Connect with us
48 birthday
top banner (1)

Featured

പാർലമെന്റ് അം​ഗങ്ങളുടെ എണ്ണം കൂടും, അതിനുള്ള സൗകര്യമൊരുക്കിയെന്ന് മോദി

Avatar

Published

on

  • പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തു

ന്യൂഡൽഹി: ഇന്ത്യൻ പാർലമെന്റിൽ അം​ഗസംഖ്യ വൈകാതെ ഉയരമെന്ന സൂചന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിനാവശ്യമായ സൗകര്യങ്ങളാണ് പുതിയ പാർലമെന്റ് മന്ദിരത്തിൽ സജ്ജമാക്കിയിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ പാർലമെൻറ് മന്ദിരത്തിൻറെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുയായിരുന്നു പ്രധാനമന്ത്രി. നിലിവിലുള്ള അം​ഗ സംഖ്യയുടെ കാലാവധി 2026ൽ തീരും. പിന്നീട് ഇതു കാലോചിതമായി പുനർ നിർണയിക്കും.
മോദി വിളികളോടെയാണ് സദസിൽ പ്രധാനമന്ത്രിയുടെ പ്രസംഗത്തെ വരവേറ്റത്. അമൃത മഹോത്സവത്തിൽ ജനങ്ങൾക്കുള്ള ഉപഹാരമാണ് ഈ മന്ദിരമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആത്മനിർഭർ ഭാരതത്തിൻറെ പുതിയ സൂര്യോദയത്തിൻറെ അടയാളമാണ് ഇതെന്നും പുതിയ ഭാരതം പുതിയ ലക്ഷ്യത്തിലേക്കും പുതിയ പ്രതീക്ഷകളിലേക്കും പുത്തൻ വഴികളിലേക്കും നീങ്ങുമെന്നും മോദി പറഞ്ഞു. ഭാരതം വളരുമ്പോൾ ലോകം വളരുന്നു. രാജ്യത്തിൻ്റെ വികസനത്തിൻറെ അടയാളം കൂടിയാണ് ഈ മന്ദിരം. പുതിയ പാർലമെൻറ് മന്ദിരത്തിൻറെ സ്ഥാപിച്ച ചെങ്കോൽ രാജ്യത്തിന് മാർഗദർശിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യം കൂടുതൽ ഉന്നതിയിലേക്ക് നീങ്ങുകയാണ്. ആത്മനിർഭർ ഭാരത് അതിനുള്ള വഴികാട്ടിയാണെന്നും മോദി പറഞ്ഞു.
ജനാധിപത്യത്തിലെ അവിസ്മരണീയ ദിനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭാരതത്തിലെ കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്നസാക്ഷാത്കാരമാണ് ഇന്ന് പൂർത്തിയായതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര സമര സേനാനികളുടെ സ്വപ്നസാക്ഷാത്കാരത്തിൻറെ അടയാളമാണ് പുതിയ പാർലമെൻറ് മന്ദിരമെന്നും അദ്ദേഹം പ്രസംഗിച്ചു. സമ്മേളനത്തിലുടനീളം മോദി പ്രഭാവം നിറഞ്ഞു നിന്നു. മോദിയുടെ പേര് ഉയർന്നപ്പോഴെല്ലാം വലിയ കൈയടിയാണ് കേട്ടത്. പ്രധാനമന്ത്രിയെ കൂടാതെ ലോക് സഭാ സ്പീക്കർ ഓം ബിർള മാത്രമാണ് പ്രസം​ഗിച്ചത്. സഭാ നാഥനായ രാഷ്‌ട്രപതിയുടെയും രാജ്യസഭാധ്യക്ഷൻ ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങൾ വായിച്ചു. കോൺ​ഗ്രസും ഇരുപതിൽപ്പരം പ്രതിപക്ഷ കക്ഷികളും സമ്മേളന ചടങ്ങുകളും ഉദ്ഘാടന ചടങ്ങും ബഹിഷ്കരിച്ചു.
മൂന്നു ഘട്ടങ്ങളായിട്ടാണ് പരിപാടി നടന്നത്. ആദ്യം അധികാര ചിഹ്നമായി ചെങ്കോൽ പൂജിച്ച് സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം മോദി സ്ഥാപിച്ചു. രണ്ടാം ഘട്ടത്തിൽ പുതിയ മന്ദിരത്തിന്റെ ശിലാഫലകം മോദി അനാച്ഛാദനം ചെയ്തു. മൂന്നാം ഘട്ടത്തിലായിരുന്നു ഉദ്​ഘാടന സമ്മേളനം. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാ ഹാളിലായിരുന്നു സമ്മേളനം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Ernakulam

കൂത്താട്ടുകുളം നഗരസഭ വിഷയം: സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത സംഭവം എന്ത് സ്ത്രീ സുരക്ഷയാണെന്ന് അനൂപ് ജേക്കബ്

Published

on

തിരുവനന്തപുരം: കൂത്താട്ടുകുളത്ത് വനിതാ കൗൺസിലറെ സിപിഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോയ സംഭവം സഭയിൽ അവതരിപ്പിച്ച് പ്രതിപക്ഷം. സിപിഎമ്മിന്റെ വനിതാ കൗൺസിലറെ സിപിഎം നേതാക്കൾത്തന്നെ വസ്ത്രാക്ഷേപം ചെയ്ത സംഭവം എന്ത് സ്ത്രീ സുരക്ഷയാണ് നൽകുന്നതെന്ന് കഴിഞ്ഞ ദിവസത്തെ മുഖ്യമന്ത്രിയുടെ പ്രസം​ഗത്തെ ഉദ്ധരിച്ച് എംഎൽഎ സഭയിൽ ചോദിച്ചു. പോലീസ് നോക്കി നിൽക്കുമ്പോഴാണ് സംഭവം നടന്നത്.

കാല് വെട്ടിമാറ്റുമെന്നു പറഞ്ഞ് കൊലവിളി നടത്തുന്നതാണോ സ്ത്രീ സുരക്ഷയെന്നും അദ്ദേഹം ചോദിച്ചു. സിപിഎം ഏരിയ സെക്രട്ടറി രതീശിന്റെ നേതൃത്വത്തിൽ കലാ രാജുവിനെ തട്ടികൊണ്ട് പോവുകയും മർദിക്കുകയും ചെയ്തു. ഒരു അവിശ്വാസ പ്രമേയത്തെ നേരിടാനുള്ള ശക്തിപോലും എൽഡിഎഫിനില്ലെയെന്നും അനൂപ് ചോദിച്ചു. ജനാധിപത്യത്തിനുണ്ടായ കളങ്കമാണിതെന്നും കേരളത്തിൽ ​ഗുണ്ടാധിപത്യമാണ് നടക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

Advertisement
inner ad
Continue Reading

Featured

ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തും: റേഷന്‍ വ്യാപാരി സംഘടനകള്‍

Published

on

ജനുവരി 27 മുതല്‍ റേഷന്‍ കടകള്‍ അടച്ചിട്ട് സമരം നടത്തുമെന്ന് റേഷന്‍ വ്യാപാരി സംഘടനകള്‍. വേതന പാക്കേജ് പരിഷ്‌ക്കരിക്കുക, ക്ഷേമനിധിയുമായി ബന്ധപ്പെട്ട പ്രശനങ്ങള്‍ക്ക് പരിഹാരം നൽകുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികളുടെ സമരം. ഭക്ഷ്യമന്ത്രി ജി ആർ അനിലും റേഷന്‍ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരവുമായി മുന്നോട്ട് പോകാൻ വ്യാപാരികൾ തീരുമാനിച്ചത്.

അടിസ്ഥാന വേതനം 18,000 രൂപയാണ് ഇത് 30,000 രൂപയാക്കി വര്‍ധിപ്പിക്കണമെന്നാണ് ആവശ്യം. ആറുമാസത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയിട്ട് എട്ടു വര്‍ഷം കഴിഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ കാരണം പറഞ്ഞ് ഇനിയും ഇത് നീട്ടിവെക്കാൻ ഉള്ള തീരുമാനം അംഗീകരിക്കാൻ കഴിയില്ലെന്നും നേതാക്കൾ വ്യക്തമാക്കി.

Advertisement
inner ad
Continue Reading

Featured

നാലുവയസുകാരിയെ പീഡിപ്പിച്ച കേസ്; നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്

Published

on

കോഴിക്കോട്: പോക്സോ കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനെതിരെ ലുക്ക്‌ ഔട്ട്‌ നോട്ടീസ്. ഹൈക്കോടതി നടന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ജയചന്ദ്രനെതിരെ ലുക്ക് ഔട്ട്‌ നോട്ടീസ് പുറത്തുവിട്ടത്. നേരത്തെ ജയചന്ദ്രന്റെ മുൻ‌കൂർ ജാമ്യാപേക്ഷ കോഴിക്കോട് തള്ളിയത്തിനു പിന്നാലെയാണ് ഹൈക്കോടതിയിൽ ജമ്യാപേക്ഷ സമർപ്പിച്ചത്. നാലുവയസ്സുകാരിയെ പീഡിപ്പിച്ചുവെന്ന കുട്ടിയുടെ അമ്മയുടെ പരാതിയിൽ കസബ പൊലീസാണ് ജയചന്ദ്രനെതിരെ കേസെടുത്തത്.

Continue Reading

Featured