സിനിമ ഷൂട്ടിംഗുകൾ സംസ്ഥാനം വിടുന്നു. ‘എമ്പുരാൻ’ തെലുങ്കാനയിലേക്ക്.

സംസ്ഥാനത്ത് ഷൂട്ടിങ് അനുവദിക്കാത്തതിനാൽ ഏഴ് സിനിമയുടെ ചിത്രീകരണങ്ങൾ തമിഴ്നാട്ടിലേക്കും തെലങ്കാനയിലേക്കും മാറ്റി. എന്നാൽ ഷൂട്ടിംഗ് പുനരാരംഭിക്കാനുള്ള അനുമതി നൽകണമെന്ന് ഫെഫ്ക ആവശ്യപ്പെട്ടു. സീരിയലുകൾക്ക് അനുവാദം കൊടുത്തിട്ട് ആഴ്ചകളായി എന്നും സിനിമയ്ക്ക് മാത്രം അനുവാദമില്ലെന്നും ഫെഫ്ക കുറ്റപ്പെടുത്തി. പൃഥ്വിരാജിന്റെ മോഹൻലാൽ ചിത്രം ‘എമ്പുരാൻ’ അടക്കമുള്ള സിനിമകളുടെ ചിത്രീകരണമാണ് തമിഴ്നാട്ടിലേക്കും തെലുങ്കാനയിലേക്കും മാറ്റിയത്. കേരളത്തിൽ അടച്ചിട്ട ഷൂട്ടിംഗുകൾ പോലും സമ്മതിക്കാത്ത സാഹചര്യത്തിലാണിത്. എല്ലാവരും വാക്സിൻ എടുത്ത് തയ്യാറാക്കു, അങ്ങനെയെങ്കിൽ അവസരം നൽകാമെന്ന് സർക്കാരിന് വാഗ്ദാനം പാലിക്കപ്പെടാത്തതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം.

Related posts

Leave a Comment