Connect with us
48 birthday
top banner (1)

Alappuzha

എംപോക്സ്; ആലപ്പുഴ സ്വദേശിയുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്

Avatar

Published

on

തിരുവനന്തപുരം: ആലപ്പുഴയിൽ എംപോക്സ് ലക്ഷണങ്ങളെ തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാളുടെ ആദ്യ പരിശോധനാ ഫലം നെഗറ്റീവ്. രണ്ടാമത്തെ പരിശോധനാ ഫലം വൈകിട്ടോടെ ലഭിക്കും. ഇദ്ദേഹത്തിന്റെ കുടുംബവും നിരീക്ഷണത്തിലാണ്.
അതേസമയം, എംപോക്‌സ് റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ നിന്നെത്തുന്നവർ താമസസ്ഥലത്തിന് സമീപത്തുള്ള ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകണമെന്നും രോഗലക്ഷണങ്ങളുണ്ടായാൽ അടിയന്തരമായി അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സ തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ചികിത്സ തേടുന്ന ഡോക്ടറെ യാത്രാവിവരം അറിയിക്കണമെന്നും നിർദേശമുണ്ട്

Alappuzha

ആലപ്പുഴയിൽ പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന 11 കാരൻ മരിച്ചു

Published

on

ആലപ്പുഴ: ആലപ്പുഴയിൽ പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന പതിനൊന്ന് വയസുകാരൻ മരിച്ചു. ചാരുംമൂട് സ്‌മിതാ നിവാസിൽ ശ്രാവിൺ ഡി. കൃഷ്‌ണ (11) ആണ് മരിച്ചത്. രണ്ടാഴ്‌ച മുമ്പ് സൈക്കിളിൽ പോകുമ്പോഴാണ് കുട്ടിയെ തെരുവുനായ ആക്രമിച്ചത്. എന്നാൽ തെരുവുനായ കടിച്ചകാര്യം ശ്രാവിൺ വീട്ടുകാരെ അറിയിച്ചിരുന്നില്ല.

ഫെബ്രുവരി ആറിനാണ് പേവിഷബാധയുടെ ലക്ഷണങ്ങളോടെ കുട്ടിയെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്‌ച ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

Advertisement
inner ad
Continue Reading

Alappuzha

ആലപ്പുഴയിൽ അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി

Published

on

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിൽ അമ്മയുടെ ആൺ സുഹൃത്തിനെ മകൻ ഷോക്കടിപ്പിച്ചു കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശൻ(50) ആണ് കൊല്ലപ്പെട്ടത്. പുന്നപ്ര വാടയ്ക്കലിൽ ആണ് സംഭവം. കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാടത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പ്രതി കിരണിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊലപാതക വിവരം കിരണിൻ്റെ അച്ഛൻ അറിഞ്ഞിട്ടും മൂടിവെച്ചുവെന്ന് പൊലീസ് പറയുന്നു. ഇന്നലെയാണ് പുന്നപ്രയിലെ പാടത്ത് ദിനേശനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ മുതൽ ഇയാളെ പാടത്ത് കിടക്കുന്ന നിലയിൽ കണ്ടിരുന്നു. എന്നാൽ ഇയാൾ സ്ഥിരം മദ്യപാനിയായത് കൊണ്ടുതന്നെ മദ്യപിച്ചു പാടത്ത് കിടക്കുകയാണെന്നായിരുന്നു ആദ്യം കരുതിയത്. ഉച്ച കഴിഞ്ഞും അയാൾ സ്ഥലത്തുനിന്ന് എഴുന്നേൽക്കാതെയിരുന്നത് കൊണ്ടാണ് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചത്. പൊലീസെത്തി പരിശോധിച്ചതിന് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഷോക്കേറ്റ് മരിച്ചതാണെന്ന് വ്യക്തമായത്. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് കൊലപാതക വിവരം പുറത്തുവന്നത്.

Continue Reading

Alappuzha

എം.മുകുന്ദനെയും രവി പിള്ളയേയും വിമര്‍ശിച്ച് ജി സുധാകരന്‍

Published

on


തിരുവനന്തപുരം: സാഹിത്യകാരന്‍ എം.മുകുന്ദനെയും വ്യവസായി രവി പിള്ളയേയും വിമര്‍ശിച്ച് സിപിഎം നേതാവ് ജി.സുധാകരന്‍. സര്‍ക്കാരുമായി എഴുത്തുകാര്‍ സഹകരിച്ചു പോകണമെന്ന് എം.മുകുന്ദന്‍ പറഞ്ഞത് അവസരവാദമാണ്.

പ്രവാസിയായ കോടീശ്വരന്‍ എങ്ങനെയാണ് കോടീശ്വരനായതെന്ന് വിശകലനമുണ്ടാകണമെന്നും രവി പിള്ളയുടെ പേര് പരാമര്‍ശിക്കാതെ ജി സുധാകരന്‍ വിമര്‍ശിച്ചു. യുവാക്കളെല്ലാം പ്രവാസി കോടീശ്വരനെ കണ്ട് പഠിക്കണമെന്നാണ് ഒരു നേതാവ് പറഞ്ഞതെന്നും ജി സുധാകരന്‍ പറഞ്ഞു

Advertisement
inner ad
Continue Reading

Featured