യൂത്ത് കോണ്‍ഗ്രസിന്റെ നില്‍പ്പ് സമരം

മലപ്പുറം : വ്യാപാരികള്‍ക് എതിരെയുള്ള സര്‍ക്കാര്‍ സമീപനത്തില്‍ പ്രതിഷേധിച്ചു കൊണ്ട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ നില്‍പ്പ് സമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എംകെ മുഹ്‌സിന്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരികള്‍ കടകള്‍ തുറക്കുകയാണെങ്കില്‍ കടകള്‍ക്ക് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും സംരക്ഷണം നല്‍കുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എം. കെ മുഹ്‌സിന്‍ പറഞ്ഞു.യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഹര്‍ഷദ്. സി. ടി അധ്യക്ഷത വഹിച്ചു. എം. മമ്മു, സമീര്‍ മുണ്ടുപറമ്പ്, ജിതേഷ്, ഫഹീസ് കൊന്നോല, കുഞ്ഞു പറമ്പന്‍, മധു. പി. കെ, ലുക്മാന്‍ എന്നിവര്‍ സംസാരിച്ചു. എ. പി ശിഹാബ് സ്വാഗതവും, റമീസ് ഷെഹ്‌സാദ് നന്ദിയും പറഞ്ഞു.

Related posts

Leave a Comment