സംസ്ഥാനത്തെ സിനിമാ തിയേറ്ററുകള്‍ തിങ്കളാഴ്ച തുറക്കും

കൊച്ചി: കൊവിഡ് രണ്ടാം തരംഗത്തില്‍ അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സിനിമാ തിയറ്ററുകള്‍ തുറക്കുകയാണ്. തിങ്കളാഴ്ച മുതല്‍ കൊവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് തിയറ്ററുകള്‍ക്ക് തുറക്കും. 50 ശതമാനം പ്രവേശനത്തിന് മാത്രമാണ് അനുമതി. പ്രഖ്യാപനം വന്നതോടെ നിരവധി ചിത്രങ്ങളാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആദ്യ പ്രധാന റിലീസായി എത്തുന്നത് ദുൽക്കർ സൽമാന്റെ ‘കുറുപ്പ്’ ആയിരിക്കും. നവംബർ 12ന് റിലീസ് ചെയ്യും. കാവല്‍, അജഗജാന്തരം, ഭീമന്‍റെ വഴി, മിഷന്‍ സി, സ്റ്റാര്‍ തുടങ്ങി ഒരു പിടി മലയാള ചിത്രങ്ങൾ തീയേറ്ററുകൾ തുറക്കുന്നതോടു കൂടി റിലീസ് ചെയ്യും. ജെയിംസ് ബോണ്ട് ചിത്രം ‘നോ ടൈം റ്റു ഡൈ’ കൂടാതെ ദീപാവലിക്ക് അന്യഭാഷകളിൽ നിന്നും വമ്പൻ റിലീസുകളുമുണ്ട്. രജനീകാന്തിന്‍റെ അണ്ണാത്തെ, വിശാൽ ചിത്രം എനിമി, അക്ഷയ് കുമാർ ചിത്രം സൂര്യവൻശി എന്നിവയൊക്കെ കേരളത്തിലെ തിയറ്ററുകളിലുമെത്തും.

ആന്‍റണി വര്‍ഗ്ഗീസിന്‍റെ ആനപ്പറമ്പിലെ വേൾഡ് കപ്പ്, സുരാജ് വെഞ്ഞാറമൂടിന്‍റെ റോയ്, പ്രണവ് മോഹൻലാൽ നായകനാകുന്ന ഹൃദയം, അനൂപ് മേനോൻ നായകനാകുന്ന മരട് 357, ജോജുവിന്‍റെ ഒരു താത്വിക അവലോകനം തുടങ്ങിയ സിനിമകളും ഉടൻ റിലീസിനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts

Leave a Comment