മിസ്റ്റർ ‘ഐപിഎൽ’ വിരമിച്ചു; ആരാധകരെ കണ്ണീരിലാഴ്ത്തി വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്ന

ഡൽഹി: ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന വിരമിക്കൽ പ്രഖ്യാപിച്ചു. ആരാധകർക്കിടയിൽ മിസ്റ്റർ ഐപിഎൽ എന്നറിയപ്പെടുന്ന അദ്ദേഹം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. വിരമിക്കൽ പ്രഖ്യാപനം തൽക്ഷണം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ‘എന്റെ രാജ്യത്തെയും സംസ്ഥാനമായ യുപിയെയും പ്രതിനിധീകരിക്കാൻ സാധിച്ചത് ഒരു പരമമായ ബഹുമതിയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിക്കാൻ ഞാൻ ആഗ്രഹിക്കുന്നു’. സുരേഷ് റെയ്ന തന്റെ ട്വീറ്റിൽ പറഞ്ഞു. ബിസിസിഐ, ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ, സിഎസ്‌കെ എന്നിവരോടും അദ്ദേഹം നന്ദി പറഞ്ഞു. എല്ലാ ആരാധകർക്കും അവരുടെ പിന്തുണയ്ക്കും എന്റെ കഴിവുകളിലുള്ള അചഞ്ചലമായ വിശ്വാസത്തിനും റെയ്ന നന്ദി പറഞ്ഞു.

Related posts

Leave a Comment