇന്റഗ്രേറ്റര്‍ അഡൈ്വസറായി പ്രവര്‍ത്തിക്കുന്നതിനിടയിലാണ് നിമ്മി മിസിസ് ഇന്ത്യ മത്സര രംഗത്തേക്ക് എത്തിയത്. ചെറായി സുഗേഷ് ബാബു- ഷീല ബാബു ദമ്പതികളുടെ രണ്ടാമത്തെ മകളാണ് നിമ്മി.

കുട്ടിക്കാലം മുതല്‍ നിറത്തിന്റെ പേരിലുള്ള ബോഡി ഷെയിമിങ് നേരിട്ട നിമ്മിയുടെ പ്രധാന വെല്ലുവിളി ആത്മവിശ്വാസത്തോടെ സമൂഹത്തില്‍ ജീവിക്കുകയെന്നതായിരുന്നു. ഇത്തരം പരിഹാസങ്ങളെ അതിജീവിച്ചുകൊണ്ട് ഇഷ്ടമേഖലയില്‍ മികവ് പുലര്‍ത്താന്‍ തനിക്കു സാധിച്ചതുപോലെ സമാന വെല്ലുവിളി നേരിടുന്ന യുവതലമുറയ്ക്ക് മാതൃകയായി അവരെ ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരത്തില്‍ പങ്കെടുക്കുന്നതെന്ന് നിമ്മി പറഞ്ഞു.

Advertisement
inner ad

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ഓയില്‍ വ്യവസായ മേഖലയില്‍ കാര്‍ബണ്‍ മാനേജ്‌മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന നിമ്മി സമൂഹത്തിന് ഏറെ ഗുണകരമായ കാര്‍ബണ്‍ തോത് കുറഞ്ഞ ഇന്ധനം വികസിപ്പിക്കുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. കാര്‍ബണ്‍ പുറംതള്ളല്‍ കുറച്ചുകൊണ്ട് ഹരിത ഭൂമി സൃഷ്ടിക്കുകയും തന്റെ ലക്ഷ്യമാണെന്ന് നിമ്മി വ്യക്തമാക്കി. മെയ് ആദ്യ വാരം ദുബായ്  ഹിൽട്ടൻ അൽ സീഫ് ഹെറിറ്റേജ് ഹോട്ടലിലാണ്  മിസിസ് ഇന്ത്യ ഫൈനൽ നടക്കുക.

Advertisement
inner ad

Fashion

അര്‍ജുന് വേണ്ടി ഗംഗാവലി നദിയില്‍ തെരച്ചില്‍ നടത്താന്‍ ബൂം എക്‌സാവേറ്റര്‍ എത്തി

Published

on

കര്‍ണ്ണാടക: ഉത്തര കന്നഡയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന് വേണ്ടി ഇന്നും ഗംഗാവലി നദിയില്‍ തെരച്ചില്‍ തുടരും. ദൗത്യത്തിന് പ്രതീക്ഷയുമായി ബൂം എക്‌സാവേറ്റര്‍ എത്തി. നദിയില്‍ 61അടിയോളം ദൂരത്തിലും ആഴത്തിലും ഈ ക്രെയിന്‍ ഉപയോഗിച്ച് പരിശോധന നടത്താം. ലോഹ ഭാഗങ്ങള്‍ ഉണ്ടെന്ന് സോണാര്‍ സിഗ്‌നല്‍ കിട്ടിയ ഭാഗം കേന്ദ്രീകരിച്ചാകും കര, നാവിക സേനകളുടെ തെരച്ചില്‍. നദിക്കരയില്‍ നിന്ന് 40മീറ്റര്‍ അകലെയാണിത്. ലോറിയോ മറിഞ്ഞുവീണ വലിയ ടവറിന്റെ ഭാഗങ്ങളോ ആകാം ഇതെന്നാണ് സൈന്യം കരുതുന്നത്. കരസേനയുടെ റഡാര്‍ പരിശോധനയിലും ഇതേ ഭാഗത്ത് സിഗ്‌നല്‍ കിട്ടിയിരുന്നു..

വിരമിച്ച മലയാളി കരസേന ഉദ്യോഗസ്ഥന്‍ എം ഇന്ദ്രബാല്‍ ദൗത്യത്തിന്റെ ഭാഗമാകും.നദിയില്‍ അടിയോഴുക്ക് ശക്തമായതിനാല്‍ ഇന്നലെ സ്‌കൂബ ഡ്രൈവര്‍മാര്‍ക്ക് കാര്യമായി തെരച്ചില്‍ നടത്താന്‍ ആയിരുന്നില്ല. അര്‍ജുന്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുണ്ട്. പുഴയില്‍ ആഴത്തിലുള്ള വസ്തുക്കള്‍ കണ്ടെത്താനുള്ള സ്വകാര്യ കമ്പനിയുടെ നൂതന സാങ്കേതിക സംവിധാനവും ഇന്നെത്തും. നോയിടയില്‍ നിന്ന് പ്രത്യേക കേന്ദ്ര അനുമതിയോട്വയാണ് ഐബോഡ് എന്ന യന്ത്രം കൊണ്ടുവരുന്നത്.

Advertisement
inner ad
Continue Reading

Fashion

മിസ് എഐ സൗന്ദര്യമൽത്സരം; ഇന്ത്യയിൽ നിന്നും സാറ ശതാവരി

Published

on

ലോകത്തെ ആദ്യ എഐ സൗന്ദര്യമത്സരത്തിലെ മത്സരാർഥികളുടെ ചുരുക്കപ്പടിക പുറത്തുവന്നു. 10 പേരിലേക്കാണ് മത്സരം ചുരുങ്ങിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള എഐ സ്രഷ്‌ടാക്കളെ ഒരുമിച്ച് കൊണ്ടുവന്ന് മിസ് എഐ കിരീടത്തിനായി മത്സരിക്കുന്ന അവരുടെ ഡിജിറ്റൽ സൃഷ്ടികളെ പ്രദർശിപ്പിക്കാനുള്ള അവസരമാണ് ഒരുക്കിയത്. ഫാൻവ്യൂ വേൾഡ് എഐ ക്രിയേറ്റർ അവാർഡ്സ് ആണ് ആതിഥേയത്വം വഹിക്കുന്നത്.

Advertisement
inner ad

തൊഴിൽ സുരക്ഷയ്ക്കും കലാപരമായ തൊഴിലുകൾക്കും എഐ ഭീഷണിയാകുന്നു എന്ന ആശങ്കകൾക്കിടയിലാണ് ഇത്തരമൊരു സൗന്ദര്യമത്സരവും അരങ്ങേറുന്നത്. സ്ത്രീകളുടെ ഹോർമോൺ ഹെൽത്ത് സപ്ലിമെൻ്റ് ബ്രാൻഡിന്റെ മുഖമായാണ് സാറ ശതാവരി (ഇന്ത്യ)യെ രൂപകൽപ്പന ചെയ്തിരിക്കുന്നത്, സാമൂഹിക ക്ഷേമത്തിനായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനുള്ള പ്രതിബദ്ധതയാണ് സാറ ശതാവരിയുടേത്. 190,000 ത്തിലധികം സോഷ്യൽ മീഡിയ പിന്തുടരുന്ന ഒരു പ്രമുഖ വ്യക്തിയാണ് കെൻസ ലെയ്‌ലി (മൊറോക്കോ). ലോകത്തിലെ ആദ്യത്തെ എഐ ഇൻഫ്ളുവൻസർമാരിലൊരാളാണ്. അതേസമയം എൽജിബിടി സ്വീകാര്യതയുള്ള ഒരു സ്പോർട്സ് ചാംപ്യനാണ് അയ്യാന റെയിൻബോ.

ആൻ കെർഡി (ഫ്രാൻസ്) ഒരു ഡിജിറ്റൽ അംബാസഡറായി പ്രവർത്തിക്കുന്നു, ഫ്രാൻസിലെ ഒരു പ്രദേശമായ ബ്രിട്ടാനിയുടെ സൗന്ദര്യവും സംസ്കാരവും പ്രോത്സാഹിപ്പിക്കുന്നു.

Advertisement
inner ad

ചിന്തോദ്ദീപകമായ കലകൾ സൃഷ്ടിക്കുന്ന ഒരു ജാപ്പനീസ്-ആഫ്രോ-ബ്രസീലിയൻ കലാകാരിയാണ് ആലിയ ലൂ (ബ്രസീൽ). ഒലിവിയ സി(പോർച്ചുഗൽ), സെറിൻ എ (തുർക്കി), അസീന ഇലിക്ക (തുർക്കി), എലിസ ഖാൻ (ബംഗ്ലാദേശ്) എന്നീ എഐ സുന്ദരിമാരും മത്സരത്തിനുണ്ട്.

Advertisement
inner ad
Continue Reading

Fashion

സോഡിയാക് പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി

Published

on

കോഴിക്കോട്: പ്രമുഖ വസ്ത്ര നിർമ്മാണ കമ്പനിയായ സോഡിയാക് തങ്ങളുടെ പുതിയ പോസിറ്റാനോ 2024 ശേഖരം പുറത്തിറക്കി. ഹാഫ്, ഫുൾ സ്ലീവുകളിൽ സോളിഡുകളിലും സ്ട്രൈപ്പുകളിലും ചെക്കുകളിലും ലഭ്യമായ പോസിറ്റാനോ 2024 ശേഖരം സോഡിയാക് ലിനൻ ജാക്കറ്റുകൾ, ട്രൗസറുകൾ, ബന്ദ്ഗാലകൾ എന്നിവയുമായി ജോഡിയാക്കാവുന്നതാണ്. സോഡിയാക് ഓൺലൈൻ ഷോപ്പിലും സോഡിയാക് സ്റ്റോറിലും ലഭ്യമാണ്. ലോകത്തിലെ ഏറ്റവും മികച്ച ഗുണനിലവാരമുള്ള ഫ്രാൻസിലെ നോർമണ്ടി മേഖയിൽ വളരുന്ന ഫ്ളാക്സിൽ നിന്ന് നെയ്തെടുത്ത ലിനനാണ് സോഡിയാക് ഉപയോഗിക്കുന്നതെന്ന് സോഡിയാക് ക്ലോത്തിംഗ് കമ്പനി ലിമിറ്റഡ് വൈസ് ചെയർമാനും എം ഡിയുമായ സൽമാൻ നൂറാനി പറഞ്ഞു.

Continue Reading

Featured